Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകൾ ആഘോഷിച്ച ആ വാർത്ത വ്യാജം; ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് വിരമിച്ചെന്ന വാർത്ത തള്ളി ഫുട്ബോൾതാരം പോൾ പോഗ്ബ; മാക്രോണിനെ വിമർശിച്ച് ഇംറാൻ ഖാനും; നിസ്‌ക്കരിക്കുന്നവരുടെ അടുത്ത് ദേശീയഗാനം പാടിയെത്തുന്ന ഫ്രഞ്ച് പൗരന്മാരുടെ വീഡിയോയും വൈറൽ

ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകൾ ആഘോഷിച്ച ആ വാർത്ത വ്യാജം; ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് വിരമിച്ചെന്ന വാർത്ത തള്ളി ഫുട്ബോൾതാരം പോൾ പോഗ്ബ; മാക്രോണിനെ വിമർശിച്ച് ഇംറാൻ ഖാനും; നിസ്‌ക്കരിക്കുന്നവരുടെ അടുത്ത് ദേശീയഗാനം പാടിയെത്തുന്ന ഫ്രഞ്ച് പൗരന്മാരുടെ വീഡിയോയും വൈറൽ

എം മാധവദാസ്

പാരിസ്: ഫ്രാൻസിൽ അദ്ധ്യാപകന്റെ തലയറുത്ത ഇസ്ലാമിക തീവ്രാവാദികൾക്കെതിരെ സന്ധിയില്ലാതെ പോരാടുകയാണ് പ്രസിഡന്റ ഇമ്മാനുവേൽ മാക്രോൺ. ആ സമയത്താണ് ലോകമെമ്പടുമുള്ള ഇസ്ലാമിസ്റ്റുകൾക്ക് ആഘോഷമാക്കാനായി ഒരു വാർത്ത കിട്ടിയത്. മാക്രോണിന്റെ ഇസ്ലാം വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ദേശീയ ഫുട്‌ബോൾ ടീമിൽ നിന്ന് പ്രമുഖ താരം പോൾ പോഗ്ബ വിരമച്ചെന്ന വാർത്തയാണ് വൻ തോതിൽ പ്രചരിച്ചത്. അറബിക് സ്പോർട്സ് വെബ്സൈറ്റായ 195 സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും വാർത്ത ഏറ്റെടുക്കുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്ലാമോഫോബിയക്ക് കിട്ടിയ കനത്ത തിരിച്ചടി എന്ന രീതിയിലായിരുന്നു ഇക്കാര്യം ഇസ്ലാമിക ഗ്രൂപ്പുകളിൽ പ്രചരിച്ചത്.

യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമായ ഫ്രാൻസിൽ ആവർ ഇടഞ്ഞു നിന്നാൽ രാജ്യത്തിന്റെ വികസനം താളം തെറ്റും എന്ന രീതിയിൽ വരെ ചർച്ചകൾ പുരോഗമിച്ചു. എന്നാൽ വാർത്ത വ്യാജമാണെന്ന് വൈകാതെ തെളിഞ്ഞതോടെ വിമർശകർ ഇളിഭ്യരായി. ഇത് വ്യാജവാർത്തയാണെന്ന് പോൾ പോഗ്ബ തന്നെ വ്യക്തമാക്കിയിരക്കയാണ്. ദി സൺ റിപ്പോർട്ട് ചെയ്ത വാർത്തയിൽ 'വ്യാജവാർത്ത' എന്ന് എഴുതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റോറി ആക്കിയിട്ടാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 2013ൽ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്. ഗിനിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കു പിറന്ന പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട അദ്ധ്യാപകന് പരമോന്നത ബഹുമതി നൽകി ആദരിക്കവെ മാക്രോൺ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇസ്ലാമിസ്റ്റുകൾക്ക് ഫ്രാൻസിന്റെ ഭാവി സ്വന്തമാക്കാൻ വേണ്ടിയാണ് ഈ കൊലപാതകം നടന്നതെന്നും അതൊരിക്കലും നടക്കില്ലെന്നുമാണ് മക്രോൺ പറഞ്ഞത്. ഒപ്പം ജനാധിപത്യത്തെയും മതേതരത്വത്തെയും ഭയക്കുന്ന ഭീരുക്കളാണ് സാമുവേൽ പാറ്റിയെ കൊലപ്പെടുത്തിയതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ മുസ്ലീങ്ങൾക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇസ്ലാമിക ഭീകരരെ തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നുമായിരുന്നു മാക്രോണിന്റെ പ്രതികരണം. മതനിന്ദ തങ്ങളുടെ മൗലിക അവകാശമാണെന്നായിരുന്നു മാക്രോണിന്റെ വാദം.

മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അദ്ധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മക്രോൺ വിവാദപരാമർശം നടത്തിയത്. 47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു.

റോഡിൽ നിസ്‌കരിക്കുന്നവരുടെ അടുത്ത് ദേശീയഗാനം

അതിനിടെ മതബിംബങ്ങൾക്കെതിരായ ശക്തമായ നടപടികൾ ഫ്രാൻസിൽ ജനം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു വെള്ളിയാഴ്ച നമസ്്ക്കാരത്തിന്റെ ചിത്രം ഇപ്പോൾ വൈറലാവുകയാണ്. റോഡ് അരികിൽ ബാങ്കുവിളിക്കേട്ട് ഒരു വിഭാഗം നിസ്‌ക്കരിക്കുമ്പോൾ, ഫ്രാൻസിന്റെ ദേശീയഗാനം പാടിയെത്തുന്ന ജനങ്ങളുടെ ദൃശ്യം പലരും പങ്കുവെക്കുകയാണ്.

പാരീസിന്റെ തെരുവുകളിലും കൂറ്റൻ കെട്ടിട സമുച്ചയങ്ങളിലുമെല്ലാം ഇപ്പോൾ നിറയുന്നത്, ചാർലി ഹെബ്ദോയുടെ വിവാദ കാർട്ടൂൺ ആണ്.

ആവിഷ്‌ക്കാര സ്വതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഈ കാർട്ടൂൺ കാണിച്ചതിനാണ് അവർ അദ്ധ്യാപകന്റെ തലയറുത്തത്. പക്ഷേ ഇപ്പോൾ ലോകം മുഴുവൻ ഇവ കാണുകയാണ്. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണ് എന്ന് പറയുന്ന ഫ്രഞ്ച് പ്രസിൻഡൻ ഇമ്മാനുമേൽ മാക്രാൺ തീവ്രാവാദം ഫ്രാൻസ് ഒരിക്കലും പൊറുപ്പിക്കില്ലെന്ന് ആണയിടുന്നു.

സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം തുടങ്ങി മാനുഷിക മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഫ്രഞ്ച് ജനത ഇപ്പോൾ മത വിമർശനത്തിനും ലോകത്തിന് മാതൃകയാവുകയാണ്. പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂണുകൾ ഫ്രാൻസിൽ ഒരിക്കലും പിൻവലിക്കില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ അറിയിച്ചത്.'ഞങ്ങൾ കാർട്ടൂണുകൾ ഉപേക്ഷിക്കില്ല, നമ്മുടെ ഭാവി സ്വന്തമാക്കാൻ വേണ്ടിയാണ് ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അവർക്കൊരിക്കലും അത് ലഭിക്കില്ല,' മക്രോൺ പറഞ്ഞു.

പാരീസിലെ സൊർബോൺ സർവകലാശാലയിൽ സാമുവൽ പാറ്റിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വെച്ച് സാമുവേൽ പാറ്റിക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജിയൻ ഓഫ് ഹോണർ പുരസ്‌കാരം നൽകി മക്രോൺ ആദരിച്ചു. എന്നാൽ തുർക്കി ഉൾപ്പെടുയുള്ള രാജ്യങ്ങൾ മാക്രോൺ ഇസ്ലാമോഫോബിയ വളർത്തുകയാണെന്നാണ് ആരോപിക്കുന്നത്.

എർദോഗാന് പിന്നാലെ മാക്രോണിനെതിരെ ഇറാനും

അതിനിടെ തുർക്കി പ്രസിഡന്റ് എർദോഗാന് പിന്നാലെ, മാക്രോണിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂൺ ക്ലാസിൽ കാണിച്ചതിന്റെ പേരിൽ ഫ്രാൻസിൽ ചരിത്രാധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദങ്ങൾ പുകയുമ്പോഴാണ് മാക്രോണിനെതിരെ വിമർശനവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയത്.കൂടുതൽ ധ്രൂവീകരണവും പാർശ്വവത്കരണവും സൃഷ്ടിക്കുകയല്ല മാക്രോൺ ഈ സമയത്ത് ചെയ്യേണ്ടതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അക്രമം അഴിച്ചുവിട്ട തീവ്രവാദികളെ ആക്രമിക്കുന്നതിന് പകരം മാക്രോൺ ഇസ്ലാമിനെതിരെ തിരിഞ്ഞ് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

നേരത്തെ ലോകത്തെമ്പാടും അസ്തിത്വ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്ന മാക്രോണിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.വിഷയത്തിൽ മാക്രോണിനെതിരെ വിമർശനവുമായി തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗാനും രംഗത്തെത്തിയിരുന്നു.'ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തിൽ പരിഗണിക്കുന്ന ഒരു അധികാരിയെക്കുറിച്ച് എന്താണ് പറയുക, ആദ്യം അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം,' എന്നായിരുന്നു എർദൊഗാൻ പറഞ്ഞത്.എർദോഗാന്റെ പരാമർശത്തെ തുടർന്ന് തുർക്കിയിലെ ഫ്രാൻസ് പ്രതിനിധിയെ ഇമ്മാനുവൽ മാക്രോൺ തിരിച്ചുവിളിച്ചിരുന്നു.

ഒക്ടോബർ 16 നാണ് സാമുവേൽ പാറ്റി എന്ന ചരിത്രാധ്യാപകൻ കൊല്ലപ്പെട്ടത്. അബ്ദുള്ള അൻസൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.വിവാദമായ ഷാർലേ ഹെബ്ദോ മാഗസിനിലെ കാർട്ടൂണാണ് അദ്ധ്യാപകൻ ക്ലാസിൽ കാണിച്ചത്. കാർട്ടൂൺ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ക്ലാസിൽ നിന്ന് പുറത്തുപോവാമെന്ന് അദ്ധ്യാപകൻ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാർലെ ഹെബ്ദോയുടെ കാർട്ടൂണുകൾ സെപ്റ്റംബറിലാണ് പുനഃപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.

രണ്ടു വിദ്യാർത്ഥികളുൾപ്പെടെ ഏഴുപേരാണ് നിലവിൽ അദ്ധ്യാപകന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വിദ്യാർത്ഥികൾക്കെതിരെ നിലവിൽ കൊലപാതകത്തിനു കൂട്ടുനിന്നതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അധ്യപകനെ ഒറ്റിക്കൊടുത്തത് സ്വന്തം വിദ്യാർത്ഥികൾ ആണെന്നതും ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP