Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ പെർഫക്ട് ഒന്നുമല്ല; പക്ഷെ അവർ സംസാരിച്ചത് മോശം ഭാഷയിൽ; എന്റെ വണ്ടി ഇടിച്ച് പൊളിക്കാൻ ആരാണ് അനുവാദം തന്നത്?; അപകടത്തിൽ വിശദീകരണവുമായി ഗായത്രി സുരേഷ്; വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടതെന്നും താരത്തിന്റെ പ്രതികരണം

ഞാൻ പെർഫക്ട് ഒന്നുമല്ല;  പക്ഷെ അവർ സംസാരിച്ചത് മോശം ഭാഷയിൽ; എന്റെ വണ്ടി ഇടിച്ച് പൊളിക്കാൻ ആരാണ് അനുവാദം തന്നത്?; അപകടത്തിൽ വിശദീകരണവുമായി ഗായത്രി സുരേഷ്; വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടതെന്നും താരത്തിന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്കും വിമർശനങ്ങൾക്കും വിശദീകരണവുമായി നടി ഗായത്രി സുരേഷ്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രി വിശദീകരണവുമായി രംഗത്ത് വന്നത്. നാട്ടുകാർ തടഞ്ഞ് വെച്ച് പ്രശ്നമുണ്ടാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ താരം ലൈവിലൂടെ വിശദീകരണം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയത്.

താൻ ഒരിക്കലും പെർഫക്ടായ സ്ത്രീയല്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെൻഷന്റെ പുറത്താണ് ഇതെല്ലാം സംഭവിച്ചത്. പക്ഷെ ആളുകൾക്ക് തന്റെ വണ്ടി തല്ലി പൊളിക്കാനും വീട്ടുകാരെ അസഭ്യം പറയാനും ആരാണ് അനുവാദം കൊടുത്തത്. താനൊരു സെലിബ്രിറ്റി ആയതിനാൽ മാത്രമാണ് ഈ സംഭവം ഇത്തരത്തിൽ ചർച്ചയാവുന്നതെന്നും ഗായത്രി പറഞ്ഞു.

കേരളത്തിൽ മൂന്ന് കോടി ജനങ്ങളിൽ ഒരുലക്ഷം ആളുകൾ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകുമെന്നും താരം വ്യക്തമാക്കി.

ഗായത്രിയുടെ വാക്കുകൾ


കാറിൽ ഞാനും എന്റെ ഒരു സുഹൃത്തും കാക്കനാട് വഴി പോകുകയായിരുന്നു. അപോൾ മുമ്പിൽ ഒരു കാർ പോകുന്നുണ്ടായിരുന്നു. ആ കാറിനെ ഓവർടേയ്ക്ക് ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ഓവർ ടേക്ക് ചെയ്യാൻ പറ്റിയില്ല. കാരണം മറ്റൊരു വണ്ടി എതിർവശത്ത് നിന്ന് വരുന്നുണ്ടായിരുന്നു. ആ വണ്ടി വരുന്നതിന് മുമ്പ് ഓവർടേയ്ക്ക് ചെയ്യാമെന്ന് കരുതിയിരുന്നു. കഴിഞ്ഞില്ല. വണ്ടികൾ ഉരസി സൈഡ് മിറർ പോയി.

ഞങ്ങൾ നേരെ പോയി. കാരണം കാക്കനാട് തിരക്കുണ്ടായിരുന്നു. ഇവർ പിന്നാലെ വരുമെന്ന് കരുതിയില്ല. പിന്നീടാണ് മനസിലായത് അവർ ചേസ് ചെയ്യുന്നുണ്ടെന്ന്. നമ്മുടെ കാറിന്റെ പിന്നാലെ വന്നു. ഒരു പയ്യൻ കാറിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോൾ ഞങ്ങൾ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങൾ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വടമിട്ട് നിർത്തി. ഞങ്ങളിറങ്ങി. അപോഴുണ്ടായ കാര്യങ്ങളാണ് വീഡിയോയിൽ.

ഇത്രയും വലിയ പ്രശ്‌നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കിൽ അവിടെ ആരും വീഡിയോ എടുക്കില്ല. എന്തെങ്കിലും സോൾവ് ചെയ്ത് വിട്ടേനെ. ഇവിടെ വലിയ പ്രശ്‌നമായി. ഇവര് ഞങ്ങളെ വിട്ടില്ല. ഇരുപത് മിനുട്ടോളം ഞാൻ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു, വീഡിയോയിൽ കണ്ടതുമാത്രമല്ല. പൊലീസ് വന്നുമാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പൊലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളിൽ കയറി ഇരുന്നോളൂ. മോളുടെ വീഡിയോയ്‌ക്കെ ആൾക്കാര് എടുക്കും എന്ന് പറഞ്ഞ് എന്നെ സേഫാക്കിയത് പൊലീസാണ്.

ഞാൻ നിർത്താണ്ട് പോയതാണ് പ്രശ്‌നം എന്നാണ് ഞാൻ മനസിലാക്കുന്നത്. സൈഡ് മിററാണല്ലോ പോയത്. ഇവർ പിന്നാലെ വരുന്നുണ്ടെന്ന് ഞങ്ങൾ കരുതിയില്ല. അവിടെ തിരക്കുമുണ്ട്. ഞങ്ങളങ്ങനെ ഓടിച്ചുപോയി.

ഞാൻ പെർഫക്ട് ആയുള്ള സ്ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെൻഷന്റെ പുറത്ത് എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ. അപകടത്തിൽ സൈഡ് മിറർ മാത്രമാണ് പോയത്. ബാക്കി തകർത്തത് ആൾക്കാർ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാൻ പൊലീസിനോടു പറയാത്തത് എന്തിനാണ് ഇങ്ങനെയൊരു പ്രശ്‌നം എന്ന് വിചാരിച്ചാണ്.

ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ എങ്ങനെയെങ്കിലും ഇത് സോൾവ് ചെയ്യാനല്ലേ ശ്രമിക്കുക. മനസാക്ഷിയില്ലാതെ ഇങ്ങനെ വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. ഒരു പ്രശ്നത്തിൽ പെട്ടാൽ ഇങ്ങനെയാണോ. എന്റെ ഇമേജ് പോലും പോയില്ലേ. ഞാൻ വളരെ താഴ്മയോടെയാണ് നിന്നത്. ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെമോശമായി പറഞ്ഞു. പൊലീസുകാർ വരാതെ നിങ്ങളുടെ വിടില്ല എന്ന് പറഞ്ഞ് ഞങ്ങളോട് മാന്യമായി പറയാം. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ.അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്.

കേരളത്തിൽ മൂന്ന് കോടി ജനങ്ങളാണ്. അതിൽ എന്റെ ഇതിൽ ഒരുലക്ഷം ആളുകൾ മാത്രമാകും എതിരെ. ബാക്കി കോടി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന എന്റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. എന്റെ എതിരെ പറയുന്ന ആൾക്കാരെ ഞാൻ കാണുന്നില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP