Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്ന ശേഷിക്കാരനായ മകനെ കാണിച്ച് അനുഗ്രഹം വാങ്ങാൻ മലയാളി കുടുംബം വത്തിക്കാനിൽ പോയി; കാണാൻ എത്തിയ പോപ്പിന്റെ മുക്കിൽ തൊട്ട് ഒന്നര വയസുള്ള ഇളയ മകൻ: ജീവിച്ചിരിക്കുന്ന വിശുദ്ധന്റെ അനുഗ്രഹം ലഭിച്ച ആവേശത്തിൽ കോഴിക്കോട് സ്വദേശികൾ

ഭിന്ന ശേഷിക്കാരനായ മകനെ കാണിച്ച് അനുഗ്രഹം വാങ്ങാൻ മലയാളി കുടുംബം വത്തിക്കാനിൽ പോയി; കാണാൻ എത്തിയ പോപ്പിന്റെ മുക്കിൽ തൊട്ട് ഒന്നര വയസുള്ള ഇളയ മകൻ: ജീവിച്ചിരിക്കുന്ന വിശുദ്ധന്റെ അനുഗ്രഹം ലഭിച്ച ആവേശത്തിൽ കോഴിക്കോട് സ്വദേശികൾ

ടോമിച്ചൻ കൊഴുവനാൽ

വത്തിക്കാൻ: ജീച്ചിരിക്കുന്ന വിശുദ്ധനായ പോപ് ഫ്രാൻസിസിനെ നേരിൽ കാണാൻ കഴിഞ്ഞാൽ പോലും അതൊരു ഭാഗ്യമായി കരുതുന്നവരാണ് ലോകം എമ്പാടുമുള്ള നൂറുകോടിയിൽ അധികം കത്തോലിക്കർ. മനുഷ്യ സ്‌നേഹത്തിന്റെ അടയാളമായി മാറിയ പോപ്പിനെ അടുത്ത് കാണാൻ ആഗ്രഹിക്കുന്നവർ അതിലോ എത്രയോ അധികമാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലൂടെ അനുഗ്രഹ വർഷം ചൊരിഞ്ഞ് പോപ് മൊബിലിൽ മാർപ്പാപ്പ യാത്ര ചെയ്യുമ്പോൾ ഒന്നു സ്പർശിക്കാൻ ഭാഗ്യം ലഭിക്കുന്നത് കുരുന്നകൾക്ക് മാത്രമാണ്. കുഞ്ഞുങ്ങളുമായി മുമ്പിൽ ചെന്നു നിന്ന് അനുഗ്രഹം വാങ്ങിയവരുടെ കൂടെ ഒട്ടേറെ മലയാളികുടുംബങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്.

എന്നാൽ കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശികളും ഇപ്പോൾ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജോലി ചെയ്യുന്നവരുമായി ഒരു മലയാളി കുടുംബത്തിന് ഉണ്ടായ ഭാഗ്യം അതിന്റെയൊക്കെ അപ്പുറമാണ്. ഇംഗ്ലണ്ടിൽ താമസിക്കുന്ന സിൻഷോയും സ്റ്റാഫ് നഴ്‌സായ ബിജിയും മൂന്ന് മക്കളുമാണ് പോപ്പിന്റെ അനുഗ്രഹം കൊണ്ട് സമ്പന്നമായ ഈ കുടുംബം. ജന്മനാ ആരോഗ്യ പ്രശ്‌നമുള്ള മൂത്ത മകൻ അമലിനെ പോപ്പിനെ കാണിക്കാനായാണ് സിൻഷോയും ബിജിയും സിൻഷോയുടെ മാതാപിതാക്കളും വത്തിക്കാനിലേയ്ക്ക് കഴിഞ്ഞ ശനിയാഴ്ച വണ്ടി കയറിയത്. നാട്ടിൽ നിന്നും മക്കളെ കാണാൻ എത്തിയ പിതാവ് മാത്യുവും മാതാവ് ത്രേസ്യാക്കുട്ടിയുമായാണ് അവർ വത്തിക്കാനിലെത്തിയത്.

ഭിന്നശേഷിക്കാരായവരെ കാണാൻ പ്രത്യേക വേദി തന്നെ ഒരുക്കിയിട്ടുള്ളതുകൊണ്ട് സിൻഷോ ഒൻപത് വയസുകാരനായ മകനുമായി അവിടെ നേരത്തെ എത്തിച്ചേർന്നിരുന്നു. ആൾക്കൂട്ടത്തിനിടയിൽ വച്ച് പോപ്പിന്റെ സ്പർശനം പ്രതീക്ഷിച്ച് ബിജിയും മക്കളും മാതാപിതാക്കളും നിന്നു. എന്നാൽ തിരക്കിനിടയിൽ അമലിന്റെ ഇടക്കിടെ ഉണ്ടാകാറുള്ള ഫിറ്റ്‌സിനുള്ള മരുന്ന് എടുക്കാൻ മറന്നതുകൊണ്ട് ബിജിയും മക്കളെയും അങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. രണ്ട് കുഞ്ഞുങ്ങളുമായി അവിടെയെത്തി മരുന്ന് നൽകിയ ശേഷം പുറത്തേയ്ക്ക് വിടാൻ സുരക്ഷ ഉദ്യോഗസ്ഥർ തയ്യാറെടുത്തപ്പോൾ ആണ് അമലിന് ഫിറ്റ്‌സ് ഉണ്ടായത്.

അതുകൊണ്ട് ബിജിയെയും മക്കളെയും അവിടെ നിർത്താൻ അനുവദിക്കുകയായിരുന്നു. ഏതാനും നിമിഷത്തിന് ശേഷം പോപ്പ് സ്ഥലത്തെത്തി. ഒട്ടേറെ ഭിന്നശേഷിക്കാർ പോപ്പിന്റെ അനുഗ്രഹം കാത്ത് നിന്നെങ്കിലും ആദ്യം പോപ്പിന്റെ കരസ്പർശം ഏൽക്കുന്നത് സിൻഷോയുടെ രണ്ടാമത്തെ മകനായ നാല് വയസുകാരനായ നിർമലായിരുന്നു. നിർമലിനെ അനുഗ്രഹിച്ചും കൈയിൽ എടുത്തും പ്രാർത്ഥിക്കവെ ഒരു വയസുകാരനായ ദാനി പോപ്പിന്റെ മൂക്കിൽ പിടിച്ചത് കൗതുകം ഉയർത്തി. ഉടൻ തന്നെ പുഞ്ചിരിക്കുന്ന ഒന്നരവയസുകാരനെ കൈയിൽ എടുത്ത് ലാളിച്ച ശേഷമാണ് അമലിന്റെ തലയിൽ കൈവച്ച് പ്രാർത്ഥിക്കാൻ പോപ്പ് ശ്രമിച്ചത്.

അപ്പോഴേയ്ക്കും വിമലും ദാനിയും പോപ്പിന്റെ അടുത്തേയ്ക്ക് ഓടി എത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. കുഞ്ഞുങ്ങളോട് കുശലം പറഞ്ഞും മൂക്കിൽ തോണ്ടിയും ഒക്കെ മിനിട്ടുകൾ കൂടി ചെലവാക്കിയാണ് പോപ്പ് മടങ്ങുന്നത്. ഭിന്നശേഷിക്കാർക്കുള്ള ക്യൂവിൽ കുടുംബ സമേതം നിന്ന ഏക അതിഥികൾഎന്ന നിലയിൽ ഏറ്റവും കൂടുതൽ സമയം കളഞ്ഞത് ഈ മലയാളി കുടുംബത്തിന് വേണ്ടിയാണ്.

പോപ്പ് ഫ്രാൻസിസിന്റെ ആ മൃദുല സ്പർശത്തിന്റെ ആവേശം മറക്കാതെ കാത്ത് സൂക്ഷിക്കുകയാണ് ഇപ്പോഴും ഈ കുടുംബം. പാല രാമപുരം സ്വദേശിയായ സിൻഷോ കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോടാ വയലുങ്കൽ കുടുംബാംഗമാണ്.റോമിൽ നിന്നും ഇന്നലെ രാത്രിയിൽ ഫോണിൽ വിളിച്ച് ഈ സന്തോഷം പങ്കു വെയ്ക്കുമ്പോൾ രണ്ട് പേരുടെയും വാക്കുകളിൽ ആഹ്ലാദത്തിന്റെ തിരയടിക്കുന്നത് വ്യക്തമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP