Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗിബിയ എക്ക സാകാ എന്നുപാടിയപ്പോൾ മകളും പാടി എക്ക സാകാ; ഇരുവരുടെയും നാലുവരി പാട്ട് ദിവസങ്ങൾക്കുള്ളിൽ കണ്ടത് 1.80 കോടിയിൽ അധികം പേർ; മലബാറിലെ തിരക്കുപിടിച്ച അവതാരക ഒഴിവു സമയത്ത് പാടിയ പാട്ട് വൈറലായപ്പോൾ ഷെയർ ചെയ്ത് സെലിബ്രിറ്റികളും

ഗിബിയ എക്ക സാകാ എന്നുപാടിയപ്പോൾ മകളും പാടി എക്ക സാകാ; ഇരുവരുടെയും നാലുവരി പാട്ട് ദിവസങ്ങൾക്കുള്ളിൽ കണ്ടത് 1.80 കോടിയിൽ അധികം പേർ; മലബാറിലെ തിരക്കുപിടിച്ച അവതാരക ഒഴിവു സമയത്ത് പാടിയ പാട്ട് വൈറലായപ്പോൾ ഷെയർ ചെയ്ത് സെലിബ്രിറ്റികളും

ജംഷാദ് മലപ്പുറം

 മലപ്പുറം: ഗിബിയ രാരാ എന്നു പാടി. രണ്ടുവയസ്സുകാരി മകൾ രാക്കമ്മ എന്നു പാടി, ഗിബിയ എക്ക സാകാ എന്നു പാടി, മകളും എക്ക സാകാ എന്നുപാടി. ശേഷം രണ്ടുപേരും ഒരുമിച്ചു എക്ക സാകാ എന്നു പാടി. ഈ നാലുവരി പാട്ടിന് ഒരാഴ്‌ച്ചക്കുള്ളിൽ സോഷ്യൽ മീഡയയിൽ 1.80 കോടിയിലധികം കാഴ്‌ച്ചക്കാർ. തിരക്കുപിടിച്ച അവതാരകയും മലപ്പുറം തേലക്കാട് സ്വദേശിയുമായ ഗിബിയ ശ്യാമും മകളും രണ്ടുവയസ്സുകാരി ഗസ ശബല്ലയും മൂളിയ പാട്ടാണു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട പ്രോഗ്രാമുകളിലെല്ലാം അവതാരകയായി പ്രത്യക്ഷപ്പെടുന്ന ഗിബിയ ശ്യാം ഒരു ഗായിക കൂടിയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി മാസത്തിൽ 25 പ്രോഗ്രാമുകളിൽ വരെ അവതാരകയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഗിബിയ തിരക്കിനിടയിലും ഒഴിവുലഭിച്ച സമയത്ത് മകളോടൊപ്പം മുളിയ പാട്ടാണ് വൈറലായി മാറിയത്.

ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ പല സെലിബ്രിറ്റികളും ഷെയർ ചെയ്തു. പാണ്ടാക്കാട് സ്വദേശിയായ ഭർത്താവ് ശ്യാമും മകളും കട്ടക്കുകൂടെ നിൽക്കുന്നതുകൊണ്ടുതന്നെയാണ് ഗിബിയ ഇന്നു പ്രമുഖ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പ്രോഗ്രാമുകളിൽ അവതാരകയായി പ്രത്യക്ഷപ്പെടുന്നത്. ഭർതൃവീട്ടുകാരും, സ്വന്തംവീട്ടുകാരും പൂർണ പിന്തുണ നൽകുന്നതുകൊണ്ടുതന്നെ പ്രോഗ്രാമിന് പോകുമ്പോൾ മകളുടെ കാര്യങ്ങൾ വീട്ടുകാർ തന്നെ ശ്രദ്ധിക്കും. പിഞ്ചുകുഞ്ഞ് ഗസക്കും ഗിബിയയുടെ ഗാനാലാപനം ഏറെ ഇഷ്ടമാണ്. ഇതുകൊണ്ടുതന്നെ ഒഴിവുസമയങ്ങളിൽ മകളും അമ്മയും പാട്ടുപാടിക്കളിക്കും. ഒന്നരവയസ്സുമുതൽ തന്നെ ചെറിയ രീതിയിൽ ഗസ പാട്ടുമൂളാറുണ്ട്. എന്നാൽ വൈറലായ പാട്ടിൽ വാക്കുകൾ ഏറെ വ്യക്തമായി രീതിക്കും അനുസരിച്ചു പാടിയതോടെയാണ് കാഴ്‌ച്ചക്കാരിൽ കൗതുകവും ആനന്ദവും ഉണ്ടാക്കിയത്.

രാ രാ. രാക്കമ്മ
രാ രാ രാക്കമ്മ
എക്ക സാകാ
എക്ക സകാ എക്ക സകാ

എന്നീ നാലുവരികൾ മാത്രമാണ് ഈ അമ്മയും കുഞ്ഞും പാടിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സിനിമാ, സെലിബ്രിസിറ്റികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്ന പ്രോഗ്രാമുകളിലെല്ലാം ഗിബിയായിരുന്നു അവതാരകയായത്. ഇത്തരത്തിൽ വിവിധ ആളുകളുമായി ഗിബിയക്കു സൗഹൃദവുമുണ്ട്. ഇതിനാൽ തന്നെ കൗതുകകരമായ വീഡിയോ കണ്ടപ്പോൾ ഇവരും ഷെയർ ചെയ്തതോടെയാണ് വീഡിയോ കൂടുതൽ ആളുകളിലേക്കെത്താൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP