Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടുകളിൽ സന്ധ്യദീപം തെളിയിക്കാറില്ല; ജാതക പൊരുത്തമോ നക്ഷത്രമോ ഗ്രഹനിലയോ നോക്കാതെ ഒരു കാലത്ത് വിവാഹങ്ങൾ നടക്കുന്ന ഗ്രാമം; രഹസ്യമായി ശബരിമലക്ക് പോയ നേതാവിനെ കളിയാക്കാൻ പാറപ്രം പാലത്തിൽ കൂറ്റൻ ബോർഡ് വെച്ച നാട്; മുത്തപ്പന്റെ പ്രീതിക്കായി പയംങ്കുറ്റിയും തെയ്യവും അല്ലാതെ മറ്റ് മതാചാരങ്ങൾ നന്നേകറുവ്; ഇന്ന് ഗണപതി ഹോമത്തിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്ന പിണറായിയിലെ പാർട്ടി ഗ്രാമം മുമ്പ് ഇങ്ങനെയായിരുന്നു

വീടുകളിൽ സന്ധ്യദീപം തെളിയിക്കാറില്ല; ജാതക പൊരുത്തമോ നക്ഷത്രമോ ഗ്രഹനിലയോ നോക്കാതെ ഒരു കാലത്ത് വിവാഹങ്ങൾ നടക്കുന്ന ഗ്രാമം; രഹസ്യമായി ശബരിമലക്ക് പോയ നേതാവിനെ കളിയാക്കാൻ പാറപ്രം പാലത്തിൽ കൂറ്റൻ ബോർഡ് വെച്ച നാട്; മുത്തപ്പന്റെ പ്രീതിക്കായി പയംങ്കുറ്റിയും തെയ്യവും അല്ലാതെ മറ്റ് മതാചാരങ്ങൾ നന്നേകറുവ്; ഇന്ന് ഗണപതി ഹോമത്തിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്ന പിണറായിയിലെ പാർട്ടി ഗ്രാമം മുമ്പ് ഇങ്ങനെയായിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാടാണ് പിണറായി. 1939 ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മം നൽകിയത് പിണറായിലെ പാറപ്രത്താണ്. കണ്ണൂരുകാർ പിണറായി ഗ്രാമത്തെ കാണുന്നത് വിപ്ലവത്തിന്റെ നാടായാണ്. ഹൈന്ദവം എങ്കിലും സന്ധ്യാദീപം തെളിക്കാതെയുള്ള ഒട്ടേറെ വീട്ടുകാർ. ജാതക പൊരുത്തമോ നക്ഷത്രമോ ഗ്രഹനിലയോ നോക്കാതെ ഒരു കാലത്ത് വിവാഹങ്ങൾ നടക്കുന്ന ഗ്രാമമെന്ന ബഹുമതിയും പിണറായിക്കുണ്ട്. അതിനാൽ തന്നെ വിപ്ലവ മനസ്സുള്ള യുവാക്കൾ പങ്കാളിയെ തേടാനെത്തുന്ന ഗ്രാമമായി പിണറായിയെ വിശേഷിപ്പിക്കപ്പെടുന്നു. എന്നാൽ പിണറായിയിൽ ഇപ്പോൾ ഒരു ഗണപതി ഹോമത്തിന്റെ പേരിൽ ഇവിടെ വിവാദങ്ങൾ അരങ്ങേറുകയാണ്.

അന്ധ വിശ്വാസങ്ങൾക്ക് അടിമപ്പെടാത്ത പിണറായിലാണ് ഗണപതി ഹോമം നടന്നത്. വീടുകളിലോ പൊതു സ്ഥലത്തോ അല്ല ഇത് നടന്നത്. സംസ്ഥാന സർക്കാറിന്റെ ടെക്‌സറ്റയിൽ കോർപ്പറേഷന്റെ ഹൈടെക് വീവിങ് മില്ലിനകത്തു വച്ചാണ് ഹോമം നടന്നത്. ഇത് വാർത്തയായതോടെ പാർട്ടിയും പ്രതിരോധത്തിലായിരിക്കയാണ്. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പാർട്ടി അണികളുടെ ആവശ്യം. സിപിഎമ്മിന്റെ സ്‌ക്രീട്ട് ഫേസബുക്ക് ഗ്രൂപ്പുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വലിയ വിമർശനവും വാഗ്വാദവുാമണ് ഇതോടൊപ്പം നടക്കുന്നത്. നാവോതഥാനം പറയാനുള്ളതല്ല പ്രവർത്തിക്കാനുള്ളതാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

മുമ്പൊരിക്കൽ മറ്റൊരു സംഭവത്തിൽ ഇവിടെ വിവാദങ്ങളുയർന്നിരുന്നു. ദേശത്തെ പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാരറിയാതെ ശബരിമലക്ക് പോയി. പഞ്ചായത്ത് വകുപ്പിന്റെ കോഴ്‌സിന് പോകുന്നുവെന്നായിരുന്നു സഖാവ് നാട്ടുകാരോട് പറഞ്ഞത് എന്നാൽ പിണറായിയിലെ ഒരു സാധാരണ ഭക്തൻ ശബരിമലയിൽ വെച്ച് പ്രസിഡണ്ടിനെ കണ്ട് സ്തംഭിച്ചു പോയി. ഇരുമുടികെട്ടും കറുത്ത മുണ്ടും രുദ്രാക്ഷമാലയുമണിഞ്ഞ് സാക്ഷാൽ പ്രസിഡണ്ട് സന്നിധാനത്തിൽ. പഞ്ചായത്ത് പ്രസിഡണ്ടിന് പുറമേ ലോക്കൽ കമ്മിറ്റി അംഗവും കൂടിയായിരുന്നു അദ്ദേഹം. ശബരിമലയിൽ നിന്നും സ്വാമിവേഷം മാറ്റി പഞ്ചായത്ത് പ്രസിഡണ്ടായി നാട്ടിലെത്തുമ്പോഴേക്കും വിഷയം അങ്ങാടി പാട്ടായി. പാറപ്രം പാലത്തിൽ കൂറ്റൻ ബാനർ ഉയർന്നു. ' ---സ്വാമിക്ക് അഭിവാദ്യങ്ങൾ.' നാട്ടിൽ വിശ്വാസിയല്ലാത്ത ആൾക്ക് നാട്ടുകാർ കൊടുത്ത ശിക്ഷയായിരുന്നു ഇത്.

സാധാരണ ഗതിയിൽ ചില പാർട്ടിക്കാർ മുത്തപ്പന്റെ പ്രീതിക്കായി പയംങ്കുറ്റി കഴിക്കാറുണ്ട്. ലളിതമായ ഈ ആരാധനാ രീതിയിൽ നിന്നും ഗണപതി ഹോമം തന്നെ കഴിച്ചാണ് സർക്കാർ മാതൃക കാട്ടിയത്. വിഘ്‌നങ്ങൾ മാറാൻ സാക്ഷാൽ വിഘ്‌നേശ്വർ തന്നെ വേണമെന്ന് സംഘാടകരിലാർക്കോ ഉണ്ടായ കടുത്ത താത്പര്യമാണ് ഇതിന് പിന്നിലെന്ന് അറിയുന്നു. കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കു മുമ്പേ ഭൂമി പൂജ നടത്തുന്ന പതിവും വ്യാപകമായി നടന്നു വരുന്നുണ്ട്. ഒരു മതേതര രാജ്യത്ത് ഇത്തരം നടപടികൾ ഉണ്ടാവുന്നതിനെ മുൻകാലങ്ങളിൽ ശക്തമായി എതിർപ്പുയർന്നിരുന്നു. സമീപത്തെ പാർട്ടി പ്രവർത്തകർക്ക് ഗണപതി ഹോമം നടത്തിയത് അത്ര രസിച്ചിട്ടില്ല. അവരുടെ ഇടയിലും ഇത് ചർച്ചയായിട്ടുണ്ട്. ഗണപതി ഹോമത്തിന്റെ പ്രസാദം ലഭിച്ചപ്പോഴാണ് വിവരം പുറത്തായത്. ഹൈടെക് വീവിങ് മില്ലിന് എന്തെങ്കിലും വിഘ്‌നം സംഭവിക്കാതിരിക്കാനാണ് ഹോമം കഴിച്ചതെന്ന് പരിഹാസ രൂപേണ ചിലർ പറയുന്നു.

രണ്ട് വർഷം മുമ്പ് ചീമേനി തുറന്ന ജയിലിൽ കർണ്ണാടകത്തിലെ ഒരു സന്യാസി കാസർകോടൻ ഇനത്തിൽപെട്ട കുറിയ പശുക്കളെ നൽകിയിരുന്നു. തീർത്തും സംഭാവനയായിട്ടായിരുന്നു സന്യാസി ഇത് നൽകിയത്. ജയിലിലേക്ക് പശുക്കളെ സമർപ്പിക്കുന്ന ചടങ്ങിൽ ഗോ പൂജ നടത്തിയത് വൻ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. തങ്ങളുടെ മഠം സംഭാവന ചെയ്ത പശുക്കളുടെ ആയുസ്സിന് വേണ്ടിയായിരുന്നു ഗോ പൂജ നടത്തിയതെന്നായിരുന്നു സ്വാമിയുടെ വിശദീകരണം. ഈ സംഭവത്തെക്കുറിച്ച് വിവാദങ്ങൾ ഉയർന്നപ്പോൾ സർക്കാർ തലത്തിൽ തന്നെ അന്വേഷണം നടത്തിയിരുന്നു. അന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കാരാണ് ഏറ്റവും ശക്തമായ നിലപാട് എടുത്തത് എന്ന് ചൂണ്ടിക്കാട്ടി പാർട്ടി വാട്സാപ്പ് ഗ്രൂപ്പുകളിലും വിമർശനം ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP