Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടനിലക്കാരില്ലാതെ പ്രേക്ഷകർക്ക് സിനിമ ടിക്കറ്റ് എടുക്കാൻ വാട്‌സ് ആപ്പ് ബുക്കിങ് ഏർപ്പെടുത്തി; ഒരു രൂപ പോലും കമ്മീഷൻ വാങ്ങാതെ ബുക്കിങ് അവസരം ഒരുക്കി; ഗിരിജ തിയേറ്റർ ഉടമയെ വിലക്കി ബുക്കിങ് സൈറ്റുകൾ; മുന്നറിയിപ്പ് പോലും നൽകാതെയാണ് പുറത്താക്കിയെന്ന് തിയേറ്റർ ഉടമ; ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡോ. ഗിരിജ

ഇടനിലക്കാരില്ലാതെ പ്രേക്ഷകർക്ക് സിനിമ ടിക്കറ്റ് എടുക്കാൻ വാട്‌സ് ആപ്പ് ബുക്കിങ് ഏർപ്പെടുത്തി; ഒരു രൂപ പോലും കമ്മീഷൻ വാങ്ങാതെ ബുക്കിങ് അവസരം ഒരുക്കി; ഗിരിജ തിയേറ്റർ ഉടമയെ വിലക്കി ബുക്കിങ് സൈറ്റുകൾ; മുന്നറിയിപ്പ് പോലും നൽകാതെയാണ് പുറത്താക്കിയെന്ന് തിയേറ്റർ ഉടമ; ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡോ. ഗിരിജ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളത്തിൽ ഒരു വ്യവസായം ക്ലച്ചുപിടിക്കണമെങ്കിൽ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ അതിജീവിക്കേണ്ടി വരാറുണ്ട്. സംഘടതിമായി നിൽക്കുന്ന തൊഴിലാളി സംഘടനകൾ മുതൽ മറ്റ് പലകൂട്ടരും വെല്ലുവിളികൾ ഉ്‌യർത്തി രംഗത്തുവരാറുണ്ട്. അത്തരമൊരു ദുരവസ്ഥയിൽ പെട്ടിരിക്കയാണ് തൃശ്ശരിലെ ഒരു തീയ്യറ്റർ ഉടമ.

ഇടനിലക്കാരില്ലാതെ പ്രേക്ഷകർക്ക് സിനിമ ടിക്കറ്റ് എടുക്കാൻ വാട്സ്ആപ്പ് ബുക്കിങ് ആരംഭിച്ച തീയ്യറ്റർ ഉടമ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കയാണ്. തൃശൂരിലെ ഗിരിജ തീയേറ്ററിനെ ബുക്കിങ് സൈറ്റുകൾ പുറത്താക്കിയത്. ഇവർക്ക് ഇപ്പോൾ വിലക്കേർപ്പെടുത്തിയിരിക്കയാണ് ഓൺലൈൻ ബുക്കിങ് സൈറ്റുകൾ. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ബുക്കിങ് സൈറ്റുകളുടെ നടപടി.

ഒരു രൂപ പോലും കമ്മീഷൻ സാധാരണക്കാരിൽ നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും, ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തീയേറ്റർ ഉടമ ഡോ. ഗിരിജ പറഞ്ഞു. തിയേറ്ററിന്റെ പേരിൽ തുടങ്ങിയ ഫേസ്‌ബുക്ക് അക്കൗണ്ട് പത്ത് തവണ പൂട്ടിച്ചു. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്.

സിനിമ കാണാൻ വരുന്നവർ ടിക്കറ്റിന് കൂടുതൽ പണം കൊടുക്കുന്നത് താങ്ങാനാകുന്നില്ല എന്ന് പറഞ്ഞ് മെസേജ് അയക്കാറുണ്ട്. അവർക്ക് സഹായം ആയിക്കോട്ടെ എന്നുകരുതിയാണ് വാട്സ്ആപ്പ് ബുക്കിങ് തുടങ്ങിയത്. ഇത് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകാർക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നും പറയാതെ ഗോൾഡ് സിനിമയുടെ ബുക്കിങ് എടുത്തുകളഞ്ഞെന്നും ഗിരിജ പറഞ്ഞു. എന്തായാലും ഓൺലൈൻ സൈറ്റുകളിലുടെ സഹായം ഇല്ലെങ്കിലും മുന്നോട്ടു പോകാൻ തന്നെയാണ് തീയ്യറ്റർ ഉടമയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP