Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെലിബ്രേറ്റികളുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മാണം; സിനിമയിലേക്ക് സ്ത്രികളെ ക്ഷണിക്കൽ പുള്ളിയുടെ മെയിൻ ഹോബിയും; ഷിനു ശ്യാമളനും അഭിനയിക്കാൻ ക്ഷണിച്ച് സന്ദേശമെത്തിയതോടെ പരാതി സമർപ്പിച്ചത് എറണാകുളം സെൻട്രൽ പൊലീസിൽ; സംവിധായിക അഞ്ജലി മേനോന്റെ പേരിൽ വ്യാജ വാഗ്ദാനം നൽകിയതോടെ കുടുങ്ങിയത് ഓച്ചിറ സ്വദേശിയായ യുവാവ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പ്രമുഖ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാമേഖലയിലുള്ളവരുടെ വ്യാജ ഫേസ്‌ബുക് പ്രൊഫൈൽ നിർമ്മിച്ചു സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം നൽകിയയാളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ജെ. ദിവിൻ (32) ആണ് പ്രതി. ഇയാൾക്കെതിരേ തൃശൂരിലും പരാതികളുണ്ട്.

ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ചു പ്രതിയെ തിരിച്ചറിയുകയായിരുന്നു.

ഇയാൾ മൊബൈൽ ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോൺകോളുകൾ ഇന്റർനെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.
തൃശൂരിലെ ഡോക്ടറും മോഡലും ആക്ടിവിസ്റ്റുമായ ഷിനു ശ്യാമളനെയും ഇയാൾ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഡോ. ഷിനുവാണ് സംവിധായിക അഞ്ജലി മേനോനെ വിവരം അറിയിച്ചത്. അവർ ഉടനേ പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്‌നാട്ടിലേക്കു കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP