Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

30ശതമാനം നിരക്കിളവിൽ ഡ്രൈവിങ് പഠിപ്പിക്കാൻ കെ എസ് ആർ ടി സി; ഡ്രൈവിങ് സ്‌കൂൾ മാഫിയയുടെ 'കഞ്ഞിയിൽ മണ്ണുവാരിയിട്ട്' മന്ത്രി ഗണേശ് കുമാറിന്റെ കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ പദ്ധതി മുമ്പോട്ട് തന്നെ; ഡ്രൈവിങ് പഠനത്തിന് ഇനി ഫീസ് കുറയും; ഗതാഗത വകുപ്പിന്റെ ലക്ഷ്യം ഏകീകൃത ഫീസ്

30ശതമാനം നിരക്കിളവിൽ ഡ്രൈവിങ് പഠിപ്പിക്കാൻ കെ എസ് ആർ ടി സി; ഡ്രൈവിങ് സ്‌കൂൾ മാഫിയയുടെ 'കഞ്ഞിയിൽ മണ്ണുവാരിയിട്ട്' മന്ത്രി ഗണേശ് കുമാറിന്റെ കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ പദ്ധതി മുമ്പോട്ട് തന്നെ; ഡ്രൈവിങ് പഠനത്തിന് ഇനി ഫീസ് കുറയും; ഗതാഗത വകുപ്പിന്റെ ലക്ഷ്യം ഏകീകൃത ഫീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ പദ്ധതിയുമായി മന്ത്രി കെബി ഗണേശ് കുമാർ മുന്നോട്ട്. ഡ്രൈവിങ് സ്‌കൂളുകളുടെ നിരക്ക് കുറയ്ക്കലാണ് ലക്ഷ്യം. ലൈസൻസ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട മന്ത്രിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂളുകൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലുള്ള മറുപണിയാണ് കെ എസ് ആർ ടി സിയുടെ ഡ്രൈവിങ് സ്‌കൂൾ.

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളിൽ പരിശീലനത്തിന് സ്വകാര്യസ്ഥാപനങ്ങളിലേതിനേക്കാൾ നിരക്ക് കുറയും. 30 ശതമാനത്തിന്റെ എങ്കിലും കുറവ് വരുത്താനാണ് ധാരണ. സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ തുറക്കുന്നത്. എറണാകുളം ജില്ലയിൽ അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലുണ്ടാകും. തുടക്കത്തിൽ ബസ് ലൈസൻസിനാകും പരിശീലനം. പിന്നീട് മറ്റ് വിഭാഗങ്ങളും തുടങ്ങും. കാർ ലൈസൻസിന് പലരും 10000 രൂപ ഫീസ് വാങ്ങുന്നുണ്ട്. കെ എസ് ആർ ടി സിയിൽ അത് 7000 രൂപയാകും. ഫലത്തിൽ എല്ലാ ഡ്രൈവിങ് സ്‌കൂളുകൾക്കും നിരക്ക് കുറയ്‌ക്കേണ്ടി വരും.

ടൂവീലർ, എൽഎംവി, ഹെവി വാഹനങ്ങളിൽ ഡ്രൈവിങ് പരിശീലനമുണ്ടാകും. കെഎസ്ആർടിസി ഹെവി ഡ്രൈവിങ് പരിശീലനത്തിന് 22 ബസുകൾ തയ്യാറാക്കി. 44 വീതം കാറുകളും ബൈക്കുകളും വാങ്ങിക്കും. സ്‌കൂളിൽ ഒരു കാറും ഒരു ബൈക്കും വനിതകൾക്കായി മാറ്റിവയ്ക്കും. സ്വകാര്യസ്ഥാപനങ്ങളിൽ ഏകീകൃത ഫീസ് നിരക്കില്ല. കെഎസ്ആർടിസിയിൽ ഒരു നിരക്കായിരിക്കും. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളും നിരക്ക് കുറയ്ക്കാൻ തയ്യാറാകേണ്ടി വരും. ഇത് ഡ്രൈവിങ് സ്‌കൂൾ മാഫിയയ്ക്ക് വലിയ തരിച്ചടിയാകും.

പരിശീലനം നൽകാൻ ജീവനക്കാരിൽനിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്. 22 പേരെയാണ് തെരഞ്ഞെടുക്കുക. ഇവരെ പരിശീലകരായി കാണിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമർപ്പിക്കുക. നിലവിൽ അട്ടക്കുളങ്ങരയിലെ സ്റ്റാഫ് ട്രെയിനിങ് സെന്ററിന് ഡ്രൈവിങ് സ്‌കൂൾ ലൈസൻസുണ്ട്. ഈ മാസം 30നുമുമ്പ് മറ്റിടങ്ങളിൽ ഡ്രൈവിങ് സ്‌കൂളിനുള്ള ലൈസൻസ് എടുക്കും. അതാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാകും പരിശീലനം.

ഡ്രൈവിങ് സ്‌കൂളിൽ അംഗീകൃത പാഠ്യപദ്ധതിയുണ്ടാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഡ്രൈവിങ് തിയറി, ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷ, വാഹന പരിപാലനം എന്നിവ ഉൾപ്പെടുന്നതാകും പാഠ്യപദ്ധതി. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാകുന്നവരെയാകും ടെസ്റ്റിന് ഹാജരാക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP