Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഗുരുവായൂർ കണ്ണന്റെ തിടമ്പേറ്റാൻ ഇനി പത്മനാഭനില്ല! ആനപ്രേമികളെ കണ്ണീരിലാഴ്‌ത്തി ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ; ചരിഞ്ഞത് ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ച ശാന്തശീലനായ ക്ഷേത്രോത്സവങ്ങളിലെ പ്രിയപ്പെട്ട ഗജചക്രവർത്തി; വാർദ്ധക്യത്തിന്റെ ആകുലതകളിൽ വലഞ്ഞ ഗജകേസരിയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ ആനപ്രേമികൾ; തലയെടുപ്പിന്റെ തമ്പുരാൻ ഇനി ഓർമ്മകളിൽ!

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. രോഗബാധിതനായി കുറേ കാലമായി ആനക്കോട്ടയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് പത്മനാഭൻ ചരിഞ്ഞത്. ദേവസ്വത്തിലെ തല മുതിർന്ന ആനയായയാണ് പത്മനാഭൻ.രണ്ടാഴ്ചയായി അവശനിലയിൽ ആയിരുന്നു. 85 വയസുണ്ട്. ചികിത്സ നൽകിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് കുറഞ്ഞിരുന്നില്ല. രക്തത്തിൽ ശ്വേത രക്താണുക്കളുടെ അളവ് വളരെ കൂടുതലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ വീര്യമേറിയ ആന്റിബയോട്ടിക് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ ഫലിക്കാതിരിക്കുന്നതിനു പ്രായവും ഒരു ഘടകമാണ്. തൃശൂർ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പെടുക്കുന്ന സ്ഥിരം സാന്നിധ്യമായിരുന്നു പത്മനാഭൻ.

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂർ പത്മനാഭൻ. ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആനയാണിത്. 1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പത്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു.ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (രൂപ. 2,22,222/) രൂപ ഏക്കത്തുക നൽകിയത്.

ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതൽ ഗജരത്‌നം പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകൾക്ക് അയച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2011 മാർച്ച് 01ന് നടന്ന ഉത്രാളിക്കാവ് പൂരത്തിന് പത്മനാഭൻ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി തിടമ്പേറ്റി. 2011 ഒക്ടോബർ മാസത്തിൽ പത്മനാഭന്റെ ആരോഗ്യവർധന കണക്കിലെടുത്ത് പുറംഎഴുന്നള്ളിപ്പിന് അയയ്ക്കാനുള്ള ദൂരപരിധി 30 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ദേവസ്വം ഭരണസമിതി ഉയർത്തി.. ഇതിനു ശേഷം പത്മനാഭന്റെ ആദ്യത്തെ എഴുന്നള്ളത് ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാക്ഷേത്രത്തിൽ ആയിരുന്നു.ഗുരുവായൂർ ഏകാദശിയോടനുബന്ദിച്ചു ദശമി നാളിൽ നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ മാല ചാർത്തുന്നത് പത്മനാഭനായിരുന്നു.

ഗുരുവായൂർ ദേവസ്വം 2002-ൽ പത്മനാഭന് ഗജരത്‌നം പട്ടം നൽകി ആദരിച്ചു.2009 ജനുവരി പതിനൊന്നാം തിയതി, ഞായറാഴ്ച തൃശ്ശൂരിൽ അഖില കേരള ആന ഉടമ സംഘം നടത്തിയ ഒരു ചടങ്ങിൽ വെച്ച് അന്നത്തെ കേരള നിയമസഭാ സ്പീക്കർ ആയിരുന്നു കെ. രാധാകൃഷ്ണൻ പത്മനാഭന് ഗജ ചക്രവർത്തി പട്ടം നൽകി ആദരിച്ചത്. ചടങ്ങിൽ സന്നിഹിതനായിരുന്ന അന്നത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ സ്പീക്കറിൽ നിന്ന് ഈ പട്ടം സ്വീകരിച്ചത്.

നിലമ്പൂർ കാട്ടിൽ നിന്നെത്തിയ ആനക്കൂട്ടി! ഗരുവായൂരപ്പന്റെ പ്രിയപ്പെട്ടവൻ

1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. ഐശ്വര്യം നിറഞ്ഞ മുഖവിരിവുൾപ്പെടെ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പൻ ആന പ്രേമികളുടെ പ്രിയങ്കരനായിരുന്നു. നിലമ്പൂർ കാടുകളിൽ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയിൽ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്‌സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത്. 14-ാം വയസ്സിൽപത്മനാഭൻ ഗുരുവായൂരെത്തി. 2004ൽ ദേവസ്വം 'ഗജരത്‌നനം' ബഹുമതി നല്കി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ

തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പത്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു. ശാന്തസ്വഭാവിയായ പത്മനാഭന് ക്ഷേത്രാചാരങ്ങളുമായി ഇണങ്ങി ചേരാൻ പെട്ടെന്ന് കഴിഞ്ഞു. ഒറ്റപ്പാലം ഇ.പി. സഹോദരങ്ങളാണ് പത്മനാഭനെ ഗുരുവായൂരിൽ നടക്കിരുത്തിയത്. ഗുരുവായൂർ കേശവന്റെ ഏകഛത്രാധിപത്യത്തിനു തിരശ്ശീല വീണതോടെ പുന്നത്തൂർ ആനക്കോട്ടയുടെ രാജസിംഹാസനത്തിലേക്കും ഗുരുവായൂരപ്പന്റെ പ്രതിപുരുഷ പദവിയിലേക്കും ഉയർത്തപ്പെട്ട പത്മനാഭൻ പിന്നീട് ആനപ്രേമികളുടെ പ്രിയപ്പെട്ടവനായി.

2004ഏപ്രിൽ നടന്ന നെന്മാറ വല്ലങ്ങി വേലയിൽ ഒറ്റ ദിവസത്തെ ഉത്സവയെഴുന്നള്ളിപ്പിനായ് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (2,27,227) രൂപക്ക് വല്ലങ്ങി വിഭാഗക്കാർ ലേലം പിടിച്ച പത്മനാഭന് ഏറെ ചർച്ചകളിലെത്തിയ ആനയാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയുടെ അടിവയറ്റിലും താടിയിലും നീര് ഉണ്ടായത് ഗുരുതര ആരോഗ്യ പ്രശ്നമായി മാറി. രക്തത്തിൽ ശ്വേത രക്താണുക്കൾ വളരെ വലിയ അളവിലായി. ആനയുടെ ശ്വാസകോശത്തിൽ നീർക്കെട്ടുമുണ്ടായിരുന്നു.

തിങ്കളാഴ്ച മുതൽ ആന്റിബയോട്ടിക് മരുന്നുകൾ ആനയ്ക്ക് നൽകി തുടങ്ങിയെങ്കിലും അതൊന്നും ഫലിച്ചില്ല. ആറു മണിക്കൂർ ഇടവെട്ട് ഡോക്ടർമാർ ആനയെ പരിശോധിക്കുകയും ചെയ്തു. അസമിൽ നിന്നുള്ള വിദഗ്ധ വെറ്റിനറി ഡോക്ടറെ ചികിത്സയ്ക്കായി എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്ത്മനാഭന്റെ വിടവാൽ. ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചത് പത്മനാഭനാണ്. ഗജരത്നം, ഗജചക്രവർത്തി തുടങ്ങിയ പട്ടങ്ങളും പത്മനാഭനെ തേടിയെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP