Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഴൽക്കിണറിൽ വീണ കുരുന്നിനെ രക്ഷിക്കാൻ 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം; കുട്ടിയെ പുറത്തെടുത്ത് വ്യാഴാഴ്ച വൈകിട്ടോടെ; മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ

കുഴൽക്കിണറിൽ വീണ കുരുന്നിനെ രക്ഷിക്കാൻ 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം; കുട്ടിയെ പുറത്തെടുത്ത് വ്യാഴാഴ്ച വൈകിട്ടോടെ; മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: കുഴൽക്കിണറിൽനിന്ന് 55 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം പുറത്തെടുത്ത രണ്ടര വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണു (രണ്ടര വയസ്സ്) ഏവരെയും സങ്കടത്തിലാഴ്‌ത്തി യാത്രയായത്. മുംഗാവാലി ഗ്രാമത്തിൽ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നു. 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വ്യാഴാഴ്ച വൈകിട്ടോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.

കുട്ടി മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. എന്നാൽ, കുഴൽക്കിണറിൽ വച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാൻ തുടങ്ങിയിരുന്നെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

മുഗോളി ഗ്രാമത്തിലെ പാടത്തിന് സമീപം കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. 300 അടി താഴ്ചയുള്ള കുഴൽക്കിണറിലാണു കുട്ടി വീണത്. 40 അടി താഴ്ചയുള്ള ഭാഗത്തു തങ്ങിനിന്ന കുട്ടി, രക്ഷാപ്രവർത്തനത്തിനിടെ 100 അടി താഴ്ചയിലേക്കു പതിച്ചു. ഇതോടെ പുറത്തെടുക്കുന്നതു ദുഷ്‌കരമായി മാറി.

വിപുലമായ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കുട്ടി 135 അടി താഴ്ചയിലേക്കു പതിച്ചു. സൈന്യം, ദേശീയ - സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി എന്നിവർ രക്ഷാപ്രവർത്തിനു നേതൃത്വം നൽകി. ഗുജറാത്തിൽനിന്നു റോബട്ടിക് വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക സംഘവും സ്ഥലത്ത് എത്തിയിരുന്നു.

ഗുജറാത്തിൽനിന്നുള്ള റോബോട്ടിക് വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക സംഘവും രക്ഷാപ്രവർത്തിന് എത്തിയിരുന്നു. ഒരു റോബോട്ടിനെ കുഴൽക്കിണറിലേക്ക് ഇറക്കി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പൈപ്പിലൂടെ ഓക്സിജൻ നൽകി കുട്ടിയുടെ ജീവൻ നിലനിർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP