Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ജനസംഖ്യയുടെ 70 ശതമാനം വരെ കൊറോണ ബാധിരാകും; യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക വെല്ലുവിളി; ജർമനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ ജീവനൊടുക്കിയത് കോവിഡ്19 വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്ത്

ജനസംഖ്യയുടെ 70 ശതമാനം വരെ കൊറോണ ബാധിരാകും; യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക വെല്ലുവിളി; ജർമനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ ജീവനൊടുക്കിയത് കോവിഡ്19 വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിൽ സംസ്ഥാന ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു. ജർമനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ (54) ആണ്ജീവനൊടുക്കിയത്. തോമസിനെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്ന്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോവിഡ്19 വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

ജർമൻ ചാൻസലർ അംഗല മെർക്കലി​ന്റെ പാർട്ടിയായ സിഡിയുവി​ന്റെ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടി​ന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്​ തോമസ് ആണ്. കോവിഡ്​ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള കഠിന പ്രയത്​നത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം. ഭാര്യയും രണ്ടു മക്കളുമുണ്ട് തോമസ്​ ഷോഫർക്ക്​.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാണ് ജർമ്മനി. ജനസംഖ്യയുടെ 70% വരെ ബാധിക്കാനിടയുള്ള കൊറോണ വൈറസിനെ നേരിടാൻ ജർമ്മനി സജ്ജമായിരിക്കുകയാണെന്ന് ചാൻസലർ ഏഞ്ചെല മെർക്കൽ നേരത്തേ പറഞ്ഞിരുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം സര്ക്കാർ ചെയ്യും. അവസാനം ഞങ്ങളുടെ ബജറ്റിൽ എന്താണ് അവശേഷിക്കുന്നതെന്ന് അപ്പോൾ നോക്കാമെന്നായിരുന്നു അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

വൈറസ് പടരുമ്പോൾ ജനങ്ങളുടെ പ്രതിരോധശേഷി കുറയും. പ്രതിരോധ കുത്തിവയ്‌പ്പുകളോ ചികിത്സയോ ഇല്ലെങ്കിൽ, ജനസംഖ്യയുടെ 60 മുതൽ 70% വരെ രോഗബാധിതരാകും. വ്യക്തിപരമായ ശുചിത്വവും സമ്പർക്കങ്ങളും നിരീക്ഷിക്കാൻ മെർക്കൽ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP