Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രാൻസിൽ തലയറുത്തുകൊല്ലപ്പെട്ട അദ്ധ്യാപകനെ സ്‌കെച്ചിടാൻ കൂട്ടുനിന്നത് സ്വന്തം വിദ്യാർത്ഥികൾ തന്നെ; കൊലപാതകിക്ക് സാമുവൽ പാറ്റിയെ കാണിച്ച് കൊടുത്തതിന് കുട്ടികൾ പണവും പറ്റി; അദ്ധ്യാപകൻ കൊല്ലപ്പെടാൻ പോകുന്നുവെന്നും ഇവർക്ക് അറിയാമായിരുന്നു; മതേതര വാദിയായ സാമുവൽ പാറ്റിയെ വർഗീയവാദിയാക്കിയതും രക്ഷിതാക്കൾ

ഫ്രാൻസിൽ തലയറുത്തുകൊല്ലപ്പെട്ട അദ്ധ്യാപകനെ സ്‌കെച്ചിടാൻ കൂട്ടുനിന്നത് സ്വന്തം വിദ്യാർത്ഥികൾ തന്നെ; കൊലപാതകിക്ക് സാമുവൽ പാറ്റിയെ കാണിച്ച് കൊടുത്തതിന് കുട്ടികൾ പണവും പറ്റി; അദ്ധ്യാപകൻ കൊല്ലപ്പെടാൻ പോകുന്നുവെന്നും ഇവർക്ക് അറിയാമായിരുന്നു; മതേതര വാദിയായ സാമുവൽ പാറ്റിയെ വർഗീയവാദിയാക്കിയതും രക്ഷിതാക്കൾ

മറുനാടൻ ഡെസ്‌ക്‌


പാരീസ്: ഫ്രാൻസിൽ മതനിന്ദാകുറ്റം ആരോപിച്ച് തലയറുത്തുകൊല്ലപ്പെട്ട ചരിത്രാധ്യാപകൻ സാമുവൽ പാറ്റിയെ (47) ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ സ്വന്തം വിദ്യാർത്ഥികൾ തന്നെയന്നെ അന്വേഷണ ഉദ്യോഗസ്ഥർ. കേസിൽ അറസ്റ്റിലായ 15 പേരിൽ അദ്ധ്യാപകനെ കാട്ടിക്കൊടുത്ത നാല് വിദ്യാർത്ഥികളും ഉൾപ്പെടുന്നുവെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കവേ ചാർലി ഹെബ്ദോ മാസികയുടെ വിവാദമായ പ്രവാചകന്റെ കാർട്ടുൺ കാണിച്ചതാണ് പ്രകോപനം ആയത്. ഒക്ടോബർ ആദ്യമായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമാന രീതിയിലാണ് ചരിത്ര, ജ്യോഗ്രഫി അദ്ധ്യാപകനായ പാറ്റി ക്ലാസ് എടുത്തിരുന്നത്. ഒരു സംഭവം ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെ പഠിപ്പിക്കയായിരുന്നു അദ്ദേഹത്തിന്റെ രീതി. വിവാദ കാർട്ടുൺ കാണിക്കുമ്പോൾ
മാനസിക പ്രയാസമുണ്ടെങ്കിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് ക്ലാസിൽനിന്ന് മാറിനിൽക്കാമെന്നാണ് അദ്ദേഹം പറയാഞ്ഞിരുന്നു. ഇത് പ്രകാരം കുറച്ച് വിദ്യാർത്ഥികൾ പുറത്തുപോയെങ്കിലും ഒരു വിദ്യാർത്ഥിനി ഒഴിഞ്ഞ് നിന്ന് കാർട്ടൂൺ കാണുകായിരുന്നു. ഈ കുട്ടി ഇത് വീട്ടിൽ പോയി പിതാവിനോട് പറയുകയും ഇയാൾ ആണ് ഓൺലൈൻ കാമ്പയിൻ നടത്തി അദ്ധ്യാപകനെ കൊലയ്ക്ക് കൊടുത്തതും എന്നുമാണ് പൊലീസ് പറയുന്നത്.

ഒരു തരത്തിലും വർഗീയത ആരോപിക്കാൻ കഴിയാത്ത തികഞ്ഞ മതേതരവാദിയായിരുന്നു സാമുവൽ പാറ്റിയെന്നാണ് സഹപ്രവർത്തകരും മറ്റ് വിദ്യാർത്ഥികളും പറയുന്നത്. എന്നാൽ ഈ ഒരൊറ്റ സംഭവം കൊണ്ട് മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇദ്ദേഹത്തെ ക്രസ്ത്യൻ മത മൗലികവാദിയാക്കി. തുടർന്നുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് ഒടുവിലാണ് പാറ്റിയുടെ കൊലപാതകം നടക്കുന്നത്. സംഭവത്തിൽ 18കാരനായ എ. അബ്ദൗലഖിനെ പൊലീസ് വെള്ളിയാഴ്ച വെടിവച്ചുകൊന്നിരുന്നു. പാരിസിന്റെ വടക്കുപടിഞ്ഞാറൻ സബേർബായ കോൺഫ്ലാൻസ് സെയ്ന്റെ ഹോനൊറിന്നിലെ ബോയ്സ് ദെഔലുൻ സെക്കൻഡറി സ്‌കൂളിനു സമീപമാണ് പാറ്റിയുടെ തല അബ്ദൗലഖ് അറുത്തത്.പാറ്റിയെ തിരിച്ചറിയാൻ കൊലപാതകിയെ സഹായിച്ചത് നാല് വിദ്യാർത്ഥികളാണ്. ഇവർക്കു പണം ലഭിക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അദ്ധ്യാപകൻ കൊല്ലപ്പെടാൻ പോവുകയാണെന്ന വിവരവും വിദ്യാർത്ഥികൾക്കും അറിയാമായിരുന്നത്രേ. എന്നാൽ ഒരു കുട്ടിപോലും ഇദ്ദേഹം ഒരു വർഗീയവാദിയല്ല എന്ന് പ്രതികരിച്ചില്ല എന്നതും അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നുണ്ട്. മതം മനുഷ്യനിലേക്ക് എത്രമാത്രം വിഷം കലർത്തുന്നുവെന്നതിന് മികച്ച ഉദാഹരണമായാണ് ഫ്രഞ്ച് മാധ്യമങ്ങൾ ഈ സംഭവത്തെ വിലയിരുത്തുന്നത്. ക്ലാസ്സിൽ കാർട്ടൂൺ കാണിച്ച സംഭവം പുറത്തേക്ക് ചോർത്തിക്കൊടുത്ത, ക്ലാസ്സിലെ വിദ്യാർത്ഥിനിയുടെ പിതാവും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പാറ്റിയെ ഒരു തെമ്മാടി എന്ന് വിശേഷിപ്പിച്ച ഇയാൾ കഴിഞ്ഞയാഴ്‌ച്ച ട്വിറ്ററിലൂടെ ഈ അദ്ധ്യാപകന്റെ പെരുമാറ്റത്തിനെതിരെ പരാതി നൽകുവാൻ സമുദായാംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷമാണ് കൊലപാതകിക്ക് കൊല നടത്താനുള്ള പ്രചോദനം ലഭിച്ച ത് എന്നാണ് വിശ്വസിക്കുന്നത്.

അറസ്റ്റിലായവരിൽ കൊലപാതകിയുടെ നാലു കുടുംബാംഗങ്ങളും സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവും തീവ്ര ആശയമുള്ള ഒരാളും ഉൾപ്പെടുന്നു. തീവ്ര ആശയക്കാരുടെ വീടുകളിലും മറ്റുമായി 40ൽ പരം റെയ്ഡുകൾ പൊലീസ് നടത്തിയിട്ടുണ്ട്. കൊലപാതകിയുടെ മുത്തച്ഛനും മാതാപിതാക്കളും 17കാരനായ സഹോദരനുമാണ് കസ്റ്റഡിയിലുള്ളത്.തീവ്ര ആശയമുള്ള ഒരു പുരോഹിതനും ശനിയാഴ്ച അറസ്റ്റ് ചെയ്ത ആറുപേരിലുൾപ്പെടുന്നു.51 ഫ്രഞ്ച് മുസ്ലിം സംഘടനകളെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയാണെന്നും കളക്ടീവ് എഗെയ്ൻസ്റ്റ് ഇസ്ലാമോഫോബിയ ഇൻ ഫ്രാൻസ് (സിസിഐഎഫ്) എന്ന സംഘടനയെ രാജ്യത്തിന്റെ ശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ അറിയിച്ചു.ഇസ്ലാമിക സംഘടനകൾക്കും പ്രഭാഷകർക്കും വിലക്കേർപ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്കും ഫ്രാൻസ് പോകുന്നുണ്ട്.

അതേ സമയം സാമുവൽ പാറ്റിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ ഒത്തുചേർന്ന പ്രതിഷേധങ്ങൾ ഫ്രാൻസിൽ നടക്കുകയാണ്. 'ഞാനാണ് സാമുവൽ' എന്ന പേരിലുള്ള ഈ കൂടിച്ചേരലുകൾ സോഷ്യൽ മീഡിയ ആഹ്വാനങ്ങളിലൂടെയാണ് ഉണ്ടാകുന്നത്. അതേ സമയം ഫ്രാൻസിനെതിരെയുള്ള ഒരു നീക്കവും ഒരു നിമിഷം പോലും ക്ഷമിക്കാൻ സാധിക്കില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ കഴിഞ്ഞ ദിവസം പറഞ്ഞത്.പ്ലേസ് ഡി ലാ റിപ്പബ്ലിക്കയിൽ ഫ്രഞ്ച് പ്രധാനമന്ത്രി, ജീൻ കാസ്‌ടെക്‌സ്ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ''ഞാൻ സാമുവൽ'' എന്ന മുദ്രാവാക്യവുമായി തെരുവിൽ അണിനിരന്നത്. 2015-ൽ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ചാർലി ഹെബ്‌ഡോയ്‌ക്കെതിരെ നടന്ന ആക്രമണത്തെ അനുസ്മരിപ്പിച്ച് '' ഞാൻ ചാർലി'' എന്ന പ്ലക്കാർഡുകളും ചിലർ ഉയർത്തിപ്പിടിച്ചിരുന്നു. . പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനായിരുന്നു അന്ന് ഈ പത്രസ്ഥാപനം ആക്രമിക്കപ്പെട്ടത്.

അദ്ധ്യാപകന്റെ തലയറത്തു കൊല്ലുന്നത് ഈ ഇസ്ലാമിക തീവ്രവാദി സെൽഫോൺ കാമറയിൽ പകർത്തിയിരുന്നു. അതിനു ശേഷം അറത്തെടുത്തു മാറ്റിയ തലയുടെ ചിത്രം തന്റെ ഐഎസ് ഐഎസ് സഹപ്രവർത്തകർക്ക് അയച്ചുകൊടുത്തതായും പറയുന്നു. റഷ്യയിൽ ജനിച്ച, ചെൻചിനിയൻ വംശജനായ ഈ ഭീകരന്റെ അർദ്ധ സഹോദരി ഐസിസിൽ ചേരുവാനായി 2014-ൽ സിറിയയിലേക്ക് പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവർക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

കൊലപാതകത്തിനു ശേഷം, അവിശ്വാസികളുടെ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ അദ്ധ്യാപകന്റെ മുറിച്ചുമാറ്റിയ തലയുടെ വീഡിയോ ഇയാൾ ചെച്ചെൻ ഐസിസ് ടെലഗ്രാം ചാനലുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഈ കൊലപാതകിക്ക് കഴിഞ്ഞ മാർച്ചിൽ 10 വർഷത്തേക്ക് അഭയാർത്ഥി എന്ന നിലയിൽ ഫ്രാൻസിൽ താമസിക്കുവാൻ അനുമതി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP