Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

35 കൊല്ലം മുമ്പ് ദുരന്തമുണ്ടായത് കീടനാശിനി നിർമ്മാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറിയത്; കൊറോണക്കാലത്ത് അടച്ചിട്ടിരുന്ന വിശാഖപട്ടണത്തെ പ്ലാസ്റ്റിക് നിർണ്ണമാണ പ്ലാന്റിലും വാതക ചോർച്ചയുണ്ടായത് ക്ലീനിങ് പ്രോസസിനിടെ; ആർആർ വെങ്കട്ടപുരത്ത് പുലർച്ചെ കണ്ടത് 1984ന് സംഭവിച്ചതിന് സമാനമായ ദൃശ്യങ്ങൾ; റോഡിൽ കുഴഞ്ഞു വീണവരെല്ലാം ആശുപത്രിയിലെത്തി; പോളിമർ കമ്പനിയിലെ ദുരന്തം ഓർമ്മിപ്പിക്കുന്നത് ഭോപ്പാലിനെ

35 കൊല്ലം മുമ്പ് ദുരന്തമുണ്ടായത് കീടനാശിനി നിർമ്മാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറിയത്; കൊറോണക്കാലത്ത് അടച്ചിട്ടിരുന്ന വിശാഖപട്ടണത്തെ പ്ലാസ്റ്റിക് നിർണ്ണമാണ പ്ലാന്റിലും വാതക ചോർച്ചയുണ്ടായത് ക്ലീനിങ് പ്രോസസിനിടെ; ആർആർ വെങ്കട്ടപുരത്ത് പുലർച്ചെ കണ്ടത് 1984ന് സംഭവിച്ചതിന് സമാനമായ ദൃശ്യങ്ങൾ; റോഡിൽ കുഴഞ്ഞു വീണവരെല്ലാം ആശുപത്രിയിലെത്തി; പോളിമർ കമ്പനിയിലെ ദുരന്തം ഓർമ്മിപ്പിക്കുന്നത് ഭോപ്പാലിനെ

മറുനാടൻ മലയാളി ബ്യൂറോ

35 കൊല്ലം മുമ്പ് ദുന്തമുണ്ടാക്കിയത് കീടനാശിനി നിർമ്മാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറിയത്; കൊറോണക്കാലത്ത് അടച്ചിട്ടിരുന്ന വിശാഖപട്ടണത്തെ പ്ലാസ്റ്റിക് നിർണ്ണമാണ പ്ലാന്റിലും വാതക ചോർച്ചയുണ്ടായത് ക്ലീനിങ് പ്രോസസിനിടെ; ആർആർ വെങ്കട്ടപുരത്ത് പുലർച്ചെ കണ്ടത് 1984ന് സംഭവിച്ചതിന് സമാനമായ ദൃശ്യങ്ങൾ; റോഡിൽ കുഴഞ്ഞു വീണവരെല്ലാം ആശുപത്രിയിലെത്തി; പോളിമർ കമ്പനിയിലെ ദുരന്തം ഓർമ്മിപ്പിക്കുന്നത് ഭോപ്പാലിനെ

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ രസവാതകം ചോർന്നുണ്ടായത് സമാനതകളില്ലാത്ത ദുരന്തം. മൂന്ന് പേർ മരിച്ചു. നായകളും മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആർആർ വെങ്കട്ടപുരത്തുള്ള എൽജി പോളിമർ ഇൻഡസ്ട്രീസിൽ നിന്നാണ് രാസവാതകം ചോർന്നത്. സ്റ്റിയറിങ് മോണോസൈഡാണ് ചോർന്നത്. ഫാക്ടറി ക്ലീൻ ചെയ്യുന്നതിന്റെ പ്രാരംഭ ജോലികൾക്കിടെയായിരുന്നു വാതക ചോർച്ച. നാൽപ്പത് ദിവസമായി കൊറോണക്കാലത്ത് അടച്ചിട്ട ഫാക്ടറിയിൽ ദുരന്തമുണ്ടാക്കിയത്. സ്റ്ററൈൻ എന്ന വാതകമാണ് ചോർന്നത്.

അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിച്ചു. പ്രദേശത്ത് ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയി. ഇവരെ എല്ലാം ഒഴിപ്പിച്ചു. പുലർച്ചെ രണ്ടര മണിയോടെയാണ് എൽജി പോളിമർ പ്ലാന്റിൽ രാസവാതക ചോർച്ച ഉണ്ടായത്. ഗോപാൽപുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേർ അതീവ ഗരുതര അവസ്ഥയിലാണ്. ലോക്ക്ഡൗണിന് ശേഷം ഇന്ന് കമ്പനി വീണ്ടും പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഇതിനായി കഴിഞ്ഞ ദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. വീടുകളിൽ നിന്ന് പുറത്ത് വരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരുടെ അവസ്ഥ അതീവ ഗുരുതരമാണ്. വിശാഖപട്ടണത്ത് പ്ലാസ്റ്റിക് നിർമ്മാണ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വാതക ദുരന്തം ഉണ്ടായിട്ട് 35 വർഷം പിന്നിട്ടിരിക്കുന്നു. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല. ഇത്രത്തൊളം വലിയ ദുരന്തമായി വിശാഖപട്ടണത്തെ വാതക ചോർച്ച മാറില്ലെങ്കിലും അതിന് സമാനമായ കാഴ്ചകളാണ് വിശാഖപട്ടണത്തും കണ്ടത്. ആളുകൾ കൂട്ടത്തോടെ വഴിയരികിൽ തളർന്നു വീണു. ഉറങ്ങി കിടന്നവർ പലരും ബോധരഹിതരമായി. അയ്യായിരത്തിൽ അധികം പേർക്ക് വിഷ വാതകം പ്രതിസന്ധിയുണ്ടാക്കി.

അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിന്റെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. വിവരണാതീതമായിരുന്നു ആ രാത്രി. കണ്ണുകളിൽ നീറ്റലനുഭവപ്പെടത്തിനെതുടർന്ന് ഭോപ്പാൽ ജനത തെരുവിലേക്കിറങ്ങി പരക്കം പാഞ്ഞു... നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ശവപ്പറമ്പായി മാറിയിരുന്നു. 3787 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ.

അർബുദ രോഗങ്ങളോട് മല്ലിടുന്നവർ, വൈകല്യം ബാധിച്ചവർ, അവയവങ്ങൾ പ്രവർത്തനരഹിതമായവർ... ദുരന്തത്തിന്റെ വേട്ടയാടൽ ഇപ്പോഴും ഭോപ്പാലിനെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. അർഹമായ നഷ്ടപരിഹാരത്തിനായി നിരവധി പേർ ഇപ്പോഴും നിയമയുദ്ധത്തിലാണ്. യൂണിയൻ കാർബൈഡ് കമ്പനി നാമമാത്രമായ നഷ്ടപരിഹാരം നൽകി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയൻ കാർബൈഡിന്റെ അന്നത്തെ സിഇഒ വാറൻ ആൻഡേഴ്‌സൺ മരണം വരെ ഇന്ത്യയിൽ കാൽകുത്താതെ രക്ഷപ്പെട്ടു.

ദുരന്തത്തിന്റെ മായാത്ത ഓർമകൾ മനസിലും ശരീരത്തിലും ഏറ്റുവാങ്ങി ഭോപ്പാലിലെ ആയിരക്കണക്കിന് മനുഷ്യർ ഇന്നും ജീവിതം തള്ളിനീക്കുന്നു. ഭോപ്പാലിന് സമാനമായ ആൾ നാശം വിശാഖപട്ടണത്തുണ്ടാകില്ലെന്ന് ഉറപ്പാണ്. 20 ഓളം പേരുടെ ആരോഗ്യ നിലയിൽ മാത്രമേ ഡോക്ടർമാർക്കും സംശയമുള്ളൂ. വിശാഖപട്ടണത്ത് വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ ഒരാൾ എട്ട് വയസ്സുകാരിയാണ്. വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

50ഓളം പേർ റോഡുകളിൽ വീണുകിടന്നുവെന്ന് സർക്കിൾ ഇൻസ്‌പെക്ടർ രാമണയ്യ അറിയിച്ചു. രണ്ട് മണിക്കൂർ കൊണ്ട് സ്ഥിതി നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞു. ശ്വാസതടസ്സം നേരിട്ടവർക്ക് ആവശ്യമായ ഓക്‌സിജൻ നൽകി. അഞ്ച് കിലോമീറ്റർ പരിധിയിൽ വാതകം വ്യാപിച്ചിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് ആളുകൾ റോഡുകളിൽ തളർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിർമ്മിക്കുന്ന ഫാക്ടറിയിൽനിന്നാണ് വാതകം ചോർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP