Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയക്ക് മുകളിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു; അച്ഛനും അമ്മയ്ക്കുമൊപ്പം സഞ്ചരിച്ച ഇരുപതുകാരി സിത്താരയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റ മാതാപിതാക്കളും ഡ്രൈവറും തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ; സിത്താരയുടെ സഹോദരൻ സിജോ ബെംഗലൂരുവിൽ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത് ആറ് മാസം മുൻപ്; അപകടം കണ്ണൂരിലെ പേരാവൂരിൽ

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. പേരാവൂർ കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകൾ സിത്താര സിറിയക്കാണ് (20) മരിച്ചത്.പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആര്യപ്പറമ്പ് എടക്കോട്ടയിലെ വിനോദ് (42), സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിൻ (48) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാവൂർ - ഇരിട്ടി റോഡിൽ കല്ലേരിമല ഇറക്കത്തിൽ ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. കനത്ത കാറ്റിൽ റോഡരികിലെ കൂറ്റൻ മരം ഓട്ടോക്ക് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽ പെട്ടവരെ ഇതുവഴി വന്ന സണ്ണി ജോസഫ് എംഎ‍ൽഎയുടെ വാഹനത്തിലാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.സിത്താരയുടെ ഏക സഹോദരൻ സിജൊ സിറിയക്ക് മാസങ്ങൾക്ക് മുൻപ് ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു. പേരാവൂർ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി കാറ്റിൽ കനത്ത നാശമുണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP