Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോളിയം കരാർ നീട്ടിക്കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കുടുങ്ങി; 15 വർഷം തടവും 27 കോടി പിഴയും ശിക്ഷിവിധിച്ച് ഒമാൻ കോടതി ജയിലിൽ തള്ളി; രണ്ട് വർഷം കഴിഞ്ഞപ്പോൾ മോചനം; ഗൾഫാർ മുഹമ്മദലി അഴിക്കുള്ളിലായപ്പോൾ മൗനംപാലിച്ച ചാനലുകൾ മോചിതനായപ്പോൾ ബ്രേക്കിങ് ന്യൂസാക്കി

പെട്രോളിയം കരാർ നീട്ടിക്കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കുടുങ്ങി; 15 വർഷം തടവും 27 കോടി പിഴയും ശിക്ഷിവിധിച്ച് ഒമാൻ കോടതി ജയിലിൽ തള്ളി; രണ്ട് വർഷം കഴിഞ്ഞപ്പോൾ മോചനം; ഗൾഫാർ മുഹമ്മദലി അഴിക്കുള്ളിലായപ്പോൾ മൗനംപാലിച്ച ചാനലുകൾ മോചിതനായപ്പോൾ ബ്രേക്കിങ് ന്യൂസാക്കി

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഗൾഫ് മേഖലയിലെ പ്രവാസി ബിസിനസുകാരിൽ പ്രധാനിയായി തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ഗൾഫാർ മുഹമ്മദലി. എം എം യൂസഫലി കഴിഞ്ഞാൽ പണം കൊണ്ടും അധികാര കേന്ദ്രങ്ങളുമായുള്ള ബന്ധങ്ങളുടെയും പേരിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു മുഹമ്മദലി. ഒമാനിലെ എണ്ണ വിതരണ കരാർ നീട്ടികിട്ടാൻ വേണ്ടി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതോടെയാണ് ഗൾഫാർ മുഹമ്മദലിയുടെ പതനം ആരംഭിച്ചത്. കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്തെത്തെയും പ്രമുഖനായ ഗൾഫാറിനെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. എന്നാൽ, റമസാന്റെ ആനുകൂല്യം തുണയായപ്പോൾ 15 വർഷത്തെ ശിക്ഷ വിധിച്ചിട്ടും രണ്ട് വർഷം തികഞ്ഞപ്പോൾ ജയിൽ മോചിതനായി ഗൾഫാർ.

ഇപ്പോഴത്തെ സാഹചര്യത്തിൽ ശിക്ഷ കഴിഞ്ഞതോടെ ഗൾഫാർ മുഹമ്മദലിയെ നാടുകടത്തും. ഒമാനിലെ അറിയപ്പെടുന്ന വ്യവസായിയായ ഗൾഫാർ മുഹമ്മദലിക്ക് വിനയായത് ഒമാനിലെ പെട്രോളിയും നിർമ്മാണ-വിതരണ രംഗത്തെ കാരാർ തുടർന്നു കൊണ്ടുപോകാൻ വേണ്ടി ഉദ്യോസ്ഥർക്ക് കൈക്കൂലി കൊടുത്തതാണ്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണപ്രകൃതി വാതക സ്ഥാപനമായ പെട്രോളിയം ഡവലപ്മെന്റ് ഓഫ് ഒമാന് വേണ്ടിയാണ് കരാർ നൽകിയത്. വൻതുക തന്നെ ഗൽഫാർ മുഹമ്മദലി കൈക്കൂലി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് ആറു മാസത്തിലേറെയായി ഗൾഫാർ നാട്ടുതടങ്കലിലായിരുന്നു.

മുഹമ്മദാലി നടത്തുന്ന പല സ്ഥാപനങ്ങളിൽ ഒന്നായ അൽബസ്തൂർ എന്ന കമ്പനിവഴിയാണ് കൈക്കൂലിയിടപാടു നടത്തിയത്. ഈ കമ്പനിയുടെ ജനറൽ മാനേജരായിരുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ മകൻ റയിസ് അഹമ്മദായിരുന്നു. ഈ കൈക്കൂലി കേസിൽ റയിസും പ്രതിയാണ്. എന്നാൽ, കേസ് ആരംഭിക്കുമ്പോൾതന്നെ റയിസ് ഒമാൻ വിട്ട് ഇന്ത്യയിൽ എത്തിയതിനാൽ റയീസ് കേസിൽ കുടുങ്ങിയില്ല.

2014 മാർച്ചിൽ മസ്‌ക്കറ്റ് ക്രിമിനൽ കോടതിയാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. 15 വർഷമായിരുന്നു ശിക്ഷാ കാലാവധി. ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയെന്ന കേസിൽ ഗൾഫാർ മുഹമ്മദാലിക്ക് 15 വർഷം തടവും 27 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്. മസ്‌കറ്റ് ക്രിമിനൽ കോടതിയാണണ് ഈ ഉത്തരവിട്ടത്. അഞ്ച് കേസുകളിലായി 1.7 മില്യൺ ഒമാനി റിയാൽ (ഏകദേശം 27 കോടി രൂപ) പിഴയിട്ടിരുന്നത്. കേസിൽ മാനേജർ നൗഷാദിനും ഒന്നാം പ്രതിയായ സ്വദേശി ഉദ്യോഗസ്ഥനും ശിക്ഷ ലഭിച്ചിരുന്നു.

പെട്രോളിയം ഡെവലപ്പ്മെന്റ് ടെണ്ടർ മേധാവി ജുമാ അൽ ഹിനായി അടക്കം കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി ശിക്ഷിച്ചിരുന്നു. 2014 ജനുവരിയിൽ മൂന്ന് വർഷം തടവ് വിധിച്ച കോടതിവിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും ശിക്ഷ 15 വർഷമായി മേൽക്കോടതി ഉയർത്തുകയായിരുന്നു. ജനുവരിയിലെ ശിക്ഷാ വിധിയുടെ പശ്ചാത്തലത്തിൽ ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ്ങിന്റെ ഡയറക്ടർ സ്ഥാനത്തു നിന്ന് മുഹമ്മദാലി രാജിവച്ചിരുന്നു. വൻ വ്യവസായ സാമ്രാജ്യമുള്ള ഗൾഫാർ മുഹമ്മദാലി ജയിലിൽ പോയതോടെ അദ്ദേഹത്തിന്റെ കമ്പനികൾക്ക് വൻ തോതിൽ മാർക്കറ്റിൽ ഇടിവു സംഭവിക്കുകയുമുണ്ടായി.

ഒമാനിലെ ജയിലിൽ കഴിയുകയായിരുന്ന ഗൽഫാർ മുഹമ്മദിനെ മുമ്പ് രാജ്യത്തിന് നൽകിയ സേവനങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷം അഴിക്കുള്ളിൽ കിടന്ന അദ്ദേഹത്തിന് പുണ്യമാസമായ റമദാനാണ് ഗുണകരമായത്. ഒമാനിൽ കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ഗൽഫാർ മുഹമ്മദലിക്ക് 27കോടി പിഴ അടച്ചാൽ മാത്രമേ മോചിതനാകാൻ സാധിക്കുകയുള്ളൂ.

വൻകിട പ്രവാസി വ്യവസായി ആയതിനാൽ ഗൾഫാർ മുഹമ്മദലിയുടെ പതനം മലയാളികളെ മൊത്തം ഞെട്ടിച്ച സംഭവമായിരുന്നു. അതേസമയം മുഹമ്മദലി ശിക്ഷിക്കപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോലും തയ്യറാകാത്ത മലയാളം മാദ്ധ്യമങ്ങൾ ഗൾഫാർ മുഹമ്മദലി ജയിൽ മോചിതകനാകുന്നു എന്ന വാർത്ത ആവേശത്തോടെ തന്നെ റിപ്പോർട്ട് ചെയ്തു. മിക്ക ചാനലുകളിലും മോചനവാർത്ത ഫ്‌ലാഷുകളും ബ്രേക്കിങ് ന്യൂസുകളുമായി മാറ്റുകയയായിരുന്നു. കേരളത്തിലെ ഹോട്ടൽ വ്യവസായ രംഗത്തെ അതികായനായ ഗൾഫാർ മുഹമ്മദലി മാദ്ധ്യമങ്ങളുടെ പ്രിയങ്കരനാണെന്ന തന്നെയാണ് ഈ നിലപാട് മാറ്റത്തിന് കാരണവും.

നേരത്തെ യുപിഎ സർക്കാറിൽ ഇ അഹമ്മദ് സഹമന്ത്രിയായ വേളയിൽ ഗൾഫാർ മുഹമ്മദലിക്ക് പത്മശ്രീയ്ക്ക് വേണ്ടി രാഷ്ട്രീയ ശുപാർശ പോയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇ അഹമ്മദ് തന്നെയായിരുന്നു ഗൾഫാർ മുഹമ്മദലിക്ക് പത്മശ്രീയ്ക്ക് വേണ്ടി ശുപാർശ ചെയ്തതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP