Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

മാധ്യമങ്ങൾ എന്നെ പിറകെ നടന്ന് വേട്ടയാടുന്നു; അഞ്ചലിലെ പ്രശ്‌നം കഴിഞ്ഞതിന്റെ പിന്നാലെ ദേ വീണ്ടും; യോഗം തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ സ്ഥലം വിട്ടു; എന്റെ സംഭാഷണം ചോർത്തിയ അമ്മയിലെ അംഗത്തെ കണ്ടെത്തി നടപടി എടുക്കണം; ഞാൻ കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയെ ആരു തകർക്കാർ ശ്രമിച്ചലും ഞാൻ അത് തോൽപ്പിക്കും; നിലപാടിൽ ഉറച്ച് നിൽക്കുന്നതായി പ്രഖ്യാപിച്ച് ശബ്ദ രേഖ സ്ഥിരീകരിച്ച് ഗണേശ് കുമാർ

മാധ്യമങ്ങൾ എന്നെ പിറകെ നടന്ന് വേട്ടയാടുന്നു; അഞ്ചലിലെ പ്രശ്‌നം കഴിഞ്ഞതിന്റെ പിന്നാലെ ദേ വീണ്ടും; യോഗം തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ സ്ഥലം വിട്ടു; എന്റെ സംഭാഷണം ചോർത്തിയ അമ്മയിലെ അംഗത്തെ കണ്ടെത്തി നടപടി എടുക്കണം; ഞാൻ കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയെ ആരു തകർക്കാർ ശ്രമിച്ചലും ഞാൻ അത് തോൽപ്പിക്കും; നിലപാടിൽ ഉറച്ച് നിൽക്കുന്നതായി പ്രഖ്യാപിച്ച് ശബ്ദ രേഖ സ്ഥിരീകരിച്ച് ഗണേശ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയിലെ വിവാദവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് ഗണേശ്‌കുമാർ എംഎ‍ൽഎ. ശബ്ദരേഖയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗണേശ് പറഞ്ഞു. അമ്മയെ തകർക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ തന്റെ അഭിപ്രായം പറയേണ്ടി വന്നതാണ്. ശബ്ദരേഖ ചോർന്നത് അമ്മയ്ക്കുള്ളിൽ നിന്നാണ്. ആരാണ് ചോർത്തിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു.

മാധ്യമങ്ങൾ തന്റെ പിറകെ നടന്ന് വേട്ടയാടുന്നുവെന്ന ആരോപണമാണ് ഗണേശ് ഉയർത്തുന്നത്. അഞ്ചലിലെ വിവാദം തീർന്നപ്പോൾ അടുത്തത് കുത്തിപ്പൊക്കുന്നു. അമ്മയുടെ യോഗം തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ സ്ഥലം വിട്ടു. താനൊരു സത്യസന്ധനായ പൊതു പ്രവർത്തകനാണ്. ദിലീപിനെ തിരിച്ചെടുക്കാൻ താൻ ചരട് വലികൾ നടത്തിയെന്നത് ശരിയല്ല. അമ്മയെന്ന സംഘടന കെട്ടിപ്പെടുക്കാൻ ഏറെ പാടു പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു.

അമ്മയിൽ നിന്നും രാജിവെച്ച നാല് പേർ സിനിമയിൽ സജീവമല്ലാത്തവരാണെന്നും അവർ കുഴപ്പക്കാരാണെന്നുമായിരുന്നു ഗണേശ് ശബ്ദരേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മാധ്യമങ്ങളുടെ വിമർശനങ്ങൾക്ക് വഴങ്ങേണ്ടെന്നും ശബ്ദരേഖയിൽ പറയുന്നുണ്ടായിരുന്നു. ഇത് പുറത്തു വന്ന ശേഷമാണ് ഗണേശ് പ്രതികരണത്തിന് തയ്യാറായത്. ജനറൽ ബോഡിയിൽ ദിലീപ് വിഷയം ചർച്ച ചെയ്യുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും ജനറൽ ബോഡി തീരുമാനം ഫോണിലൂടെയാണ് അറിഞ്ഞതെന്നും ഗണേശ് പറയുന്നു. അമ്മ ഉണ്ടാക്കിയത് 25 കൊല്ലം മുമ്പാണ്. അന്ന് അതിന് മുൻ കൈയെടുത്തു. അന്ന് മുതൽ അംഗവുമാണ്. എക്‌സിക്യൂട്ടീവിലുമുണ്ട്. അത്തരമൊരു സംഘടനയെ തകർക്കാൻ ആരും ശ്രമിച്ചാലും അതിനെ തകർക്കുന്നവർക്കൊപ്പം ഉണ്ടാകും-ഗണേശ് കുമാർ പറയുന്നു.

തന്റെ ശബ്ദ രേഖ ചോർത്തിയത് അമ്മയിലെ തന്നെ ഏതൊരു അംഗമാണ്. അത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എന്റെ സംഘടനയുടെ പ്രസിഡന്റിനോടും ജനറൽ സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കെതിരെ നടപടിയെടുക്കണം. ഞാൻ പറഞ്ഞത് മുഴുവൻ കേൾക്കണം. ഭാഗികമായി കേൾപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് സംഘടനയെ തകർക്കാനുള്ള നീക്കമാണ്. അഞ്ചൽ കേസിൽ കുറേക്കാലം വേട്ടയാടി. ഇപ്പോൾ സംഘടനയുടെ പേരിൽ. താൻ സത്യസന്ധനായ പൊതു പ്രവർത്തകനാണ്-ഗണേശ് കുമാർ പറയുന്നു. നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ഗണേശ് കുമാർ വിശദീകരിക്കുന്നു.

ഇമേജ് നോക്കി പ്രവർത്തിക്കുന്ന സംഘടനയല്ല അമ്മയെന്നും പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സിനിമയിലെ പ്രവർത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും ഗണേശ് പറയുന്ന ഓഡിയോയാണ് ചോർന്നത്. ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ സംഘടനയിൽ നിന്ന് രാജിവെച്ച വാർത്തയുടെ അടിസ്ഥാനത്തിൽ അമ്മ ഭാരവാഹിയായ ഇടവേള ബാബുവിന് ഗണേശ് കുമാർ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളും ഫേസ്‌ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് ആദ്യ മുന്നറിയിപ്പ്. ഇപ്പോൾ അമ്മയിൽ നിന്ന് നാലുപേർ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. എന്നാൽ, ഇവർ അമ്മയോട് ശത്രുത പുലർത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേശ് കുമാർ കുറ്റപ്പെടുത്തുന്നു.

ഈ നാല് നടിമാർ പുറത്തുപോയത് സംബന്ധിച്ച് അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയിൽ നിന്ന് പുറത്തുപോയ നാലുപേരും സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ല. അമ്മ നടത്തിയ മെഗാ ഷോയിൽ പോലും ഇവർ സഹകരിച്ചിട്ടില്ലെന്നും ഗണേശ് കുമാർ പറഞ്ഞു. ഇവർക്ക് പുറത്തുപോകുന്നതിനോ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യതന്നെയാണെന്നും ഗണേശിന്റെ സന്ദേശത്തിലുണ്ട്. അമ്മക്കെതിരേ രാഷ്ട്രീയക്കാർ വിമർശനം ഉന്നയിക്കുന്നത് കൈയടി നേടാൻ വേണ്ടിമാത്രമാണെന്നും ഇപ്പോൾ പുറത്തുവരുന്ന വിവാദങ്ങൾ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവർക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേശ് കുമാർ ആരോപിച്ചു.

അമ്മയ്ക്കെതിരേ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച് ആരെയും നശിപ്പിക്കാൻ കിട്ടുന്ന ഏതൊരു അവസരവും അവർ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേശ് മാധ്യമങ്ങളെയും വിമർശിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാർ അവരുടെ പേര് പത്രത്തിലും ചാനലിലും വരാൻ വേണ്ടിയും ആളാവാൻ വേണ്ടിയും ഒരോന്ന് പറഞ്ഞോണ്ടിരിക്കും ഇവർക്കൊന്നും രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയില്ല. അതുകൊണ്ട് ഇത്തരം ആരോപണങ്ങൾക്ക് നമ്മൾ ആരും മറുപടി നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്റെ സന്ദേശത്തിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP