Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കാലത്ത് അടച്ചുപൂട്ടി ഇരുന്നപ്പോൾ ഗഡ്കരിക്ക് മുട്ടൻ ഐഡിയ; അടുക്കളയിൽ കയറി പാചകം തുടങ്ങി; വീഡിയോ കോൺഫറൻസ് വഴി ഓൺലൈൻ ലെക്ചറും; ആരാധകരും സബ്‌സ്‌ക്രൈബേഴ്‌സും കൂടിയപ്പോൾ കേന്ദ്രമന്ത്രിക്ക് യൂട്യൂബിൽ നിന്ന് നാല് ലക്ഷം മാസ വരുമാനം

കോവിഡ് കാലത്ത് അടച്ചുപൂട്ടി ഇരുന്നപ്പോൾ ഗഡ്കരിക്ക് മുട്ടൻ ഐഡിയ; അടുക്കളയിൽ കയറി പാചകം തുടങ്ങി; വീഡിയോ കോൺഫറൻസ് വഴി ഓൺലൈൻ ലെക്ചറും; ആരാധകരും സബ്‌സ്‌ക്രൈബേഴ്‌സും കൂടിയപ്പോൾ കേന്ദ്രമന്ത്രിക്ക് യൂട്യൂബിൽ നിന്ന് നാല് ലക്ഷം മാസ വരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിതിൻ ഗഡ്കരി പല കാര്യങ്ങളിലും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ്. കാലത്തിനൊത്ത് മാറാൻ ഉളേള കഴിവ് തന്നെ പ്രധാനം. കോവിഡ് കാലത്ത് അടച്ചുപൂട്ടി ഇരുന്നപ്പോൾ എല്ലാവരും പലവിധ പരീക്ഷണങ്ങളിൽ ആയിരുന്നല്ലോ. ഗഡ്കരിയും മോശമാക്കിയില്ല. കോവിഡ് കാലത്ത് താൻ രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധ നൽകിയതെന്ന് അദ്ദേഹം പറയുന്നു. താനൊരു ഷെഫായി മാറി. വീട്ടിൽ പാചകം ചെയ്യാനും ആരംഭിച്ചു. മറ്റൊന്ന് വീഡിയോ കോൺഫറൻസ് വഴി ഓൺലൈൻ ലക്ചറുകൾ എടുക്കാനും ആരംഭിച്ചു. കൊവിഡിന് ശേഷം ആളുകളുടെ സോഷ്യൽ മീഡിയ ഉപയോഗം കൂടിയെന്നും ഈ സമയത്ത് താൻ തുടങ്ങിയ ലെക്ചർ വീഡിയോകൾക്ക് മികച്ച പ്രേക്ഷകരെ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി പറയുന്നു.

യൂട്യൂബ് ചാനലിലൂടെ മാസം നാല് ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. കോവിഡ് കാലത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്ത പ്രഭാഷണങ്ങളിൽ നിന്നാണ് വരുമാനമെന്നും മന്ത്രി പറഞ്ഞു. ഡൽഹി-മുംബൈ എക്സ്‌പ്രസ് വേയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഹരിയാനയിൽ എത്തിയതായിരുന്നു മന്ത്രി.

വിദേശ സർവകലാശാലകളിലെ കുട്ടികൾക്ക് അടക്കം എടുത്ത 950 ൽ അധികം ലക്ചറുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതികം കാഴ്ചക്കാരുടെ എണ്ണം വർധിച്ചു.. യൂ ട്യൂബിൽ മന്ത്രിക്ക് 1.99 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്.രാജ്യത്ത് നല്ല കാര്യം ചെയ്യുന്നവർക്ക് മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന വാദവും അദ്ദേഹം ഉയർത്തി. തന്റെ മന്ത്രാലയം റോഡ് നിർമ്മിക്കുന്ന കരാറുകാരെയും കൺസൾട്ടന്റുമാരെയും നിരന്തരം വിലയിരുത്താൻ തുടങ്ങിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP