മുഖ്യമന്ത്രിയായി ഷിൻഡെ എത്തുമ്പോൾ ജന്മഗ്രാമത്തിൽ അമ്മയുടെ പേരിലുള്ള ഹൈസ്കൂൾ യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ തകൃതി; എല്ലാം ഓടി നടന്ന് നോക്കുന്നത് എരുമേലിക്കാരനായ ഫാ ടോമി കരിയിലക്കുളം; ബെൽ എയർ ഹോസ്പിറ്റിലിലൂടെ മഹാരാഷ്ട്രയിൽ ആരോഗ്യ വിപ്ലവം എത്തിച്ച മലയാളി വൈദികൻ ചർച്ചയിൽ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ എത്തുമ്പോൾ ജന്മഗ്രാമത്തിൽ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള ഹൈസ്കൂൾ യാഥാർഥ്യമാക്കാനുള്ള തിരക്കിലാണ് കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം. സ്കൂൾ സ്ഥാപിച്ച്, നടത്താൻ ഫാ. ടോമി പ്രസിഡന്റായ പാഞ്ചഗണിയിലെ സെന്റ് സേവ്യേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിനെ ഏതാനും മാസങ്ങൾക്കു മുൻപാണു ഷിൻെഡ ചുമതലപ്പെടുത്തിയത്.
മഹാബലേശ്വരിലെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ മഹാരാഷ്ട്രയിലെ ആരോഗ്യ രംഗത്ത് പുതിയ മാതൃക തീർത്തിരുന്നു. വിപ്ലവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ആശുപത്രിയിൽ മുമ്പോട്ട് വയ്ക്കുന്നത് സമാനതകളില്ലാത്ത ആരോഗ്യ മാതൃകയാണ്. ഇത് തിരിച്ചറിഞ്ഞാണ് ഷിൻഡെയും തന്റെ അമ്മയുടെ ഓർമ്മയ്ക്കായുള്ള ആശുപത്രി നിർമ്മാണം ഫാദറിനെ ഏൽപ്പിച്ചത്. വളരെ വർഷങ്ങളായി പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഗവണ്മെന്റ് ആശുപത്രി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റലിനെ ഏൽപ്പിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ഇന്ത്യയിലെതന്നെ ഏറ്റവുംം മനോഹരമായ ഒരു ആശുപത്രി പ്രൊജക്ട് ആയിട്ട് അത് മാറിയിരുന്നു.
സത്താറ ജില്ലയിലെ മഹാബലേശ്വറിനടുത്താണ് ഷിൻഡെയുടെ ജന്മഗ്രാമമായ തപോള. ഇതിനടുത്ത് പാഞ്ചഗണിയിൽ റെഡ്ക്രോസിനു കീഴിലുള്ള ബെൽ എയർ ആശുപത്രിയുടെ ഡയറക്ടർ കൂടിയാണു ഫാ. ടോമി. ആരോഗ്യവകുപ്പിന്റെ അധികച്ചുമതല ഷിൻഡെ വഹിച്ചപ്പോൾ 2019ൽ മഹാബലേശ്വർ താലൂക്ക് ആശുപത്രിയും 14 സബ് സെന്ററുകളും നടത്തുന്ന ചുമതല റെഡ്ക്രോസ് ആശുപത്രിക്ക് കൈമാറുകയായിരുന്നു. ആശുപത്രിയുടെ നിലവാരം ഉയർത്തിയതോടെയാണ് തന്റെ ഗ്രാമത്തിൽ സ്കൂൾ തുടങ്ങണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടത്.
കൊയ്ന അണക്കെട്ടിന്റെ പദ്ധതി പ്രദേശത്തുള്ള തപോള ഗ്രാമത്തിലെ ജലാശയത്തിലാണ് ഷിൻഡെയുടെ 2 മക്കൾ മുങ്ങിമരിച്ചത്. ജന്മഗ്രാമത്തിലെ വീട്ടിൽ ഇപ്പോൾ അച്ഛൻ താമസിക്കുന്നു. അബ്ദുൾ കലാം സാർ രാഷ്ട്രപതി ആയിരിക്കുമ്പോൾ സന്ദർശനം നടത്തി അനുഗ്രഹിച്ചതാണ് ബെൽ എയർ പ്രസ്ഥാനത്തെ. ഇന്ത്യയിൽതന്നെ ആദ്യമായിട്ട് ഒരു ഗവണ്മെന്റ് താലൂക്ക് ആശുപത്രി ഒരു എൻജിഒയെ ഏൽപ്പിച്ചതും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ പുതിയ ആരോഗ്യ മോഡൽ അവതരിപ്പിച്ച വൈദികനാണ് ലയാളിയായ ഫാ ടോമി കരിയിലുക്കുളം.
മഹരാഷ്ട്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഈ കോട്ടയത്തുകാരൻ മഹാബലേശ്വറിലെ താലൂക്ക് ആശുപത്രി ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ഒരു ആശുപത്രി ഏറ്റെടുത്ത് വിജയകരമായി നടത്തുകയും ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നഴ്സിങ് കോളേജ് നടത്തുകയും അന്താരാഷ്ട്ര സ്കൂൾ നടത്തുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകനാണ് ഫാ. ടോമി കരിയിലുക്കുളം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ ഉപദേശകൻ കൂടിയായ ഫാ. ടോമി എയിഡ്സ് ബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃക സൃഷ്ടിച്ചയാളാണ്.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം കൺസെൾട്ടന്റുമായിരുന്നു. ഈ അനുഭവ സമ്പത്ത് മഹബലേശ്വറിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയാണ് മുൻ ബിജെപി സർക്കാർ ചെയ്തത്. ഈ മാതൃക ഉദ്ദവ് താക്കറെ സർക്കാരും അംഗീകരിച്ചു. മുഖ്യമന്ത്രിയായി ഷിൻഡെ എത്തുമ്പോൾ കൂടുതൽ അംഗീകാരങ്ങൾ ബെൽ എയറിനെ തേടിയെത്താനാണ് സാധ്യത. അബ്ദുൾ കലാം പ്രസിഡന്റായിരിക്കെ പാഞ്ചാഗണിയെന്ന സ്ഥലത്തെത്തി ഫാ ടോമിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ പിന്തുണയും നൽകി. അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവായി ടോമി മാറിയത്. ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്സ് അവാർഡും ടോമിക്ക് ലഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിൽ വൈദികന്റെ നേതൃത്വത്തിൽ നടത്തുന്ന റെഡ്ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ഹോസ്പിറ്റലിനാണ് ഇന്നോവേഷൻ ഇൻ മാനേജിങ്ങ് ലോംഗ് ടേം കണ്ടീഷൻ എന്ന വിഭാഗത്തിൽ അന്ന് അവാർഡ് ലഭിച്ചത്. പൂനയിലെ ഗ്രാമകേന്ദ്രീകൃതമായ പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഫാ ടോമിയുടെ നേതൃത്വം കിട്ടിയതോടെയാണ് പുതുജീവൻ വന്നത്. 1912ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയാണ് ബെൽ-എയർ. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ടിബി സാനിറ്റോറിയവും ഈ ആശുപത്രിയിലാണ്. 1964ലാണ് ആശുപത്രി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് കൈമാറുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ടിബി സാനിറ്റോറിയം ആയി ആരംഭിച്ചതും പിൽക്കാലത്ത് റെഡ് ക്രോസ് ഏറ്റെടുത്തതുമായ ആശുപത്രി കേട് പിടിച്ച് നശിച്ചു
ഇത്തരമൊരു ആശുപത്രിയാണ് കാൽ നൂറ്റാണ്ട് മുമ്പ് ഫാ. ടോമി ഏറ്റെടുത്തത്. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ഇവിടെ എത്തിയത്. എച്ച്ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്. ലോകാരോഗ്യ സംഘടനയുടേയും ഉപദേശകസമിതിയംഗമായിരുന്ന ഫാ. ടോമിയെക്കുറിച്ച് പെൻയിൻ പുസ്തകം ഇറക്കുകയും ചെയ്തു. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഫാ. ടോമി നടത്തുന്ന നഴ്സിങ്ങ് കോളേജിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ വരെ ലഭ്യമാണ്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ.
അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- 'ദേശാഭിമാനി വായനയെ ചൊല്ലിയുള്ള തർക്കം; കൊലപാതക സംഘത്തിന്റെ എന്റെ മകനും; വെറുതെ വിട്ടത് അച്ഛനെന്ന് മകൻ വിളിച്ചു പറഞ്ഞതിനാൽ'; അനീഷും ശബരിയും സിപിഎമ്മുകാരെന്ന് ചാനലുകാരോട് പറഞ്ഞതും പാർട്ടി അംഗം; പൊലീസിന് മുമ്പിൽ സുരേഷ് പറഞ്ഞത് മറ്റൊന്ന്; മരുതറോഡിലെ കൊലയിൽ രാഷ്ട്രീയമോ? ആർ എസ് എസിനെ കുറ്റപ്പെടുത്തി സിപിഎം വാദം; തള്ളി സിപിഐ; ഷാജഹാന്റെ കൊലയാളികളെ ചൊല്ലി വിവാദം
- കൊല്ലപ്പെട്ടത് ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച നേതാവ്; ഷാജഹാനെ കൊല്ലാനെത്തിയ സംഘത്തിൽ പഴയ കേസിലെ കൂട്ടുപ്രതികളും; സംഘത്തിൽ പഴയ പാർട്ടിക്കാരുമുണ്ടെന്ന് ദൃക്സാക്ഷിയുടെ മൊഴി; രാഷ്ട്രീയ കൊലയ്ക്ക് തെളിവില്ലെന്ന് പൊലീസ്; വ്യക്തിവൈരാഗ്യം ഉയർത്തി എഫ് ഐ ആർ; മലമ്പുഴയിലെ 'രാഷ്ട്രീയ' വാദം പൊളിയുന്നുവോ?
- സെല്ലിലുണ്ടായിരുന്ന അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങി; ഇത് അഴിച്ചു മാറ്റാൻ ഫയർഫോഴ്സ് എത്തിയപ്പോൾ എല്ലാം എല്ലാവരും മറന്നു; തക്കത്തിന് പുറത്ത് ചാടിയത് കേരളത്തെ ഞെട്ടിച്ച ദൃശ്യാ കൊലക്കേസിലെ വില്ലൻ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേത് വലിയ സുരക്ഷാ വീഴ്ച; പെരിന്തൽമണ്ണയെ നടുക്കിയ വിനീഷ് രക്ഷപ്പെടുമ്പോൾ
- രാകേഷ് ജുൻജുൻവാലയുടെ വിശ്വാസം നേടിയത് രണ്ട് കേരളാ കമ്പനികൾ; ഫെഡറൽ ബാങ്കിന്റെയും ജിയോജിത്തിന്റെയും ഓഹരികൾ വാങ്ങി; ചിലവു കുറഞ്ഞ ആകാശ് വിമാന കമ്പനി തുടങ്ങി ലക്ഷ്യം വെച്ചവയിൽ കേരളത്തിലെ സർവീസുകളും; അപ്രതീക്ഷിത വിയോഗം കണ്ണൂർ വിമാനത്താവളത്തിനും തിരിച്ചടി
- ജലീലിനെ ജയിലിൽ അടച്ചാൽ സ്വർണ്ണ കടത്തിൽ എല്ലാവരും പെടുമെന്ന ഭയം ശക്തം; 'ആസാദ് കാശ്മീരിനെ' പിണക്കി തവനൂരിലെ എംഎൽഎ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് പ്രതിസന്ധി വരും; സ്വതന്ത്ര നിയമസഭാ അംഗം എന്തു പറഞ്ഞാലും സിപിഎം മിണ്ടില്ല; മാധ്യമത്തിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ അതേ നയത്തിൽ മുഖ്യമന്ത്രി; പിണറായി മൗനം തുടരും
- സ്വാതന്ത്ര്യ ലഹരിയിൽ നിൽക്കുന്ന സംസ്ഥാനത്തെ നടുക്കി അരുംകൊല; പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ; കൊലപാതകം നടന്നത് രാത്രി 9.15 മണിയോടെ; പിന്നിൽ ആർഎസ്എസ് എന്ന് ആരോപിച്ചു സിപിഎം
- കാല് മുറിച്ചു മാറ്റേണ്ടി വരുമെന്ന് വൈദ്യർ പറഞ്ഞത് വേദനയായി; അമ്മയ്ക്കൊപ്പം അവിവാഹിതനായ മകനും തൂങ്ങി മരിച്ചു; കൊടുവള്ളിയിൽ ദേവിയും അജിത്തും തൂങ്ങി നിന്നത് വീടിന് സമീപത്തെ ടവറിൽ
- മ്യാന്മാർ അതിർത്തിയിൽ നിസാര വിലയ്ക്ക് ബ്രൗൺഷുഗർ; ആസമിൽ കുടിൽ വ്യവസായം; കുറിയറിൽ കോതമംഗലത്ത് എത്തും; ഗ്രാമിന് 3000 രൂപയ്ക്ക് വിറ്റാൽ കിട്ടുക കൊള്ളലാഭം; വിതരണത്തിന് 45 സഹായികൾ; ഒരാളിൽ നിന്ന് ഒരു ദിവസത്തെ വരുമാനം 45000; കേരളത്തെ വഴുങ്ങി ലഹരി മാഫിയ; കോതംമംഗലത്ത് കുടുങ്ങിയ സദാം ഹുസൈന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുമ്പോൾ
- മലയാള സിനിമയുടെ ആ നല്ലകാലം തിരിച്ചു വരുന്നോ? ഒരുമിച്ചു റിലീസായ കുഞ്ചാക്കോ, ടൊവിനോ ചിത്രങ്ങൾ ബോക്സോഫീസുകൾ കീഴടക്കുന്നു; 'ന്നാ താൻ കേസ് കൊട്' ഇന്നലെ മാത്രം നേടിയത് 2.04 കോടി രൂപ; ആകെ നേടിയത് 4.49 കോടി രൂപ; തല്ലുമാല 15 കോടി ക്ലബിൽ എത്തിയെന്നും റിപ്പോർട്ടുകൾ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ
- പ്ലസ്ടു കഴിഞ്ഞു... ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി; നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല; കഞ്ചാവ് വിറ്റതിന് ജയിലിൽ കിടന്നപ്പോൾ പപ്പ ഇറക്കി; പ്ലസ്ടുകാരിയുമായി പൊകയടിയും സാധനം കിട്ടുന്ന സ്ഥലവും ചർച്ച ചെയ്ത് വ്ളോഗർ; ഇൻസ്റ്റാ വീഡിയോ പുറത്തായതോടെ അന്വേഷണം
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചതിന് പരാതി നൽകിയത് സിഐ.എസ്എഫ്; മുഖ്യമന്ത്രി കൈക്കൊണ്ടത് തീവ്രവാദത്തെ സഹായിക്കുന്ന നിലപാട്; എല്ലാം ചെയ്തത് മകൾ വീണക്ക് വേണ്ടി; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്