Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അട്ടപ്പാടിയിൽ ഭവന നിർമ്മാണത്തിന്റെ മറവിൽ ആദിവാസികളുടെ പണം തട്ടിച്ചു; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം അറസ്റ്റിൽ; പിഎം ബഷീറിനൊപ്പം പിടിയിലായത് കരാറുകാരൻ അബ്ദുൽ ഗഫൂറും; ക്രൈംബ്രാഞ്ച് പിടികൂടിയ ഇരുവരും എഴ് പേരിൽ നിന്ന് തട്ടിച്ചത് 13 ലക്ഷം രൂപ; മൗനം പാലിച്ച് സിപിഐ നേതൃത്വം

അട്ടപ്പാടിയിൽ ഭവന നിർമ്മാണത്തിന്റെ മറവിൽ ആദിവാസികളുടെ പണം തട്ടിച്ചു; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം അറസ്റ്റിൽ; പിഎം ബഷീറിനൊപ്പം പിടിയിലായത് കരാറുകാരൻ അബ്ദുൽ ഗഫൂറും; ക്രൈംബ്രാഞ്ച് പിടികൂടിയ ഇരുവരും എഴ് പേരിൽ നിന്ന് തട്ടിച്ചത് 13 ലക്ഷം രൂപ; മൗനം പാലിച്ച് സിപിഐ നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: അട്ടപ്പാടി ഭൂതുവഴി ഊരിൽ ഭവന നിർമ്മാണത്തിന്റെ മറവിൽ ആദിവാസികളുടെ പണം തട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൽ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂരിൽ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഭൂതുവഴി ഊരുലെ എഴ് പേരിൽ നിന്നായി 13 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.അഗളി ഭൂതിവഴിയൂരിലെ കലാമണിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

തട്ടിപ്പിനിരയായ ആദിവാസികളുടെ പരാതിയെ തുടർന്നാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തത്. അട്ടപ്പാടി ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിൽ ജൂലൈ മാസം 31നാണ് കേസെടുത്തത്. എന്നാൽ കേസെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടലിനേത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2) പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരുന്നത്. എന്നാൽ ഹൈക്കോടതി ഇടപെട്ട് പരാതി പ്രകാരമുള്ള പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയത് പൊലീസിന് തിരിച്ചടിയായിരിന്നു.

13,62500 രൂപ തട്ടിയതായാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച തുക ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞു പണം പിൻവലിക്കാനുള്ള ഫോറത്തിൽ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സിപിഐ നേതൃത്വം തയാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP