Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല; ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല; നിയമലംഘനം ഉണ്ടായതുകൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈൻ ഈടാക്കിയത്; റോബിൻ ബസ് വിവാദത്തിൽ പ്രതികരിച്ച് ഗണേശ് കുമാർ

വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല; ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല; നിയമലംഘനം ഉണ്ടായതുകൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈൻ ഈടാക്കിയത്; റോബിൻ ബസ് വിവാദത്തിൽ പ്രതികരിച്ച് ഗണേശ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: റോബിൻ ബസ് വിവാദത്തിൽ പ്രതികരിച്ച് മുൻ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ എംഎൽഎ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേശ്‌കുമാർ പറഞ്ഞു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായതുകൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈൻ ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരംആർടി ഓഫീസിലെത്തിയാണ് റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നൽകുക. ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്.

ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്‌നാട് ആർടിസി ബസിലും ഇതിന് ശേഷം ബസുടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്. 22ന് ചൊവ്വാഴ്ച റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ കേരള സർക്കാർ ഒത്താശയോടെനടത്തുന്ന നാടകമാണിതെന്ന് റോബിൻ ബസുടമ പറഞ്ഞു.

അതേസമയം, ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ നിയമവിരുദ്ധത ഉണ്ടെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഓൾഇന്ത്യ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ദേശീയപാത വഴി സർവീസ് നടത്തുന്ന റോബിൻ ബസ്സിനെ തടയുകയാണ് ഹരജിയുടെ ലക്ഷ്യം. ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം.

അതേസമയം കേന്ദ്ര സർക്കാർ നിയമപ്രകാരം അഖിലേന്ത്യാ പെർമിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസിന് ബദലായി കെഎസ്ആർടിസി ആരംഭിച്ച ലോ ഫ്ളോർ ബസ് യാത്ര തുടങ്ങിയത് കാലി സീറ്റുകളുമായാണ്. പുലർച്ചെ നാലരയ്ക്ക് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ടപ്പോഴാണ് ലോഫ്ളോർ ബസിൽ യാത്ര ചെയ്യാൻ ആരുമില്ലാതിരുന്നത്. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ലോഫ്ളോർ ബസിന് ടിക്കറ്റ് നിരക്ക് 569 രൂപയാണ്. എന്നാൽ റോബിൻ ബസ് ഈടാക്കുന്നത് 650 രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP