Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള പൊലീസ് ചോദിക്കേണ്ടതൊക്കെ ചോദിച്ചു; അറിയാനുള്ളതെല്ലാം അറിഞ്ഞു; സത്യവും നീതിയും വിജയിക്കുമെന്ന് കരുതിയാണ് ജയിൽ വാസമനുഷ്ഠിച്ചത്; കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജലന്ധറിൽ മടങ്ങിയെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിൽ വിശ്വാസികളുടെയും വൈദികരുടെയും സ്വീകരണം; എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാങ്കോയുടെ മറുപടി ഇങ്ങനെ

കേരള പൊലീസ് ചോദിക്കേണ്ടതൊക്കെ ചോദിച്ചു; അറിയാനുള്ളതെല്ലാം അറിഞ്ഞു; സത്യവും നീതിയും വിജയിക്കുമെന്ന് കരുതിയാണ് ജയിൽ വാസമനുഷ്ഠിച്ചത്; കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജലന്ധറിൽ മടങ്ങിയെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിൽ വിശ്വാസികളുടെയും വൈദികരുടെയും സ്വീകരണം; എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാങ്കോയുടെ മറുപടി ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

ജലന്ധർ: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയിൽ മോചിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധറിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫ്രാങ്കോ ജലന്ധർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. ഉച്ചതിരിഞ്ഞ് ജലന്ധർ രൂപതാ അരമനയിൽ അദ്ദേഹം വിശ്വാസികളോട് നന്ദി പറഞ്ഞു. അഞ്ഞൂറോളം വിശ്വാസികളാണ് ഒത്തുകൂടിയത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്റെ പ്രഭാഷണത്തിനിടെ ഫ്രാങ്കോ വിശദീകരിച്ചു. കേസിൽ കേരള പൊലീസ് തന്നാട് ചോദിക്കേണ്ട കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അവർക്ക് അറിയാനുള്ളതെല്ലാം അറിഞ്ഞു. സത്യവും നീതിയും ജയിക്കുമെന്ന് കരുതിയാണ് താൻ ജയിൽ വാസമനുഷ്ഠിച്ചത്, ഇവിടെ കൂടിയ എല്ലാവർക്കും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു,ഇങ്ങനെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാക്കുകൾ.വൈദികർ, കന്യാസ്ത്രീമാർ, വിശ്വാസികൾ തുടങ്ങിയവരാണ് സ്വീകരണത്തിന് ഒത്തുകൂടിയത്. നേരത്തെ ഫ്രാങ്കോയുടെ അഭ്യർത്ഥന പ്രകാരം വത്തിക്കാൻ ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് താൽക്കാലികമായി മാറ്റിയിരുന്നു.

ഇന്നലെ പാലാ സബ് ജയിലിൽ നിന്ന് പുറത്തു വന്ന ബിഷപ് തൃശൂർ മറ്റത്തെ വീട്ടിലേക്കാണ് പോയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ജാമ്യ നിബന്ധന നിലവിലുള്ളതിനാലാണ് ജലന്ധറിലക്കു മടങ്ങിയത്. ജാമ്യം നൽകിയുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഇന്നലെ ഉച്ചയ്ക്ക് ബിഷപ്പിന്റെ അഭിഭാഷകർ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ എത്തിച്ചു.

ജയിലിനു പുറത്തു ജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ജയിലിൽ നിന്നു ഉച്ചഭക്ഷണത്തിനു ശേഷമാണു ബിഷപ്പ് പുറത്തിറങ്ങിയത്. ഭരണങ്ങാനം പള്ളിയിൽ പോയി പ്രാർത്ഥിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു മാറ്റി. ബന്ധുക്കളും മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളും അനുയായികളും എത്തിയിരുന്നു. ജയിലിനു സമീപം ഇവർ പ്രാർത്ഥന നടത്തി. ജയിലിനു പുറത്തിറങ്ങിയ ബിഷപ്പിനെ മാലയിട്ടു സ്വീകരിച്ചു. പി.സി. ജോർജ് എംഎൽഎയും എത്തിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണു ബിഷപ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്. കേരളത്തിൽ പ്രവേശിക്കരുത്, പരാതിക്കാരിയേയോ സാക്ഷകളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണം, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

ഫ്രാങ്കോ മുളയ്ക്കൽ നിയമത്തിന്റെയും മനസാക്ഷിയുടെയും മാർഗത്തിൽ നടക്കട്ടെയെന്നാണ് കെസിബിസി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ആരോപിക്കപ്പെട്ട കുറ്റം വസ്തുതാപരമോ എന്ന് തെളിയിക്കപ്പെടട്ടെ, തെറ്റുകാരനെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടട്ടെയെന്നും കെസിബിസി വ്യക്തമാക്കി. സഭയിൽ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങൾക്കും തുടർനടപടികൾക്കും വിധേയനാകട്ടെയെന്നും കെസിബിസി വ്യക്തമാക്കി.
ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞാൽ അത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി സഭ നടപടികൾ സ്വീകരിക്കുമെന്നും കെസിബിസി വിശദമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP