Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കാലത്തെ പ്രതിസന്ധി തീർന്നാൽ കേരളത്തെ കാത്തിരിക്കുന്നത് ഭക്ഷ്യ പ്രതിസന്ധി; കാലാവസ്ഥാ വ്യതിയാനവും വിനയാകുന്നു; അതിജീവിക്കാൻ വേണ്ടത് ഗാന്ധിമാർഗ്ഗം; നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം നാട്ടിൽ സുലഭമായ ചക്കയും മാങ്ങയും പപ്പായയും സംസ്‌ക്കരിച്ചു ഉപയോഗിക്കണം; അന്നജ പ്രധാനമായ കിഴങ്ങു വർഗ്ഗങ്ങളുടെ ഉത്പാദനം കൂട്ടുക; ഭക്ഷ്യ വിളകൾക്കൊപ്പം ഔഷധ ചെടികളും നടുക; ഗാന്ധിയൻ കൂട്ടായ്മയുടെ ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിന് ശനിയാഴ്‌ച്ച തുടക്കമാകും

കോവിഡ് കാലത്തെ പ്രതിസന്ധി തീർന്നാൽ കേരളത്തെ കാത്തിരിക്കുന്നത് ഭക്ഷ്യ പ്രതിസന്ധി; കാലാവസ്ഥാ വ്യതിയാനവും വിനയാകുന്നു; അതിജീവിക്കാൻ വേണ്ടത് ഗാന്ധിമാർഗ്ഗം; നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം നാട്ടിൽ സുലഭമായ ചക്കയും മാങ്ങയും പപ്പായയും സംസ്‌ക്കരിച്ചു ഉപയോഗിക്കണം; അന്നജ പ്രധാനമായ കിഴങ്ങു വർഗ്ഗങ്ങളുടെ ഉത്പാദനം കൂട്ടുക; ഭക്ഷ്യ വിളകൾക്കൊപ്പം ഔഷധ ചെടികളും നടുക; ഗാന്ധിയൻ കൂട്ടായ്മയുടെ ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിന് ശനിയാഴ്‌ച്ച തുടക്കമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് കാലം മലയാളികളെ പഠിപ്പിക്കുന്നത് പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം എന്നതാണ്. ലോക്ക് ഡൗണിൽ പെട്ട് വീടുകളിൽ കഴിയുന്നവർ എന്താണ് ചെയ്യേണ്ടത്? മുഖ്യമന്ത്രി പിണറായി വിജയൻ ഉപദേശിച്ചത് വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിയിലേക്ക് കടക്കാനാണ്. കോവിഡ് കാലം കഴിഞ്ഞാൽ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു പരീക്ഷണ കാലമാണ്. ഭക്ഷ്യ പ്രതിസന്ധിയിലേക്ക് പോലും കേരളം നീങ്ങിയേക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭക്ഷ്യകാര്യത്തിൽ നാം കൂടുതൽ സ്വയം പര്യാപ്തത നേടുന്നതിനായി ഭക്ഷ്യ- ആരോഗ്യ സ്വരാജ് കാമ്പയിനുമായി രംഗത്തെത്തിയിരിക്കയാണ് കേരളത്തിലെ ഗാന്ധിയൻ കൂട്ടായ്മ.

ഈ വരുന്ന ഏപ്രിൽ 11ാം തീയ്യതി രാവിലെ ഒമ്പതിന് കഥകളി ആചാര്യൻ ചേമൻചേരി കുഞ്ഞിരാമൻ നായർ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ തുളസിത്തൈ നട്ടുകൊണ്ട് കാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. അതേസമയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സ്വന്തം തൊടികളിൽ ഭക്ഷ്യവിളകളുടെയോ ഔഷധ ചെടികളുടെെേയാ തൈകൾ നട്ടുകൊണ്ട് കാമ്പയിനിൽ പങ്കാളികളാകും. കേരളത്തിന് ഭക്ഷ്യകാര്യത്തിൽ സ്വയം പര്യാപ്തത നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഭക്ഷണ കാര്യത്തിലെ സ്വാശ്രയത്വത്തിന് ഭക്ഷണം കഴിക്കുന്നവരുടെയെല്ലാം പങ്കാളിത്തം ആവശ്യമാണ്. പങ്കാളിത്തം രണ്ടു തരത്തിലാണ്. ഒന്നാമത്തേത് ഭക്ഷ്യോൽപാദനത്തിൽ ആവുംവിധമുള്ള പങ്കാളിത്തമാണ്. കൃഷിഭൂമി ഇല്ലാത്തവർക്കു പോലും സ്വന്തം വാസസ്ഥലത്ത് ചെടിച്ചട്ടികളിലോ ഗ്രോബാഗുകളിലോ ഭക്ഷ്യ വിളകളിലേതെങ്കിലും ചിലത് ഉൽപാദിപ്പിക്കാനാവും. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളെ ഈ കാമ്പയിനിൽ പങ്കാളികൾ ആക്കാനാണ് ശ്രമം. നമ്മുടെ സമൂഹത്തിൽ ഏറ്റവും സമീപത്തായി ലഭ്യമാവുന്ന ഭക്ഷ്യവിളകളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ ശീലം ബോധപൂർവ്വം വളർത്തിയെടുക്കുന്നതിലാണ് പ്രായോഗിക ബോധം പ്രകടിപ്പിക്കേണ്ടത്. കേരളത്തിൽ നെല്ലുൽപ്പാദനം എത്ര ശ്രമിച്ചാലും വർദ്ധിപ്പിക്കാവുന്നതിന് ഒരു പരിധിയുണ്ടു്. അതു മനസ്സിലാക്കി മലയാളികൾ അരി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അന്നജ ലഭ്യതയ്ക്ക് വർദ്ധിച്ചതോതിൽ കിഴങ്ങുവർഗ്ഗങ്ങളെ ഉപയോഗിക്കുകയും വേണമെന്ന് ഗാന്ധിയൻ കൂട്ടായ്മ അഭിപ്രായപ്പെടുന്നു.

വൈവിധ്യമേറിയ കിഴങ്ങുവർഗ്ഗങ്ങളുടെ ഉൽപാദനം കേരളത്തിൽ വർദ്ധിപ്പിക്കുന്നതിന് ഒരു പ്രയാസവുമില്ല. ഇവിടെ ഏറിയ പങ്കും പാഴായിപ്പോകുന്ന ചക്ക, കശുമാങ്ങ, പപ്പായ തുടങ്ങിയ നാടൻ ഫലങ്ങൾ വർദ്ധിച്ചതോതിൽ ഭക്ഷണത്തിലുൾപ്പെടുത്താനാവും. അവ സംസ്‌കരിച്ച് വെച്ച് എല്ലാ സമയത്തും ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കാവുന്നതേയുള്ളൂ. കൂടാതെ ഏകദേശം ആറു മാസക്കാലത്തോളം കേരളത്തിലെവിടെയും പ്രത്യേകം കൃഷി ചെയ്യാതെ തന്നെ തൊടികളിൽ ഭക്ഷ്യയോഗ്യമായ ഡസൻ കണക്കിന് ഇലവർഗ്ഗങ്ങൾ ലഭ്യമാണ്. അവ തിരിച്ചറിയാനും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുമാവും.

കൂൺകൃഷി, തേൻ ഉല്ലാദനം, ശുദ്ധജലമത്സ്യകൃഷി തുടങ്ങിയവയ്ക്ക് വലിയ സാധ്യതയുണ്ട്. നാടൻ ഇനങ്ങളിൽപ്പെട്ട പശു ആട് കോഴി താറാവ് തുടങ്ങിയവയെ പരിപാലിച്ചുകൊണ്ടു് ഗുണമേന്മയുള്ള പാലും മുട്ടയും മാംസവും ഉല്പാദിപ്പിക്കാനും. മിതത്വത്തോടെ ഉപയോഗിക്കാനുമാവും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങൾ മാത്രമായ കേരളത്തിലെ പൊതുവിതരണ സംവിധാനങ്ങളെ ഓരോ പ്രദേശത്തും അധികമായുള്ള ഫലവർഗ്ഗങ്ങളും, കിഴങ്ങുവർഗ്ഗങ്ങളും, ഭക്ഷ്യയോഗ്യമായ ഇലവർഗ്ഗങ്ങളുമൊക്കെ സംഭരിക്കാനുള്ള കേന്ദ്രങ്ങൾ കൂടിയാകത്തക്കവിധത്തിൽ പുനഃസംഘടിപ്പിക്കണം- കൂട്ടായ്മ വ്യക്തമാക്കുന്നു.

ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ തള്ളിക്കയറ്റത്തിൽ നിറം മങ്ങിപ്പോയ പാരമ്പര്യ വൈദ്യരംഗത്തെ അനുഭവങ്ങളെയും അറിവുകളെയും സമാഹരിച്ച് ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തണം.അതിനു സഹായകരമായ വിധത്തിൽ ഔഷധസസ്യങ്ങൾ നട്ടു സംരക്ഷിക്കണം. ഭൂരഹിതരായ ആളുകൾക്ക് കൃഷി യോഗ്യമായ ഭൂമി സൗജന്യമായി നൽകി കൊണ്ട് അവരെക്കൂടി കാർഷികോത്പാദന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ സർക്കാർ തയ്യാറാകണം ഇങ്ങെനെ, കമ്പോളത്തിലും വലിയ സംവിധാനങ്ങളിലും ജീവിതത്തിന്റെ നിയന്ത്രണമേൽപ്പിക്കാതെ നമ്മുടെ മണ്ണിലും ചുറ്റുവട്ടത്തും കാലുറപ്പിക്കാനുള്ള ഒരു സാംസ്‌കാരിക മുന്നേറ്റമാ ണ് ഭക്ഷ്യ-ആരോഗ്യ സ്വരാജ് കാമ്പയിനെന്നും ഗാന്ധിയൻ കൂട്ടായ്മാ ഭാരവാഹികൾ വ്യക്തമാക്കുന്നു.

എംപിമാരായ ബിനോയ് വിശ്വം, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, റിട്ട. ഹൈക്കോടതി ജസ്റ്റിസുമാരായ പി കെ ഷംസുദ്ദീൻ, എ ആർ ഹരിഹരൻ നായർ, എഴുത്തുകാരായ സാറാ ജോസഫ്, സിവി ബാലകൃഷ്ണൻ, അംബികാസുതൻ മങ്ങാട്, ഡോ. കെ അരവിന്ദാക്ഷൻ, കെ ജി ശങ്കരപിള്ള, സാംസ്കാരിക രംഗത്തുള്ള പ്രൊഫ. എം എൻ കാരശ്ശേരി, എം ആർ രാഘവവാര്യർ, ബിഷപ്പ് ഗീവർഗീസ് മാർ കുറിലോസ്, ഒളിമ്പ്യൻ ബോബി അലേഷ്യസ്, ആദിവാസി ദളിത് ചിന്തകനായ കെ എം സലിംകുമാർ, ശ്രീരാമൻ കൊയ്യോൻ, സിനിമാ നടൻ അനൂപ് ചന്ദ്രൻ, ഡോ. വി എസ് വിജയൻ, ഡോ. കെ സി സണ്ണി, പ്രൊഫ ഖാദർ മങ്ങാട്, സി ആർ നീലകണ്ഠൻ, പ്രൊഫ കുസുമം ജോസഫ് തുടങ്ങിയ നിരവധി പ്രമുഖർ ശനിയാഴ്‌ച്ച ഗാന്ധിയൻ കൂട്ടായ്മയുടെ ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിൽ പങ്കാളികളാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP