Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്രാൻസിൽ ഇമാമുമാർക്ക് പൂട്ട്; ഇവർക്ക് രാജ്യത്തിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്; മറിച്ച് ഇസ്ലാമിക മതമൗലികവാദം വളർത്താൻ അനുവദിക്കില്ല; അൾജീരിയ, മൊറോക്കോ, തുർക്കി എന്നിവടങ്ങളിൽനിന്നുള്ള ഇസ്ലാമിക പ്രബോധകർ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിംങ്ങളുള്ള രാജ്യം പുറത്തുനിന്നുള്ള ഇമാമുമാരെ നിരോധിക്കുന്നു

ഫ്രാൻസിൽ ഇമാമുമാർക്ക് പൂട്ട്; ഇവർക്ക് രാജ്യത്തിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്; മറിച്ച്  ഇസ്ലാമിക മതമൗലികവാദം വളർത്താൻ അനുവദിക്കില്ല; അൾജീരിയ, മൊറോക്കോ, തുർക്കി എന്നിവടങ്ങളിൽനിന്നുള്ള ഇസ്ലാമിക പ്രബോധകർ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിംങ്ങളുള്ള രാജ്യം പുറത്തുനിന്നുള്ള ഇമാമുമാരെ നിരോധിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

പാരീസ്: വധിച്ചുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ഇമാമുമാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫ്രാൻസിന്റെ നീക്കം. ഫ്രഞ്ച് മുസ്ലിം കൗൺസിലിനോടായി നടത്തിയ ചർച്ചയിൽ പ്രസിഡന്റ്് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം തുറന്നു പറഞ്ഞൂ. 'ഫ്രാൻസിലെ ഇമാമുകൾക്ക് ഫ്രാൻസിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്. മറിച്ച് മതവിദ്വേഷം വളർത്തുന്ന ഇസ്ലാമിക മതമൗലികവാദം വളർത്താനല്ല.'- മാക്രോൺ വ്യക്തമാക്കി. ഫ്രാൻസിന്റെ അയൽരാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, തുർക്കി എന്നിവടങ്ങളിൽ നിന്നും നിരവധി ഇമാമുകൾ മത പ്രബോധനത്തിന്റെ പേരിൽ നിരന്തരം ഫ്രാൻസിൽ വന്നു പോകുന്നുണ്ട്. എന്നാൽ ഇവരിൽ ചിലർ മറ്റ് മതങ്ങൾക്കെതിരെയും ഫ്രാൻസിന്റെ മതേതരത്വത്തിനും ഭീഷണിയാവുന്ന രീതിയിൽ സംസാരിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

യൂറോപ്പിൽ നിലവിൽ ഏറ്റവുമധികം മുസ്ലീങ്ങളുള്ളത് ഫ്രാൻസിലാണ്. ഔദ്യോഗികമായ കണക്കനുസരിച്ച് ഒരു വർഷം 300 ഇമാമുകളാണ് മതപഠനത്തിന്റെ പേരിൽ എത്തുന്നത്. 2020ഓടെ ആ വരവ് പൂർണ്ണമായും നിരോധിക്കുന്നതായി മാക്രോൺ വ്യക്തമാക്കി.വിവിധ രാജ്യങ്ങളിലെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ അവരവരുടെ സംസ്‌കാരം പഠിപ്പിക്കാനായി മാത്രമാണ് അദ്ധ്യാപകരെ അയക്കാൻ ഫ്രാൻസ് അനുമതി നൽകിയത്. 1977മുതൽ തുടർന്നുപോകുന്ന രീതിയാണ് ഇത്. എന്നാൽ ഇതിന്റെ മറവിൽ നടക്കുന്നത് ഇസ്ലാമിക മതമൗലികവാദത്തിന്റെ പരിശീലനമാണെന്നാണ് കണ്ടെത്തൽ.

മാക്രോണിന്റെ പ്രസ്താവനയെ വിവിധ ഇസ്ലാമിക സംഘടനകൾ വിമർശിച്ചപ്പോൾ ഫ്രഞ്ചമാധ്യമങ്ങളും മതേതര വാദികളും പൊതുവെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. കാരണം ഇസ്ലാമിക മതമൗലിക വാദം ഫ്രാൻസിൻെ അത്രയേറെ വീർപ്പുമുട്ടിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. മറ്റുരാജ്യങ്ങളിൽനിന്ന് കുടിയേറി എത്തിയ ഇവർ പൗരത്വം കിട്ടിയതോടെ പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിക്കയാണെന്നും സംഘം ചേർന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ഫ്രാൻസിൽ തീവ്ര വലതുപക്ഷ സംഘടനകൾക്ക് വളമിടുകയാണെന്നുമുള്ള പഠനങ്ങൾ നേരെത്തെ ഉണ്ടായിരുന്നു.

വർധിക്കുന്ന ഇസ്ലാമിക തീവ്രവാദം

ലോകക്രമത്തെ തന്നെ കീഴ്മേൽ മറിച്ച വിപ്ലവങ്ങളുടെ പാരമ്പര്യമാണ് ഫ്രഞ്ച് ജനതയ്ക്കുള്ളത്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയത്. തുടർന്ന് അങ്ങോട്ടും തീർത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. എന്നാൽ ഫ്രഞ്ച് കോളനികളായ അൾജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റമാണ് ഫാൻസിലെ ഇസ്ലാം ജനസംഖ്യ ഉയർത്തിയത്. അനധികൃത കുടിയേറ്റക്കാർ ആയിട്ടുപോലും അവരെ ഒന്നും വെടിവെച്ചുകൊല്ലാനോ, കയറ്റിഅയക്കാനോ തയ്യാറാവാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു.

എന്നാൽ ഫ്രാൻസിന്റെ മുസ്ലിം പ്രശ്നം ഉടലെടുക്കുന്നത് എൺപതുകൾ മുതലാണ്. പ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മർദഗ്രൂപ്പ് ആകാൻ തക്ക രീതിയിൽ ഉയർന്നുവെന്നാണ് ഫ്രാൻസിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാൾസ് ഗാവെ എഴുതുന്നത്.ഏതുമതവിഭാഗമാണെങ്കിലും ഫ്രാൻസിന്റെ സാംസ്‌കാരിക പാരമ്പര്യം മുറുകെ പിടിക്കണമെന്നത് ആ രാജ്യത്തിന് നിർബന്ധമുള്ളതാണ്്. വളരെ ഉദാരമായ സാമൂഹ്യക്രമമാണ് ഫ്രാൻസിന്റെ മുഖമുദ്ര. 1968 ലെ സാംസ്‌കാരിക വിപ്ലവം ജീവിതത്തെ ഗുണപരമായി മാറ്റിയെന്ന് വിശ്വസിക്കുന്നവരാണ് ഫ്രഞ്ച് ജനത. പക്ഷേ ഇസ്ലാമിക ജീവിതരീതി ഫ്രാൻസിൽ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘർഷങ്ങളും വർധിച്ചു.

ഫ്രാൻസിലെ സ്‌കൂളുകളിൽ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാൽ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലിം കുടുംബങ്ങൾ ഭീമമായ ഫീസ് നൽകിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോൾ അവർ കളത്തിനു വെളിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോയി. 1989ൽ പൊതുവിദ്യാലയത്തിൽ കുട്ടികളെ തട്ടം ധരിപ്പിച്ച് അയക്കാൻ തുടങ്ങി. സ്‌കൂൾ മേധാവികൾ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. നൂറുകണക്കിന് വിദ്യാർത്ഥിനികൾ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാൻസിലെ ഴാക് ഷിറാക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതോ, പ്രദർശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. തട്ടം, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതൽ ഇസ്ലാമിക തീവ്രവാദത്തിന് ഫ്രാൻസ് പാത്രീഭവിച്ചു തുടങ്ങി. ഇറാഖിൽ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേർ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.

ഫ്രാൻസ് നിരന്തരം ഇസ്ലാമിക ഭീകരരുടെ ടാർജറ്റ് ആയി. ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തെ സെന്റ് എറ്റിയൻ ഡുറുവ്ര് പള്ളിയിൽ ബലിയർപ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരർ പള്ളിക്കകത്തു കയറി 86 വയസ്സുകാരൻ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത് ലോകമാകെ ഭീതി പടർത്തി. അവർ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുർബാനയിൽ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്സിനും ഏതാനും ചില അല്മായവിശ്വാസികൾക്കും ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റു. പാരീസിൽ മുഹമ്മദ് നബിയുടെ പേരിൽ കാർട്ടൂൺ ഇറക്കിയ ഷാർളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങൾ ഇതിനകം ഫ്രാൻസിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും നടക്കുകയുണ്ടായി.

'തട്ടം ധരിച്ച സ്ത്രീയാകും നാളെ ഫ്രാൻസിന്റെ മുഖമുദ്ര'

'തട്ടം ധരിച്ച സ്ത്രീയാകും നാളെ ഫ്രാൻസിന്റെ മുഖമുദ്ര'- 2016 ൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വേ ഒലാന്ദ് പറഞ്ഞ വിവാദ പ്രസ്താവനയാണിത്. രാഷ്ട്രീയമായും വംശീയമായും ഒലാന്ദിനെതിരെ ഏറ്റവുമധികം ആക്രമണം നടന്നതും ഈ പ്രസ്താവനയ്ക്ക് ശേഷമാണ്. പക്ഷേ വർധിച്ചുവരുന്ന ഒരു സാംസ്്ക്കാരിക പ്രശ്നത്തിന്റെ സൂചകം തന്നെയായിരുന്നു അത്. ഫ്രാൻസിലെ ബീച്ചുകളിൽ കുളിക്കാൻ പോകുന്ന മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നതും എറെ ചർച്ചയായിരുന്നു. സ്വാഭാവിക ഫ്രഞ്ച് സ്വത്വത്തിൽ നിന്നും അകന്നു കൊണ്ടുള്ള ഈ പരീക്ഷണം അവിടുത്തെ ഭരണകൂടം അംഗീകരിച്ചില്ല. ബുർഖ ഫ്രാൻസിൽ നിരോധിക്കുകയും ചെയ്തു. അതിന്റെ പേരിൽ പല നവലിബറൽ സമൂഹങ്ങളും ഫ്രാൻസിനെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി.

ചാൾസ് ഗാവെയുടെ ഗവേഷണഫലങ്ങൾ രാജ്യത്ത് ഗുരുതരമായ ചലനങ്ങളാണ് ഉണ്ടാക്കിയത്. ഇസ്ലാമിന്റെ സാംസ്‌കാരിക അധിനിവേശം എവിടെയും നടപ്പാക്കുന്നത് ജനസംഖ്യയിലൂടെയാണ്. ഫ്രാൻസിലും അതുതന്നെയാണ് സംഭവിച്ചതെന്ന് അദ്ദേഹം തുറന്നെഴുതി. അഭയാർഥികളായി വന്നവർ പെറ്റുപെരുകി. ഇന്ന് ഫ്രാൻസിൽ ഓരോ എട്ടു പേരിലും ഒരു മുസ്ലീമുണ്ടെന്നാണ് കണക്ക്. ഒരു മുസ്ലിം കുടുംബത്തിലെ ജനന നിരക്ക് മൂന്നു മുതൽ നാലുവരെയാണെങ്കിൽ സാധാരണ കുടുംബത്തിനത് 1.47 ആണ്. ഇത്തരത്തിൽ ജനസംഖ്യാനിരക്കിൽ മാറ്റം വരുത്തിയാണ് അവർ ഫ്രാൻസിലും അധീശത്വം സ്ഥാപിച്ചു തുടങ്ങിയത്.2057 ആകുമ്പോഴേക്കും ഫ്രാൻസ് മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമെന്നാണ് ഗാവേ വിവരിക്കുന്നത്.

നിലവിൽ ആകെ ജനസംഖ്യയുടെ പത്തു ശതമാനം മുസ്ലീങ്ങളാണ്. കേവലം നാൽപത് വർഷത്തിനുള്ളിൽ അവർ ഭൂരിപക്ഷമാകുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ ഉദ്ധരിച്ചു കൊണ്ട് വാഷിങ്ടൺ ടൈംസ് 2017 ൽ റിപ്പോർട്ട് ചെയ്തു. ഗാവെയുടെ കണക്കുകൾ പലതും പെരുപ്പിച്ചു കാണിക്കുന്നതാണെന്ന് വിമർശനം ഉണ്ടെങ്കിലും അതിലെ വസ്തുതകൾ പലർക്കും തള്ളിക്കളയാൻ പറ്റാത്തതാണ്. തുടർച്ചയയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിലും ഖുറാനിലും മാറ്റങ്ങൾ വേണമെന്ന തുറന്ന കത്ത് 100 പേർ ചേർന്ന് പ്രസിദ്ധീകരിച്ചതും വൻ വിവാദമായി. ഇതിൽ ഏഴുപേർ മുസ്ലീങ്ങളാണ്.

പശ്ചിമേഷ്യയിലെ ആഭ്യന്തര യുദ്ധം മൂലമുള്ള കുടിയേറ്റമാണ് ഫ്രാൻസിന്റെ മതേതര മുഖത്തെ തകർത്തു. ഇതോടെ ശക്്തമായ കുടിയേറ്റ വിരുദ്ധതയും രാജ്യത്ത് ഉണ്ടായി. ഫ്രാൻസിലെ പരമ്പരാഗത മുസ്ലിം ജനതയെക്കൂടി കർശനമായ മതനിയമത്തിന്റെ പിടിയിൽ കൊണ്ടു വരാനാണ് നവ കുടിയേറ്റക്കാർ ശ്രമിക്കുന്നത്. അതിനായി ബലപ്രയോഗമുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ഫ്രാൻസിൽ പതിവാണ്. മറ്റ് മതങ്ങളോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് പൊളിച്ചെഴുതണമെന്നാണ് നിവേദനത്തിൽ ഒപ്പിട്ട എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്. ഫ്രഞ്ച് ഫ്രാക്ചേഴ്സ് 2017 എന്ന സർവേയിൽ രാജ്യത്തെ 60% പേരും മുസ്ലിം മതം ഫ്രാൻസിന്റെ സാമൂഹിക ക്രമത്തിൽ ഒത്തു പോകില്ലെന്നു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലും മതനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ മുസ്ലിം സമൂഹം ശ്രമിക്കുന്നുവെന്ന 78% ഫ്രഞ്ച് ജനത കരുതുന്നുണ്ട്. മുസ്ലിം മതത്തിന്റെ പ്രധാന സന്ദേശം അക്രമമല്ലെങ്കിലും അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും വിത്തുകളാണ് ആ മതം പാകുന്നതെന്ന് സർവേയിൽ പങ്കെടുത്ത 46% പറയുന്നു.

ഇതിന്റെയൊക്കെ മൂലകാരണം എവിടെയാണെന്ന പരിശോധനയിലാണ്, ചില മതപ്രഭാഷകരും ഇമാമുമാരും ഫ്രാൻസിൽ തീവ്രാവാദം കുത്തിവെക്കുന്നുണ്ടെന്നും വ്യാപകമായി വിമർശനം ഉയർന്നത്. ഇമാമുമാർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാറിന്റെ തീരുമാനത്തിന് പിന്നിലുള്ള ചേതോവികാരവും ഇതുതന്നെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP