Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചെറിയ ഒരു വയറ് വേദനയിൽ തുടങ്ങിയ രോഗ ലക്ഷണം; ഇപ്പോൾ കിടക്കയിൽ നിന്ന് അനങ്ങണമെങ്കിൽ പോലും വയറിൽ തുണി കൊണ്ട് മുറുകെ കെട്ടണം; വേദനകൊണ്ട് പുളയുന്ന പതിനഞ്ചുകാരിയെ നോക്കി കണ്ണീരൊഴുക്കി അമ്മയും അമ്മൂമ്മയും; പാൻക്രിയാസിലെ ഗുരുതര രോഗം ചികിത്സിക്കാനും ശസ്ത്രക്രിയക്കും വേണ്ടത് ലക്ഷങ്ങൾ; ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കരുണ തേടി തളിപ്പറമ്പ് സ്വദേശി നന്ദന

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചെറിയ ഒരു വയറ് വേദനയിൽ തുടങ്ങിയ രോഗ ലക്ഷണം; ഇപ്പോൾ കിടക്കയിൽ നിന്ന് അനങ്ങണമെങ്കിൽ പോലും വയറിൽ തുണി കൊണ്ട് മുറുകെ കെട്ടണം; വേദനകൊണ്ട് പുളയുന്ന പതിനഞ്ചുകാരിയെ നോക്കി കണ്ണീരൊഴുക്കി അമ്മയും അമ്മൂമ്മയും; പാൻക്രിയാസിലെ ഗുരുതര രോഗം ചികിത്സിക്കാനും ശസ്ത്രക്രിയക്കും വേണ്ടത് ലക്ഷങ്ങൾ; ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കരുണ തേടി തളിപ്പറമ്പ് സ്വദേശി നന്ദന

രഞ്ജിത്ത് ബാബു

കണ്ണൂർ: പതിനഞ്ചുകാരിയായ നന്ദന പാൻക്രിയാറ്റിക്കിന്റെ ഡക്കിന് ബാധിച്ച രോഗത്താൽ വേദന തിന്ന് കഴിയുന്നു. തളിപ്പറമ്പ് കണികുന്ന് സോമേശ്വര ക്ഷേത്ര സമീപത്തെ വീട്ടിൽ കഴിഞ്ഞ നാല് വർഷമായി നന്ദന വേദനയുടെ ലോകത്താണ്. പാൻക്രിയാറ്റിക്കിന് നീർകെട്ട് വന്നതാണ് നന്ദനയെ വേദനയിലേക്ക് തള്ളിവിട്ടത്. അസുഖം മുർച്ചിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂവെന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കേളേജിൽ നിന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കയാണ്. എന്ത് ചെയ്യണമെന്നറിയാതെ ഈ നിർധന കുടുംബം കണ്ണീഴൊക്കി കഴിയുകയാണ്.

ആറാം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യമായി നന്ദനക്ക് വയറുവേദന വന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ അക്യൂട്ട് ക്രോണിക് പാൻക്രിയാറ്റിക്സ് എന്ന രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. പരിയാരം മെഡക്കൽ കോളേജിൽ അന്ന് മുതൽ ചികിത്സയും ആരംഭിച്ചു. ഉള്ളതെല്ലാം വിറ്റ് പെറുക്കിയും കടംവാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.ചികിത്സയിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് പരിയാരത്തെ ഡോക്ടർ എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് തുടർ ചികിത്സക്ക് ശുപാർശ ചെയ്തിരിക്കയാണ്.

ചിലവേറിയ ശസ്ത്രക്രിയ തന്നെ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഓപ്പറേഷനുമാത്രം രണ്ട് ലക്ഷം രൂപ നൽകേണ്ടതുണ്ട്. തുടർ ചികിത്സക്കും വലിയ തുക വേണം. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ച നന്ദനയുടെ കുടുംബത്തിന് താങ്ങായി അമ്മാവൻ കമലേഷ് മാത്രമാണുള്ളത്. അദ്ദേഹം ഒരു അപകടത്തിൽപെട്ട് ചികിത്സയിലായതിനാൽ ജോലിക്കു പോലും പോകാനാവാത്ത നിലയിലാണ്. കിടക്കയിൽ നേരെ ഇരിക്കാൻ പോലും നന്ദനക്കാവുന്നില്ല. ഒന്നനങ്ങിയാൽ പോലും കഠിനമായ വേദന നന്ദനയെ അലോസരപ്പെടുത്തുന്നു. കണ്ടു നിൽക്കുന്നവർക്കു പോലും താങ്ങാനാവാത്ത അവസ്ഥ.

കിടക്കയിൽ നിന്ന് മാറ്റണമെങ്കിൽ വയറിൽ തുണികൊണ്ട് മുറുക്കി കെട്ടണം. ആശുപത്രിയിലേക്ക് പോകണമെങ്കിൽ ഇങ്ങിനെ ചെയ്താൽ മാത്രമേ വാഹനത്തിൽ പോലും കയറാൻ പറ്റൂ. അല്ലെങ്കിൽ വേദന കൊണ്ട് പുളയണം. വേദന കൊണ്ട് കണ്ണീർ തൂകുന്ന ഈ കുടുംബത്തിന് പരസഹായം ആവശ്യമാണ്. വേദനിക്കുന്ന മകളെ ചേർത്ത് പിടിച്ച് കരയുവാൻ മാത്രമേ അമ്മ അഞ്ജലിക്കും അമ്മൂമ്മക്കും കഴിയുന്നുള്ളൂ. ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഈ കുട്ടിക്കുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി കഞ്ഞിവെള്ളം മാത്രമാണ് കുട്ടിക്ക് നൽകുന്നത്.

പഴങ്ങൾ ജ്യൂസാക്കി നൽകാം. എന്നാൽ മരുന്ന് വാങ്ങാൻ പോലും ഈ കുടുംബത്തിന് ആവുന്നില്ല. അടിയന്തിര ശസ്ത്രക്രിയയിലൂടെ മാത്രമേ നന്ദനയുടെ വേദന മാറ്റാൻ കഴിയൂ. ദിവസങ്ങൾ ഓരോന്ന് കഴിയുന്തോറും കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് കടക്കുകയാണ് നന്ദന. കരുണയുള്ളവരുടെ സഹായ ഹസ്തം നിളേണ്ടത് അനിവാര്യമായിരിക്കയാണ്. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂളിൽ പത്താംതരത്തിൽ പഠിക്കുന്ന നന്ദനയുടെ പഠനവും ഇപ്പോൾ മുടങ്ങിയിരിക്കയാണ്. രോഗം മാറി കൂട്ടുകാർക്കൊപ്പം ക്ലാസിലിരിക്കുന്ന അവസ്ഥ സ്വപ്നം കണ്ട് കഴിയുകയാണ് ഈ കൗമാരക്കാരി.

സഹായങ്ങൾക്ക്

കമലേഷ് നായർ.വി.വി
എസ്.ബി.ഐ തളിപ്പറമ്പ് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 32446970145
ഐ.എഫ്. എസ്. സി. കോഡ്
SBIN0001000

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP