Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

അപകടത്തിൽ ശരീരം പാതി തളർന്ന യുവാവിനെ സഹായിക്കാൻ ഓട്ടോയ്ക്കായി പണം പിരിച്ച് പഞ്ചായത്ത്; തുക സമാഹരണത്തിന് നേതൃത്വം നൽകിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റും;ഓട്ടോ സന്നദ്ധസംഘടന നൽകിയതോടെ തുക പഞ്ചായത്തിലെ നിർധനർക്കു നൽകാൻ ധാരണ; വർഷം നാലുപിന്നിട്ടിട്ടും പിരിച്ചെടുത്ത 56000 രൂപ ആർക്കും ലഭിച്ചില്ല; തുക അന്വേഷിച്ച യുവാവിനെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച് പഞ്ചായത്തും പാർട്ടിയും

അപകടത്തിൽ ശരീരം പാതി തളർന്ന യുവാവിനെ സഹായിക്കാൻ ഓട്ടോയ്ക്കായി പണം പിരിച്ച് പഞ്ചായത്ത്; തുക സമാഹരണത്തിന് നേതൃത്വം നൽകിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റും;ഓട്ടോ സന്നദ്ധസംഘടന നൽകിയതോടെ തുക പഞ്ചായത്തിലെ നിർധനർക്കു നൽകാൻ ധാരണ; വർഷം നാലുപിന്നിട്ടിട്ടും പിരിച്ചെടുത്ത 56000 രൂപ ആർക്കും ലഭിച്ചില്ല; തുക അന്വേഷിച്ച യുവാവിനെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച് പഞ്ചായത്തും പാർട്ടിയും

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ : നിർധനരെ സഹായിക്കാൻ എന്ന പേരിൽ ഇപ്പോൾ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പണപിരിവ് ഒരു സ്ഥിരം കാഴ്‌ച്ചയാണ്.ഒരുപാട് പാവപ്പെട്ടവർക്ക് ഇതുമൂലം പ്രയോജന മുണ്ടാകുന്നുണ്ട്. എന്നാൽ എല്ലാ മേഖലയിലും എന്നപോലെ ചാരിറ്റിയുടെ മറവിലും തട്ടിപ്പ് ധാരളമാണ്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് സമീപകാലത്ത് പുറത്ത് വന്നുകൊണ്ടി രിക്കുന്നത്. നിർധനരായ രോഗികളുടെ പേരിൽ നാട്ടിൽ മുഴുവൻ പിരിവ് നടത്തി സുമനസ്സുകൾ സംഭാവന ചെയ്ത പണം സ്വന്തം കീശയിലാക്കുകയാണ് ഇത്തരം തട്ടിപ്പുകാർ.പിരിവിനായി മാത്രം രൂപം കൊള്ളുന്ന ഇത്തരം സംഘടനകളുടെ വിശ്വാസതയും എവിടെയും ചോദ്യംചെയ്യപ്പെടു ന്നുമില്ല.ഇത്തരത്തിലൊരു തട്ടിപ്പിന്റെ കഥയാണ് കരവാരം പഞ്ചായത്തിൽ നിന്നും പുറത്ത് വരുന്നത്. അപകടത്തിൽ ശരീരം പാതി തളർന്ന നിർധനനായ യുവാവിന് വേണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നേരിട്ടിറങ്ങിയായിരുന്നു ഇവിടെ പണപ്പിരിവ്. പക്ഷെ വർഷം നാല് കഴിഞ്ഞിട്ടും പിരിച്ച പണം എങ്ങോട്ട് പോയി എന്നുമാത്രം ആർക്കും അറിയില്ല. സംഭവം വിവാദമായതോടെ വൈസ് പ്രസിഡന്റ് സുരേഷ് കുമാറും ഭരണസമിതിയും ഒരുപോലെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.പഞ്ചായത്ത് ഭരണസമിതി നേരിട്ട് നടത്തിയ പിരിവിൽ നടന്ന തട്ടിപ്പിൽ 56000 രൂപയാണ് വകമാറ്റപ്പെട്ടിരിക്കുന്നത്.

ആറ്റിങ്ങൽ കരവാരം പഞ്ചായത്തിലെ ഷൈജു എന്ന യുവാവ് 2015 ലാണ് ബസപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്നു കിടപ്പിലായത്.ഷൈജു കിടപ്പിലായതോടെ പ്രതിസന്ധി യിലായ കുടുംബത്തെ സഹായിക്കാൻ 2016 ലാണ് കരവാരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തീരുമാനിക്കുന്നത്. ഭരണസമിതിയെ പ്രതിനിധീകരിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം ജീവിത മാർഗമായി ഷൈജുവിന് പ്രത്യേകം സജീകരിച്ച ഓട്ടോറിക്ഷ എടുത്ത് നൽകാമെന്ന് പറയുകയും എല്ലാവിധ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഷൈജുവിന്റെ ചിത്രം ഉപയോഗിച്ച് കരവാരം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ പണപ്പിരിവാണ് പഞ്ചായത്ത് ഭരണ സമിതി നടത്തിയത്.കൂടാതെ പഴയ പത്രങ്ങൾ ശേഖരിച്ചും ധനസമാഹരണം നടത്തിയിരുന്നു. പണപ്പിരിവ് തകൃതിയായി നടക്കവെയാണ് സോഷ്യൽ മീഡിയയിലൂടെ ഷൈജുവിന്റെ കഥ അറിഞ്ഞ സ്നേഹസാന്ത്വനം എന്ന പ്രവായി കൂട്ടായ്മ ഷൈജുവിന്റെ ആവിശ്യത്തിന് ഓട്ടോറിക്ഷാ സ്വന്തം ചെലവിൽ വാങ്ങി നൽകാമെന്ന് അറിയിച്ചത്. 2016 ഓഗസ്റ്റ് 15 ന് തോട്ടയ്ക്കാ ട് എം.ജി.യു.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്നേഹസ്വാന്തനം പ്രവർത്തകർ ഓട്ടോറിക്ഷ ഷൈജുവിന് സമ്മാനിക്കുകയും ചെയ്തു.ഇതോടെ ഓട്ടോറിക്ഷക്കായി പിരിച്ച തുക പഞ്ചായത്തി ലെ തന്നെ അർഹതപ്പെട്ട നിർധനർക്ക് നൽകാമെന്നും തുക കൈമാറുന്ന ചടങ്ങിൽ ഷൈജുവി ന്റെ സാന്നിധ്യം ഉണ്ടാകുമെന്നും ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ വൈസ്പ്രസി ഡന്റ് സുരേഷ് കുമാർ ഷൈജുവിനെ ധരിപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ തന്നെക്കാൾ പാവപ്പെട്ടവർക്ക് ഉപകരിക്കട്ടെ എന്ന് കരുതി ഈ നിർദ്ദേശത്തിന് ഷൈജു സമ്മതം മൂളുകയും ചെയ്തു.

എന്നാൽ വർഷം 4 കഴിഞ്ഞിട്ടും പ്രസ്തുത തുക ആർക്കും ലഭ്യമായതായി അറിവില്ല. ഈ കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ച് സ്ഥലവാസിയായ രാഘവനുണ്ണി മാസ്റ്റർ ഇട്ട എഫ്.ബി പോസ്റ്റോടെയാണ് സംഭവം വിവാദമാകുന്നത്. വിഷയം ചർച്ചയായതോടെ വിശദീകരക ണവുമായി വൈസ് പ്രസിഡന്റ് സുരേഷ് കുമാർ രംഗത്ത് എത്തി.പിരിച്ചെടുത്ത തുക 2019 ൽ നടന്ന പാലിയേറ്റീവ് സംഗമത്തിൽ കരവാരം സർവീസ് സഹകരണ ബാങ്കിൽ ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തെ സഹായിക്കാൻ വിനിയോഗിച്ചു എന്നായിരുന്നു വിശദീകരണം. പിരിച്ചെടുത്ത 56000 രൂപ ഉപയോഗിച്ച് ജപ്തിയിൽ ഇരുന്ന തോട്ടയ്ക്കാട് പുരമ്പക്കോട് വീട്ടിലെ വീൽചെയറിൽ കഴിയുന്ന രമണിയുടെ പ്രമാണം എടുത്ത് നൽകുകയായിരുന്നു എന്നാണ് വൈസ് പ്രസിഡന്റ് പറഞ്ഞത്. എംഎ‍ൽഎ ബി. സത്യന്റെയും ഷൈജുവിന്റെ അമ്മയുടെയും സാന്നിധ്യത്തിലാണ് തുക വിതരണം ചെയ്തതെന്നും സുരേഷ് പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത അമ്മയുടെ പേരിൽ പഴിചാരിയതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിന്റെ യഥാർത്ഥ കഥ പുറത്ത് വരുന്നത്.5000 വ്യക്തിഗത വായ്‌പ്പ മാത്രം എടുത്തിട്ടുള്ള രമണി അതിൽ 2000 രൂപ തിരിച്ചടച്ചിരുന്നു. പലിശ ചേർത്ത് ആകെ കുടിശിക 5000 രൂപയാണ് എംഎൽഎ പങ്കെടുത്ത ചടങ്ങിൽ എഴുതി തള്ളിയത്. ഷൈജുവിനായി പിരിച്ച തുകയാണ് നൽകിയതെന്നും രമണിയെ അറിയിച്ചിരുന്നില്ല. പിരിച്ചെടുത്ത തുക എവിടെ പോയെന്ന് ഇതു വരെ വ്യക്തത വന്നിട്ടില്ലാ. 5000 രൂപ എഴുതി തള്ളിയതിനെയാണ് ബാങ്കും പാർട്ടിയും പ്രമാണം വീണ്ടെടുത്ത് നൽകി എന്ന കള്ള പ്രചരണം നൽകിയതും. എന്തായാലും സംഗതി വിവാദമായിരിക്കുകയാണ്. ചാരിറ്റിയുടെ പേരിൽ പിരിച്ചെടുത്ത തുക വൈസ് പ്രസിഡന്റ് സുരേഷ് കുമാറിന്റെ സ്വന്തം ഫണ്ടിലേക്കോ അതോ പാർട്ടി ഫണ്ടിലേക്കാണോ പോയതെന്ന് മാത്രം അറിഞ്ഞാൽ മതി. എംഎൽഎയെപ്പോലും പറഞ്ഞുപറ്റിച്ചാണ് സുരേഷ് തട്ടിപ്പ് നടത്തിയതെന്നും ആക്ഷേപം ഉണ്ട്.

തനിക്ക് വേണ്ടി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത തുക എന്തിന് ഉപയോഗിച്ചു എന്നറിയാൻ ഷൈജു അന്വേഷണം ആരംഭിച്ചതോടെ സംഗതി രാഷ്ട്രീയ പരമായി നേരിടനായി മുൻ വൈസ് പ്രസിഡന്റും സംഘവും ഷൈജുവിനെതിരെ വ്യാപക കുപ്രചരണങ്ങളാണ് നാട്ടിൽ നടത്തുന്നത് . പഞ്ചായത്ത് ഭരണം കൂടി നഷ്ടമായതോട് കൂടി ഷൈജുവിനെ ശത്രുവായി കണ്ടിരിക്കുകയാണ് പാർട്ടി നേതൃത്വം. തനിക്ക് വേണ്ടി പിരിച്ചെടുത്ത തുക എന്തു ചെയ്തു എന്ന് മാത്രമാണ് അറിയണ്ട തെന്നും തന്നെക്കാൾ അർഹതപ്പെട്ടവർക്കാണ് ലഭിച്ചിതെങ്കിൽ തനിക്ക് ഒരു പരാതിയും ഇല്ല എന്നാണ് ഷൈജു പറയുന്നത് എന്നാൽ ഇതേപ്പെറ്റി ചോദിക്കുമ്പോളൊക്കെയും ഒഴിഞ്ഞുമാറു കയും കള്ളത്തരങ്ങൾ പറയുകയുമാണ് പഞ്ചായത്ത് അധികൃതർ ചെയ്തിരുന്നതെന്നും ഷൈജു പറയുന്നു.ഒരാളുടെ നിസഹായവസ്ഥ വിറ്റ് സ്വന്തം കീശ നിറയ്ക്കുന്നവരെ നിയന്ത്രണത്തി ലാക്കാൻ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടേ തീരു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP