Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ല; തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പൻ ഇരിക്കുമോ എന്നകാര്യം സംശയമാണ്; അയ്യപ്പനോട് കൂറുള്ള ആളുകൾ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല; സവർണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭം കുറിച്ചു: ശബരിമല തന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ

ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ല; തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പൻ ഇരിക്കുമോ എന്നകാര്യം സംശയമാണ്; അയ്യപ്പനോട് കൂറുള്ള ആളുകൾ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല; സവർണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭം കുറിച്ചു: ശബരിമല തന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ. ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'തന്ത്രിമാർക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ള ആളുകൾ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പൻ ഇരിക്കുമോ എന്ന കാര്യം സംശയമാണ്' - മന്ത്രി സുധാകരൻ പറഞ്ഞു.

വില്ലുവണ്ടിയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് ചേരമാൻ മഹാസഭ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളർന്ന് പമ്പയാറ്റിൽ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തെ സമര വേദിയാക്കാനാവില്ല. സവർണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണ് കേരളത്തിലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ വിളിച്ച യോഗത്തിൽ തന്ത്രി പങ്കെടുക്കാൻ തയ്യാറാകാത്ത ഘട്ടത്തിലു ജി സുധാകരൻ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കിൽ ശ്രീകോവിൽ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. ഇതിനെയാണഅ അന്ന് സുധാകരൻ വിമർശിച്ചത്. ഹർത്താലിന് കടയടക്കുന്ന ലാഘവത്തോടെയാണ് തന്ത്രി നടയടക്കുമെന്ന് പറഞ്ഞതെന്ന് ജി. സുധാകരൻ പറഞ്ഞു.

'ഹർത്താലിന് കടയടക്കുന്ന ലാഘവത്തോടെയുള്ള നീക്കമായിരുന്ന തന്ത്രിയുടേത്. സ്ത്രീകൾ തിരിച്ചുപോയത് നിരാശാജനകം. ശബരിമലയിൽ നടക്കുന്നത് ഫ്യൂഡൽ പൗരോഹ്യത്യത്തിന്റെ തകർച്ചയുടെ മണിമുഴക്കമാണെ്. സ്ത്രീകൾ പ്രവേശിച്ചാൽ നട അടക്കുമെന്ന പറഞ്ഞ തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണം. ശബരിമലയിൽ പോകുന്നവരുടെ പൂർവകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവർ പോയാൽ മതി'- മുൻ ദേവസ്വം മന്ത്രി കൂടിയായ ജി.സുധാകരൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP