Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയ പരിചയത്തിലാവുന്ന സ്ത്രീകളെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകും; വലയിൽ വീണെന്ന് മനസ്സിലായാൽ ഫോട്ടോ കൈക്കലാക്കും; ഫോട്ടോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടാൻ ശ്രമവും; കോട്ടയത്ത് പിടിയിലായത് റെയിൽവേ ജീവനക്കാരൻ; പ്രതിയുടെ വലയിൽ വീണത് രണ്ട് ഡസനിലേറെ സ്ത്രീകൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവതികളെ വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുക്കുന്നതു പതിവാക്കിയ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം സ്വദേശി പി.എസ്.അരുൺ (അരുൺ സാകേതം-33) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോട്ടയം ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭർതൃമതിയായ വീട്ടമ്മയെ ഫേസ്‌ബുക്ക് വഴിയാണ് അരുൺ പരിചയപ്പെട്ടത്. സൗഹൃദം ശക്തമായതോടെ വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കി. തുടർന്ന് അരുൺ പണവും സ്വർണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയിൽ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നൽകിയെന്നാണ് പൊലീസ് പറയുന്നത്.ഇതിനിടെ വീട്ടമ്മ മൂന്നു തവണ ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസിനു മൊഴി നൽകി.

ഡിവൈഎസ്‌പി ആർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ, ഡിവൈഎസ്‌പി ഓഫിസിലെ എഎസ്ഐ കെ.ആർ.അരുൺ കുമാർ, പ്രബേഷനറി എസ്ഐ പ്രദീപ്, എസ്ഐമാരായ കെ.ആർ.പ്രസാദ്, ഷിബുക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നു മനസ്സിലാക്കിയും അരുൺ തട്ടിപ്പ് നടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.റിസർവേഷൻ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടർന്ന് ബന്ധം സ്ഥാപിക്കുകയും ചെയ്യും. ഇത്തരത്തിൽ ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ അരുൺ വലയിൽ വീഴ്‌ത്തിയിട്ടുണ്ടെന്നു ഫോണും ഫേസ്‌ബുക് അക്കൗണ്ടും പരിശോധിച്ചപ്പോൾ മനസ്സിലായതായും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP