Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൺഡേ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യയെ മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ മുൻ വികാരി പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവാവ്; കമ്മിറ്റി അംഗവും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പരാതി പറഞ്ഞപ്പോൾ വൈദികന് സംരക്ഷണമൊരുക്കിയത് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്; ജലന്ധർ ബിഷപ്പിനെതിരായ പീഡന വിവാദം കത്തി നിൽക്കവേ സീറോ മലബാർ സഭയെ പിടിച്ചു കുലുക്കുന്ന മറ്റൊരു ലൈംഗിക ആരോപണം പുറത്ത്

സൺഡേ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യയെ മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ മുൻ വികാരി പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവാവ്; കമ്മിറ്റി അംഗവും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പരാതി പറഞ്ഞപ്പോൾ വൈദികന് സംരക്ഷണമൊരുക്കിയത് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്;  ജലന്ധർ ബിഷപ്പിനെതിരായ പീഡന വിവാദം കത്തി നിൽക്കവേ സീറോ മലബാർ സഭയെ പിടിച്ചു കുലുക്കുന്ന മറ്റൊരു ലൈംഗിക ആരോപണം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലത്തീൻ കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കുന്ന വിവാദമായി ജലന്ധർ ബിഷപ്പിനെതിരായ പീഡന ആരോപണം മാറിയിട്ടുണ്ട്. കന്യാസ്ത്രീമാർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെരുവിൽ ഇറങ്ങിയതോടെ അന്തർദേശീയ തലത്തിലേക്ക് ഈ വിഷയത്തിന്റെ ശ്രദ്ധ മാറിയിട്ടുണ്ട്. ബിഷപ്പിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപണം ശക്തമാകുന്നുണ്ട്. അതേസമയം പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ഏതുവിധേനെയും കുറ്റക്കാരിയാക്കാനാണ് സഭയുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായിരിക്കുന്നത്. ഈ വിവാദം മാധ്യമശ്രദ്ധയിൽ നിറഞ്ഞു നിൽക്കവേ സീറോ മലബാർ സഭയെ പിടിച്ചു കുലുക്കുന്ന മറ്റൊരു ലൈംഗിക ആരോപണവും പുറത്തുവന്നു.

ഭൂമി വിൽപ്പനാ വിവാദം കത്തിനിന്ന എറണാകുളം- അങ്കമാലി അതിരൂപതയിലെ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ വെട്ടിലാക്കുന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. രൂപതയ്ക്ക് കീഴിലുള്ള അങ്കമാലി മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ മുൻ വികാരിയും കമ്മിറ്റി അംഗവും തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയർത്തി ഭർത്താവായ യുവാവ് സോഷ്യൽ മീഡിയയിലുടെ രംഗത്തുവന്നു. സൺഡേ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യയെ വികാരിയായിരുന്ന മഞ്ഞപ്ര സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ മുൻ വികാരി ഫാ. സെബാസ്റ്റ്യൻ നെല്ലിശ്ശേരിക്കെതിരായാണ് ആരോപണം. കുടുംബ രജിസ്റ്ററിൽ കറക്ഷൻ നടത്താൻ പള്ളിമേടയിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് ഭർത്താവ് പരാതിപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ആരോപണങ്ങളും ശബദരേഖയുമുണ്ട്. യുവാവും മകനും മകളും കൂടി നിൽക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഫാ. സെബാസ്റ്റൻ നെല്ലിശേരി യുവതിയെ പീഡിപ്പ വിവരം അറിഞ്ഞ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി ഇടവകാംഗമായ ബെന്നി എന്നയാളാണ് പീഡിപ്പിച്ചതെന്നും ഭർത്താവ് പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് സഭയ്ക്കുള്ളിൽ പരാതി പറഞ്ഞത് കൂടാതെ നിയമത്തിന്റെ വഴിയിലും യുവാവ് നീങ്ങിയിട്ടുണ്ട്. സൈബർ ലോകത്ത് പ്രത്യക്ഷപ്പെട്ട വീഡിയോയിലെ ആരോപണങ്ങൾ ശരിവെച്ച് മഞ്ഞപ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനു കിലുക്കനും വീഡിയോയിലുണ്ട്.

മുൻ വികാരി സെബാസ്റ്റ്യൻ നെല്ലിശേരിക്കും കമ്മിറ്റി അംഗങ്ങൾക്കുമെതിരായാണ് യുവാവ് സംസാരിക്കുന്നത്. മാർ സെബാസ്റ്റ്യൻ എടയന്ത്ര് കേസ് ഒതുക്കിയെന്ന് ബിനു കിലുക്കനും ആരോപിക്കുന്നു. വികാരി ഫാദർ സെബാസ്റ്റ്യൻ നെല്ലിശ്ശേരിയുടെയും കമ്മറ്റി അംഗം ബെന്നിയുടെയും പീഡനം സഹിക്കാതെ വേദോപദേശം അദ്ധ്യാപിക കൂടിയായ യുവതി പള്ളിയുമായുള്ള പ്രവർത്തനങ്ങൾ വേണ്ടന്ന് വെച്ചങ്കിലും വീണ്ടും ഫാദർ സെബാസ്റ്റ്യൻ നെല്ലിശ്ശേരി നിർബന്ധിച്ച് വീണ്ടും പള്ളി പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു.

ഭൂമി കച്ചടത്തിൽ ആലഞ്ചേരി പിതാവിനെ പരസ്യമായി എതിർക്കുന്ന എറണാകുളം സഹായമെത്രന്മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് സ്വന്തം ഇടവകയിലെ ഒരു കുടുംബത്തെ തകർത്ത യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാൻ തയ്യാറാകാത്തതിൽ പ്രതിഷേധവും ഉയർന്നിരുന്നു. യുവതിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്ന ഫാദർ സെബാസ്റ്റൻ നെല്ലിശ്ശേരിയെ കുറിച്ച് ഇതിന് മുൻപ് ഇരുന്ന ഇടവകളിലും വൻ പരാതികളാണ് ഉണ്ടായിരുന്നതെന്നാണ് മറ്റ് ആക്ഷേപങ്ങൾ.

ഇരുന്ന ഇടവകളിലെ മിക്ക സ്ഥലങ്ങളിലും സ്ത്രീവിഷയങ്ങൾ സംബന്ധിച്ചാണ് ഫാദർ സെബാസ്റ്റൻ നെല്ലിശ്ശേരിയെ കുറിച്ച് പ്രധാനമായും ആക്ഷേപം ഉയർന്നിരിക്കുന്നത്, സാമ്പത്തിക ഇടപാടുകളിലും ഫാദർ സെബാസ്റ്റ്യൻ നെല്ലിശ്ശേരി നേർവഴിയല്ലന്നും ആക്ഷേപമുയർന്നിട്ടുണ്ട്, മേരിഗിരി ഇടവകയിൽ പീഡനത്തിന് ഇരയായ യുവതിയുടെ ഭർത്താവും കുടുംബം പരാതികളായി അധികാരികളുടെ അടുത്ത് പോയെങ്കിലും സഭാതലത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ എറണാകുളം അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP