Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്ര പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചവർ പുറത്തെ പോസ്റ്ററിൽ എഴുതിയത് രാജ്യദ്രോഹിയെന്ന്; രാജ്യം ഗാന്ധിജിയുടെ 150-ാം ജന്മദിനം ആഘോഷിച്ചപ്പോൾ മഹാത്മാവിനെ താറടിക്കാൻ ശ്രമം നടന്നത് മധ്യപ്രദേശിലെ റേവയിലുള്ള ബാപ്പു ഭവനിൽ; ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കോൺഗ്രസ്; സിസിടിവി പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താൻ പൊലീസും

രാഷ്ട്ര പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചവർ പുറത്തെ പോസ്റ്ററിൽ എഴുതിയത് രാജ്യദ്രോഹിയെന്ന്; രാജ്യം ഗാന്ധിജിയുടെ 150-ാം ജന്മദിനം ആഘോഷിച്ചപ്പോൾ മഹാത്മാവിനെ താറടിക്കാൻ ശ്രമം നടന്നത് മധ്യപ്രദേശിലെ റേവയിലുള്ള ബാപ്പു ഭവനിൽ; ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കോൺഗ്രസ്; സിസിടിവി പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

റേവാ: ലോകം മുഴുവൻ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികം ആചരിക്കുമ്പോൾ മഹാത്മാവിനെ താറടിച്ചു കാണിക്കാനും ശ്രമം. എന്തിന് വേണ്ടിയാണോ ഗാന്ധിജി നിലകൊണ്ടത് അതിന്റെ ശത്രുക്കൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് തെളിയിക്കുന്ന സംഭവം. മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. ഇതിന് പുറമെ ഗാന്ധി ഭവന് പുറത്തെ പോസ്റ്ററിൽ 'രാജ്യദ്രോഹി' എന്നെഴുതുകയും ചെയ്തു.

മധ്യപ്രദേശിലെ റേവയിലുള്ള ബാപ്പു ഭവനിൽ സൂക്ഷിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കുകയും ഗാന്ധി ഭവനു പുറത്തെ പോസ്റ്ററിൽ 'രാജ്യദ്രോഹി'(രാഷ്ട്രദ്രോഹി)യെന്ന് ഹിന്ദിയിൽ എഴുതിവയ്ക്കുകയും ചെയ്തു. റേവ ജില്ലയിലെ ലക്ഷ്മൺ ബാഗിലെ ബാപ്പു ഭവനിലാണ് അതിക്രമം. ഗാന്ധിജിയുടെ സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ കോൺഗ്രസ് റേവാ ജില്ലാ പ്രസിഡന്റ് ഗുർമീത് സിങും അനുയായികളുമാണ് സംഭവം ആദ്യം കണ്ടത്.

ഇദ്ദേഹത്തിന്റെ പരാതിയിന്മേൽ സെക്്ഷൻ 153 ബി, 504, 505 വകുപ്പുകൾ പ്രകാരം അജ്ഞാതർക്കെതിരേ പൊലീസ് കേസെടുത്തു. കുറ്റവാളികളെ കണ്ടെത്താൻ ഊർജ്ജിതശ്രമം നടത്തുകയാണെന്നും ബാപ്പു ഭവനിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിക്കുകയാണെന്നും റേവാ ജസൂപ്രണ്ട് ഓഫ് പൊലീസ് ആബിദ് ഖാൻ പറഞ്ഞു. ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.ഐപിസി 153 ബി, 504, 505 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഗാന്ധി ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 1948ൽ നിർമ്മിച്ച ബാപ്പു ഭവനിലാണ് മഹാത്മ ഗാന്ധിയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരുന്നത്. മഹാത്മഗാന്ധി അനുസ്മരണം നടന്ന ബുധനാഴ്ച രാവിലെ ഗേറ്റ് തുറന്ന് എത്തിയപ്പോഴാണ് ഭൗതികാവശിഷ്ടങ്ങൾ നഷ്ടപ്പെട്ടത് കണ്ടതെന്ന് സ്മാരകം സൂക്ഷിപ്പുകാരൻ മംഗൾ തിവാരി പറഞ്ഞു.

ലക്ഷ്മൺ ബാഗ് ട്രസ്റ്റിനായിരുന്നു ബാപ്പുഭവന്റെ മേൽനോട്ട ചുമതല. ജില്ല കോൺഗ്രസ് പ്രസിഡന്റ് ഗുർമീത് സിങ്ങാണ് പരാതി നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP