Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയത്; ചോദിക്കാതെ സമരത്തിന് പോയതിന് നടപടിയെടുത്തിട്ടില്ല; സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലിസി കളപ്പുരയ്‌ക്കെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം; നടപടി വിവാദമായപ്പോൾ വിലക്കില്ലെന്ന വിശദീകരണവുമായി ഇടവകവികാരി; വിലക്കില്ലെന്ന വാദം വിലപ്പോവില്ലെന്നും തനിക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും സിസ്റ്റർ

തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയത്; ചോദിക്കാതെ സമരത്തിന് പോയതിന് നടപടിയെടുത്തിട്ടില്ല;  സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലിസി കളപ്പുരയ്‌ക്കെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം; നടപടി വിവാദമായപ്പോൾ വിലക്കില്ലെന്ന വിശദീകരണവുമായി ഇടവകവികാരി; വിലക്കില്ലെന്ന വാദം വിലപ്പോവില്ലെന്നും തനിക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും സിസ്റ്റർ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം രംഗത്തെത്തി. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിന്റെ മാനന്തവാടി രൂപതാംഗമായ സിസ്റ്റർ ലൂസി സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയായണെന്നാണ് ആരോപണം. തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയതെന്നും ഇതിന്റെ പേരിൽ നടപടിയെടുത്തിട്ടില്ലെന്നും സന്യാസിനി സഭ വ്യക്തമാക്കി. എന്നാൽ നേരത്തെ സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.

അതേസമയം, സിസ്റ്റർ ലൂസിക്കെതിരെ നടപടി എടുത്തെന്ന ആരോപണം തെറ്റാണെന്ന് ഇടവക വികാരി അറിയിച്ചു. സമരത്തിൽ പങ്കെടുത്തതിന് നടപടി എടുത്തെന്ന ആരോപണം തെറ്റാണ്. സന്യാസിനി എന്ന നിലയിൽ സിസ്റ്റർക്ക് വിലക്കുകളില്ലെന്നും കാരയ്ക്കാമല ഇടവക വാർത്താകുറിപ്പ് ഇറക്കി. സിസ്റ്റർ ലൂസിയെ വിലക്കിയിട്ടില്ല. പകരം വിശ്വാസികളുടെ ആവശ്യം മദർ സുപ്പീരിയർ വഴി അറിയിക്കുകയാണ് ചെയ്തതെന്നും ഇടവകയുടെ വാർത്താ കുറിപ്പിൽ പറയുന്നു.

വേദപാഠം, വിശുദ്ധ കുർബാന എന്നിവ നൽകുന്നതിൽ നിന്നും തനിക്ക് വിലക്കേർപ്പെടുത്തിയതായാണ് സിസ്റ്റർ ആരോപിച്ചത്. ഇന്ന് രാവിലെ പതിവു പോലെ പള്ളിയിലെത്തിയപ്പോഴാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേദപാഠം ക്ലാസ് നൽകിയിരുന്ന സിസ്റ്ററെ അതിൽ നിന്നും വിലക്കിയതായി അറിയുന്നത്. തന്നെ ചുമതലയിൽ നിന്നും നീക്കം ചെയ്തതായി ഇടവക വികാരിയാണ് ഈ വിവരം ധരിപ്പിക്കാൻ മദർ സുപ്പീരിയറിനെ ചുമതലപ്പെടുത്തിയതെന്നും സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടവക ഇപ്പോൾ വാർത്താ കുറിപ്പ് ഇറക്കിയിരിക്കുന്നത്.

എന്നാൽ രേഖാമൂലം അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും ഈ വിലെക്ക് എന്തിന്നെന്നും അറിയില്ലെന്നും സിസ്റ്റർ പ്രതികരിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തിയതിന്റെ പ്രതികാരമായാണ് തനിക്ക് വിലക്കേർപ്പെടുത്തിയതെന്ന് സിസ്റ്റർ ലൂസി പറഞ്ഞത് വൻ വിവാദമായതിന് പിന്നാലെയാണ് എല്ലാം വിശ്വാസികളുടെ തലയിലിട്ടു കൊണ്ട് സഭ വാർത്താ കുറിപ്പ് ഇറക്കിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് നടത്തിയ സമരത്തിനാണ് അവർ പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. സഭ പ്രതികാര നടപടികൾ ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചുവെന്നാരോപിച്ചാണ് തനിക്ക് വിലക്കേർപ്പെടുത്തിയതെന്നും സിസ്റ്റർ പറഞ്ഞിരുന്നു. അതേസമയം സിസ്റ്ററുടെ വെളിപ്പെടുത്തൽ വാർത്താ പ്രാധാന്യം നേടിയതോടെ പ്രതിരോധത്തിലായ ഇടവക ഇപ്പോൾ വാർത്താ കുറിപ്പ് ഇറക്കി തടിതപ്പിയിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയത്. വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു. ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂർണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു. എന്നാൽ ലൂസി മാധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം.

രൂപതാംഗമായ ലൂസി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേദപഠന ക്‌ളാസുകൾ നൽകുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് തന്നെ ചുമതലകളിൽ നീക്കിയ വിവരം അറിഞ്ഞതെന്ന് ലൂസി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് രൂപത തനിക്ക് രേഖാമൂലം അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ സഭയുടെ ഈ നീക്കം വിവാദമായതോടെ വിശ്വാസികളുടെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാനാണ് സഭയുടെ ഇപ്പോഴത്തെ ശ്രമം.

തനിക്കെതിരെ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ല. നടപടിയെടുത്തതിൽ ഖേദമുണ്ട്. സഭയ്‌ക്കെതിരെ ഏതെങ്കിലും തരത്തിൽ ഒരു വാക്കെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടാമോയെന്നും അവർ ചോദിച്ചു. സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ തനിക്ക് രൂപതയിലെ കന്യാസ്ത്രീകളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. സഭയ്ക്കും വൈദികർക്കും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മറ്റ് സിസ്റ്റർമാർ പറഞ്ഞതായും ലൂസി വെളിപ്പെടുത്തി.

കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചവരെ തിരഞ്ഞ് പിടിച്ചുള്ള പ്രതികാര നടപടി തന്നെ ഉണ്ടാകും എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നതിന്റെ ആദ്യ സൂചനകൾ കൂടിയാണ് ഇത്.സഭയെ പ്രതിരോധിച്ചില്ലെന്ന തകാരണം തന്നെയാകും പ്രധാനം. മാധ്യമങ്ങളിലൂടെ സഭയെ വിമർശിച്ചു എന്നതാണ് കുറ്റമായി പറയുന്നതെങ്കിലും ബിഷപ്പിനെതരായ സമരത്തെ പിന്തുണയ്ച്ചതാണ് ഇപ്പോൾ ആരോപണമുന്നയിച്ചവരെ അകറ്റി നിർത്തുന്നതിന് കാരണമായി പറയുന്നത്.

സമരത്തിന് നേരിട്ട് പിന്തുണ അറിയിച്ചവരെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ സഭയെ കുറ്റം പറയുന്ന വിശ്വാസികൾക്ക് പോലും നടപടി നേരിടേണ്ടി വരും. നേരത്തെ കന്യാസ്ത്രീയെ പിന്തുണച്ചെത്തിയ വൈദികർ പോലും സഭയുടെ ഭീഷണിയെ തുടർന്ന് പിന്നീട് നിലപാട് മാറ്റിയിരുന്നു.

അതേസമയം, തനിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമാണെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കി. പറയുകയല്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദർ സുപ്പീരിയർ ചെയ്തത്. വിശ്വാസികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ഇടവകയിൽ നിന്ന് നൂറിലധികം പേർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയത്. വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP