Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വാട്‌സാപ്പിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കിയതിന് ലൈഫ് പദ്ധതി വീട് പോകുന്നെങ്കിൽ അതങ്ങ് പോകട്ടെ; വീട് കിട്ടാൻ പടം മാറ്റുമോയെന്ന് ചോദിച്ചപ്പോൾ ചങ്കുപറിച്ചുമാറ്റാൻ പറ്റുമോയെന്ന് ഗഫൂറിന്റെ മറുചോദ്യം'; രാഹുലിനെ മാറ്റിയാലേ വീടുള്ളുവെന്ന സിപിഎം നേതാവിന്റെ ഭീഷണിക്ക് മുമ്പിൽ നട്ടെല്ല് വളയ്ക്കില്ലെന്ന് ചങ്ങരംകുളത്തുകാരൻ; വീട് നിഷേധിച്ചാൽ താൻ കൊടുക്കാമെന്ന് ഹൈബി ഈഡൻ എംപി

'വാട്‌സാപ്പിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കിയതിന് ലൈഫ് പദ്ധതി വീട് പോകുന്നെങ്കിൽ അതങ്ങ് പോകട്ടെ; വീട് കിട്ടാൻ പടം മാറ്റുമോയെന്ന് ചോദിച്ചപ്പോൾ ചങ്കുപറിച്ചുമാറ്റാൻ പറ്റുമോയെന്ന് ഗഫൂറിന്റെ മറുചോദ്യം'; രാഹുലിനെ മാറ്റിയാലേ വീടുള്ളുവെന്ന സിപിഎം നേതാവിന്റെ ഭീഷണിക്ക് മുമ്പിൽ നട്ടെല്ല് വളയ്ക്കില്ലെന്ന് ചങ്ങരംകുളത്തുകാരൻ; വീട് നിഷേധിച്ചാൽ താൻ കൊടുക്കാമെന്ന് ഹൈബി ഈഡൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വാട്സ് ആപ്പിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഡിപിയാക്കി എന്ന ഒറ്റക്കാരണത്താൽ ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് തരില്ലെന്ന ഭീഷണിയുമായി സിപിഎം നേതാവ് രംഗത്തെത്തിയത് വിവാദമായിരിക്കുകയാണ്, മലപ്പുറത്തു നിന്നുള്ള അപേക്ഷകനായ ഗഫൂറിനാണ് ലൈഫ് മിഷൻ വഴിയുള്ള വീട് നൽകില്ലെന്ന് സിപിഎം നേതാവ് ഭീഷണി മുഴക്കുന്നത്. അപേക്ഷകനെ നേതാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നതോടെ സിപിഎമ്മും വെട്ടിലായി. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ സത്യനാണ് അപേക്ഷകനെ രാഹുലിന്റെ ചിത്രം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയത്. രാഹുലിനെ തീർത്തും മോശമായി ചിത്രീകരിച്ചു കൊണ്ടാണ് നേതാവിന്റെ സംഭാഷണം. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗഫൂറിന്റെ വിഷമാവസ്ഥ അറിഞ്ഞ് ഹൈബി ഈഡൻ എംപി ഇടപെട്ടു. ഗഫൂറുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ഹൈബി ഫേസ്‌ബുക്കിൽ കുറിച്ചു:

കുറിപ്പ് ഇങ്ങനെ:

'ചങ്ങരംകുളത്തെ ഗഫൂറുമായി ഞാൻ ഇപ്പോൾ ഫോണിൽ സംസാരിച്ചു. രാഹുൽഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയതിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ വീട് നഷ്ടപ്പെടുകയാണെങ്കിൽ അതങ്ങോട്ട് പോട്ടെ എന്നാണ് ഗഫൂറിന്റെ നിലപാട്. 25 വർഷമായി വാടക വീട്ടിൽ കഴിയുന്ന ആളാണ് ഗഫൂർ. കരിമ്പിൻ ജൂസ് വഴിവക്കിൽ വിറ്റാണ് ഗഫൂർ കുടുംബം പോറ്റുന്നത്. താൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന രാഹുൽഗാന്ധിയുടെ പ്രൊഫൈൽ പിക്ച്ചർ മാറ്റുമോ എന്ന് ചോദിച്ചപ്പോൾ ചങ്ക് പറിച്ചു മാറ്റാൻ പറ്റുമോ എന്നായിരുന്നു മറുചോദ്യം. രാഷ്ട്രീയ പകവീട്ടൽ മൂലം ലൈഫ് പദ്ധതിയിൽ ഗഫൂറിന് വീട് നിഷേധിച്ചാൽ ഞാൻ വീട് വച്ചുകൊടുക്കാൻ തയ്യാർ ആണെന്നും അറിയിച്ചു. ഗഫൂറിനെ പോലുള്ള കോൺഗ്രസുകാരാണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഗഫൂറിനെ സ്‌നേഹത്തോടെ ചേർത്തുനിർത്തുന്നു.

മലപ്പുറം നാനാമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കിൽ, എറണാകുളത്ത് ഞാൻ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഗഫൂറിന് വീട് നിർമ്മിച്ച് നൽകും.'

ഗഫൂറിനെ സത്യൻ ഭീഷണിപ്പെടുത്തിയ സംഭവം ഇങ്ങനെ:

നന്നംമുക്ക് പഞ്ചായത്ത് അംഗമാണ് സത്യൻ. പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച കാഞ്ഞിപ്പാടം ഗഫൂറിനെയാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്. രാഹുൽ ഗാന്ധിയുടെ ചിത്രം വാട്സ് ആപ്പിൽ ഇട്ടെന്നും കോൺ്ഗ്രസ് അനുഭാവിയാണെന്നും പറഞ്ഞു കൊണ്ടാണ് നേതാവ് വീട് നിഷേധിക്കുന്നത്. ഗഫൂറും സത്യനും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. രാഹുൽ ഗാന്ധിയെ തീർത്തും അധിക്ഷേപിച്ചു കൊണ്ടാണ് സത്യന്റെ സംഭാഷണം. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് കിട്ടാൻ യോഗ്യതയുള്ള വ്യക്തിയാണ് ഗഫൂർ. സാമ്പത്തിക പരാധീനതകളിൽ കഴിയുന്ന ഗഫൂർ മുപ്പത് വർഷമായി വാടക വീട്ടിലായിരുന്നു താമസം

കയറിക്കിടക്കാൻ വീടു കിട്ടാൻവേണ്ടിയാണ് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. സ്ഥലം കണ്ടെത്തി അപേക്ഷ നൽകിയിട്ടും വീട് അനുവദിക്കാൻ പഞ്ചായത്ത് തയ്യാറാകാതെ വന്നതോടെയാണ് ഗഫൂർ സിപിഎം നേതാവിനെ ഫോണിൽ വിളിച്ചത്. എന്നാൽ, വീട് അനുവദിക്കാതിരിക്കാനുള്ള്‌ള കാരണമായി നേതാവ് ചൂണ്ടിക്കാട്ടിയത് രാഹുൽ ഗാന്ധിയുടെ ചിത്രവും മറ്റുമായിരുന്നു. ഈ ഫോൺ സംഭാഷണത്തിൽ ഗഫൂറിനെ ഭീഷണിപ്പെടുത്തുകയും നേതാവ് ചെയ്തു.

സംഭാഷണത്തിൽ സിപിഎം നേതാവ് പറയുന്നത് ഇങ്ങനെയാണ്: 'പ്രൊഫൈലിൽ രാഹുൽഗാന്ധിയെ മാറ്റി ഗഫൂറിനെ ആക്ക് ഗഫൂറെ. ഞാൻ ടി സത്യൻ ഇഎംഎസിന്റെ പേരിടും. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയാണ്. പക്ഷേ പാർട്ടി നോക്കിയിട്ടല്ല ലൈഫിൽ വീട് കൊടുത്തത്. വിളിച്ചത് ലൈഫിന്റെ പൈസ റെഡിയായിക്കൊണ്ടിരിക്കുന്നുണ്ട്. അത് തരണോ വേണ്ടയോ എന്ന് നോക്കാൻ വേണ്ടി വിളിച്ചതാണ്. എനിക്ക് നിന്റെ വിഷമം മനസിലാകും. കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടാകും. കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടാകും. ഞങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടാകും. എനിക്കെതിരെ അപവാദ പ്രചരണം നടത്തിയിട്ടുണ്ട്. അതൊക്കെയുണ്ടാകും. നിനക്ക് വീട് തരണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. മറ്റെ ചങ്ങാതിയുടെ ഇളിഞ്ഞ മോന്തയുണ്ടല്ലോ. പ്രധാനമന്ത്രിയാകാൻ നിന്ന നായിന്റെ മോൻ അപ്പുറത്ത് തോറ്റില്ലേ. ആ നായിന്റെ മോന്റെ ഫോട്ടോ ഉണ്ടല്ലോ അതങ്ങ് മാറ്റിയിട്ട് നിന്റെ ഫോട്ടോ വെക്ക്. അതാണ് നല്ലത്. ഇല്ലെങ്കിൽ ഒന്നും കിട്ടലുണ്ടാകില്ല'.

മൂന്ന് മാസം മുമ്പ് നടന്ന സംഭഷണമാണ് ഇപ്പോൾ പുറത്തുവന്നത്. തനിക്ക് വീട് നിഷേധിച്ച കാര്യങ്ങൾ നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് സംഭഷണം പരസ്യപ്പെടുത്തിയതെന്ന് ഗഫൂർ വ്യക്തമാക്കി. താൻ കോൺഗ്രസുകാരനാണെന്നം ഗഫൂർ പരസ്യമാക്കുന്നു. മുപ്പതു വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഫോട്ടോ മാറ്റിയിട്ട് വീടു വേണ്ടെന്നും ഗഫൂർ പറയുന്നു. അതേസമയം കോൺഗ്രസ് വനിതാ പഞ്ചായത്ത് അംഗവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന്റെ പേരിൽ സത്യന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേരത്തെ ഷ്ടമായിരുന്നു.

സത്യൻ വനിതാ പഞ്ചായത്ത് അംഗമായ വനിതയുമായി നടത്തിയ ഫോൺ സംഭാഷണം സോഷ്യൽ മീഡിയ വഴി പുറത്തായതോടെയാണ് നന്നംമുക്ക് പഞ്ചായത്തിൽ വിവാദങ്ങൾക്ക് തുടക്കമായത്.കോൺഗ്രസ്സ് പ്രക്ഷോഭവും പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദ്ദവും ഏറിയതോടെ ടി.സത്യൻ പ്രസിഡണ്ട് പദവി രാജി വച്ച് ഒഴിയുകയായിരുന്നു.സത്യൻ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കിയിരുന്നു.സിപിഎം പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്ന് പഞ്ചായത്തിലേക്ക് നടന്ന പുതിയ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് വലിയ പൊലീസ് സുരക്ഷയിലാണ് നടന്നത്.വനിതാ പഞ്ചായത്ത് അംഗവുമായി നടത്തിയ സ്വകാര്യ സംഭാഷണം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് പ്രക്ഷോപപരിപാടികൾ സംഘടിപ്പിച്ചത്. വനിതാ പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് അംഗത്വം രാജി വെച്ചതോടെ ടി സത്യനും പഞ്ചായത്ത് അംഗത്വം രാജി വെച്ച് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോപ പരിപാടികൾ തുടരാനാണ് യുഡിഎഫ് തീരുമാനം. സത്യന് പകരം നന്നംമുക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി കെവി അബ്ദുൽകരീമിനെ പിന്നീട് തെരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP