Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ

'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ

എം റിജു

തപഠനം എന്നപേരിൽ നിരന്തരമായി വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന ഒരു വിഭാഗം ഇസ്ലാമിക മതപണ്ഡിതർക്കെതിരെ കർശന നടപടിയുമായി ഫ്രാൻസ്. രാജ്യത്തിന്റെ ദേശീയ പതാകയെ പൈശാചികമെന്ന് വിശേഷിപ്പിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തിയാണ് ഫ്രാൻസ് തിരിച്ചടിച്ചത്. ഫ്രാൻസിന്റെ ദേശീയാതിർത്തിയിൽ നിന്നും മതമൗലികവാദിയായ ഇമാം മജൂബിയെ പുറന്തള്ളിയെന്ന് ഫ്രാൻസിലെ ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിൻ പ്രഖ്യാപിച്ചു. രാജ്യത്തിനെതിരെ എന്തും പറയാൻ ഇനി ആളുകളെ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ടുണീഷ്യയിൽ നിന്നുള്ള മഹ്ജൂബ് മഹ്ജൂബി, 38 വർഷം മുമ്പ് ഫ്രാൻസിൽ വന്നയാളാണ്. ഫ്രാൻസിന്റെ തെക്ക് ഭാഗത്തുള്ള ബഗ്നോൾസ്-സുർ-സെസെ എന്ന ചെറിയ പട്ടണത്തിലെ എറ്റൗബ പള്ളിയിലെ ഇമാമായിരുന്നു. ഈ ആഴ്ച ആദ്യം ഓൺലൈനിൽ വൈറലായ ഒരു വീഡിയോയിൽ ഇയാൾ ദേശീയ പതാകയെ നിന്ദിക്കുന്നത്. 'ത്രിവർണ്ണ പതാക'യെ 'പൈശാചികം' എന്ന് വിശേഷിപ്പിക്കുന്നതും 'അല്ലാഹുവിങ്കൽ അതിന് ഒരു വിലയുമില്ല' എന്ന് പറയുന്നതുമായ ഒരു വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.

ഫ്രാൻസിലെ ഇമിഗ്രേഷൻ പരിഷ്‌കാരങ്ങൾ ഇമാമിനെ വേഗത്തിൽ നാടുകടത്താൻ സഹായിച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു.എന്നാൽ ഇമാം തെറ്റു നിഷേധിക്കുകയും താൻ അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു. പതാകയെക്കുറിച്ചുള്ള തന്റെ പരാമർശം 'നാക്കുപിഴയാണെന്നാണ് ഇമാമിന്റെ വാദം. എന്നാൽ ഇത് നാക്കുപിഴയല്ലെന്നും ഇയാൾ നിരന്തരം ഇങ്ങനെ പറയാറുണ്ടെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ജൂതരെ ശത്രുവായും, സ്ത്രീകളെ രണ്ടാംതരം പൗരന്മാരായുമൊക്കെ ഇദ്ദേഹം വീഡിയോ ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നാടുകടത്തൽ. കഴിഞ്ഞ ദിവസം ഇമാം ടുണീഷ്യയിലേക്ക് തിരിച്ച് വിമാനത്തിൽ കയറിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ നാടുകടത്തുന്നതിനെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

ഇമാമുമാർക്കും കർശന നിരീക്ഷണം

ഫ്രാൻസിൽ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങൾ ഇമ്മാനുവേൽ മാക്രോൺ നടത്തിയിരുന്നു.ഫ്രാൻസിലെ മുസ്ലിം ഗ്രൂപ്പുകൾ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികൾ മക്രോൺ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി കൊണ്ടു വരുന്നത്. ഡിസംബർ ഒമ്പതിനാണ് ഈ ഭേദഗതികൾ അടങ്ങിയ ഡ്രാഫ്റ്റ് മന്ത്രിസഭയിൽ അവതരിപ്പിക്കുക.

പള്ളികളിലെ ഇമാമിന് ഫ്രാൻസിൽ പ്രവർത്തിക്കാൻ സർക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്തു നിന്നും ഫ്രാൻസിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. കുട്ടികൾക്ക് മതപഠനം കുറയ്ക്കാനായി വീടുകളിൽ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കുന്നുണ്ട്. ഈ നയങ്ങൾ പ്രകാരം ഫ്രാൻസിലെ മുസ്ലിം സംഘടനകൾക്ക് ഇനി വിദേശരാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് ഗണ്യമായി കുറയും.

ഷാർലെ ഹെബ്ദോ കാർട്ടൂണിന്റെ പേരിൽ ഫ്രാൻസിൽ തുടരെ ഭീകരാക്രമണങ്ങൾ നടന്നതിനു പിന്നാലെയാണ് പുതിയ മാറ്റങ്ങൾ. പ്രവാചകന്റെ കാർട്ടൂൺ ക്ലാസിൽ കാണിച്ചതിന്റെ പേരിൽ 2020 ഒക്ടോബർ 16 ന് ചരിത്രാധ്യാപകനായ സാമുവേൽ പാറ്റി കൊല്ലപ്പെട്ടിരുന്നു. അബ്ദുള്ള അൻസൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. തുടർന്ന് ഫ്രാൻസിൽ ചർച്ചിൽ അടക്കം രണ്ടുതവണ തീവ്രവാദ ആക്രമണങ്ങളും നടന്നു. കോവിഡിനുശേഷം വീണ്ടും ഭീകരാക്രമണങ്ങൾ വർധിച്ചതോടെയാണ് ഇസ്ലാമിനെതിരെ ഫ്രാൻസ് ശക്തമായ നടപടി എടുത്തത്.

കുടിയേറ്റക്കാർക്കെതിരെയും ഫ്രാൻസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും മുഖം തിരിച്ചപ്പോൾ സിറിയയിൽനിന്ന് വരെ വന്ന കുടിയേറ്റക്കാർക്ക് അഭയം നൽകിയ രാജ്യമാണ് ഫ്രാൻസ്. എന്നാൽ ഇസ്ലാമിക മൗലിക വാദികളുടെ തുടർച്ചയായ ആക്രമണം ഉണ്ടായതോടെ, ആ രാജ്യവും നിലപാട് മാറ്റിയിരിക്കയാണ്. ഇതിന്റെ ഭാഗമായി കുടിയേറ്റ നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്.

ഭീകരതക്കെതിരെ യൂറോപ്പും

പൊതുവെ ഇസ്ലാമിക മതമൗലികവാദ പ്രവണതകളോട് വലിയ എതിർപ്പാണ് ഫ്രാൻസിൽ നിന്നും ഉയരുന്നത്. ഫ്രാൻസിൽ നിന്നുമാത്രമല്ല, ഇറ്റലി, ജർമ്മനി, ബ്രിട്ടൻ, നെതർലാന്റ്സ് എന്നീ രാജ്യങ്ങളിലെല്ലാം ഇസ്ലാമിക മതമൗലികവാദത്തോടും തീവ്രവാദത്തോടും സന്ധിയില്ലാത്ത നിലപാട് ശക്തിപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കോടതി ഐഎസിൽ ചേരാനായി ബ്രിട്ടൻ വിട്ട് സിറിയയ്ക്ക് പോയി ഇപ്പോൾ തടങ്കൽ പാളയത്തിൽ കഴിയുന്ന തീവ്രവാദി ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം നിഷേധിച്ചിരുന്നു. ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജ്ജിയ മെലനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക പള്ളികൾക്ക് പുറത്തുള്ള നിസ്‌കാരം നിരോധിക്കാനുള്ള ബിൽ നിർമ്മിക്കുകയാണ്.

യൂറോപ്പിൽ ഇസ്ലാമിക സംസ്‌കാരത്തിന് സ്ഥാനമില്ലെന്ന് വരെ ജോർജ്ജിയ മെലനി ഈയിടെ നടത്തിയ പ്രഖ്യാപനവും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നെതർലാന്റ്സിലെ പ്രധാനമന്ത്രി ഗീർട്ട് വിൽഡേഴ്സ് ഖുറാൻ നിരോധിക്കാനും ഹിജാബിന് നികുതിചുമത്താനും ആലോചിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP