Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്

ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ കുണ്ടറയിൽ വച്ച് കണ്ണിന് പരിക്കേറ്റ സംഭവത്തിൽ, ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെ മുർച്ചയുള്ള വസ്തു കൊണ്ടതിനെ തുടർന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടർന്ന് കുണ്ടറ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു.

21ന് പൊലീസ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പരാമർശിച്ച് സിപിഎമ്മിനെ വിമർശിച്ച് പ്രസംഗിക്കുന്നതിനിടയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നു കാട്ടി കുണ്ടറ പൊലീസിൽ കൃഷ്ണകുമാർ പരാതി നൽകുകയും ചെയ്തു. മൂർച്ചയുള്ള ആയുധം കൊണ്ടു തന്നെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പരാതി ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്‌പെഷൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണു സനൽ പിടിയിലായത്.

ശനിയാഴ്ച സ്വീകരണ സ്ഥലത്ത് ഉണ്ടായിരുന്ന ആളുകളെ പൊലീസ് ചോദ്യം ചെയ്യുകയും ഇവരെല്ലാം സംഭവം അബദ്ധത്തിൽ ഉണ്ടായതാണെന്ന് മൊഴി നൽകുകയും ചെയ്തു. അപ്പോഴത്തെ സിസിടിവി ദൃശ്യങ്ങളും വീഡിയോ ക്ലിപ്പുകളും പൊലീസ് പരിശോധിച്ചു. സനൽ പുത്തൻവിളയുടെ കൈ തട്ടിയാണ് അപകടമുണ്ടായതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ സനലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തത്.

ജി. കൃഷ്ണകുമാറിന്റെ വലതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ കുണ്ടറ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തിങ്ങിക്കൂടിയ ജനങ്ങളുടെ ഇടയിൽ നിന്നു സ്ഥാനാർത്ഥിയെ ലക്ഷ്യമാക്കി എറിഞ്ഞ ഒരു കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്കേറ്റത് എന്നായിരുന്നു സംശയം.

ഡോക്ടർമാർ കൃഷ്ണകുമാറിന് ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചുവെങ്കിലും അദ്ദേഹം കുണ്ടറയിൽ പ്രചാരണം തുടർന്നു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ മാറിനിന്നു കൊണ്ട് പ്രവർത്തകരുടെ മനോവീര്യം കെടുത്താൻ തയ്യാറല്ല എന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP