Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കല്ലറ തകർത്തത് അച്ചനെന്ന് പരാതി നൽകിയത് അച്ഛൻ; പ്രതിയായത് അമ്മയുടെ കല്ലറ തകർന്നത് കാണാൻ പരാതിക്കാരനൊപ്പം എത്തിയ മകനും! ഇത് അവതാര പിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച മൂർത്തി തന്നെ; കല്ലറ തകർത്തത് പള്ളിയിലെ കൈക്കാരന്മാരാണെന്ന് വികാരി അടക്കമുള്ളവർ കരിയൽ പിതാവിന് മുന്നിൽ നടത്തിയ കുറ്റസമ്മതം ചർച്ചയാക്കി വിശ്വാസികളും; തുറവൂർ വാതക്കാട് ഭാരതറാണി പള്ളിയിലെ കല്ലറ തകർത്ത സംഭവത്തിൽ വാദി പ്രതിയായി;പരാതിക്കാരനെ ഫാദർ ജോഷി ചിറക്കൽ കളി പഠിപ്പിക്കുമ്പോൾ

കല്ലറ തകർത്തത് അച്ചനെന്ന് പരാതി നൽകിയത് അച്ഛൻ; പ്രതിയായത് അമ്മയുടെ കല്ലറ തകർന്നത് കാണാൻ പരാതിക്കാരനൊപ്പം എത്തിയ മകനും! ഇത് അവതാര പിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച മൂർത്തി തന്നെ; കല്ലറ തകർത്തത് പള്ളിയിലെ കൈക്കാരന്മാരാണെന്ന് വികാരി അടക്കമുള്ളവർ കരിയൽ പിതാവിന് മുന്നിൽ നടത്തിയ കുറ്റസമ്മതം ചർച്ചയാക്കി വിശ്വാസികളും; തുറവൂർ വാതക്കാട് ഭാരതറാണി പള്ളിയിലെ കല്ലറ തകർത്ത സംഭവത്തിൽ വാദി പ്രതിയായി;പരാതിക്കാരനെ ഫാദർ ജോഷി ചിറക്കൽ കളി പഠിപ്പിക്കുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: തുറവൂർ വാതക്കാട് ഭാരതറാണി പള്ളിയിലെ കല്ലറ തകർത്ത സംഭവത്തിൽ വാദി പ്രതിയായി മാറുന്നു. മാതാവിന്റെ തകർന്ന കല്ലറ കാണാൻ എത്തിയ ഓസ്ട്രിയയിൽ നിന്നെത്തിയ മകൻ ജയ്സണിനൊപ്പം തകർന്ന കല്ലറ കാണാൻ സെമിത്തേരിയിൽ എത്തിയ ആൾ തന്നെ പ്രതിയാക്കി മാറ്റപ്പെട്ട വിചിത്ര സംഭവമാണ് ഇടവകയിൽ ഞായറാഴ്ച നടന്നത്. വാതക്കാട് വികാരി ഫാദർ ജോഷി ചിറക്കലിന്റെ നേതൃത്വത്തിൽ തന്നെയുള്ള സംഘമാണ് കല്ലറ തകർത്ത ആളെന്ന നിലയിൽ ബിജോയിയെ പൊലീസിന് കൈമാറിയത്. ബിജോയിയെ പൊലീസിനു കൈമാറുന്നതിന്നിടയിൽ കടുത്ത മർദ്ദനവും ഏൽപ്പിച്ചതായി ആരോപണമുണ്ട്. കല്ലറ തകർത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ ആയെങ്കിലും കല്ലറ തകർത്ത കേസല്ല ബിജോയിയുടെ മേൽ ചുമത്തിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നലെ രാത്രി അങ്കമാലി പൊലീസ് സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ബിജോയ്യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജോയ് കല്ലറ തകർക്കാൻ പോയതല്ല. തകർന്ന കല്ലറ കാണാൻ പോയതാണ്. ജയ്സണിന്റെ മാതാവിന്റെ കല്ലറയാണ് തകർത്തത്. ജയ്സണ്ഒപ്പം പോയി എന്ന കുറ്റം മാത്രമാണ് ബിജോയ് ചെയ്തത്. പക്ഷെ അതിക്രമിച്ചു കയറി എന്ന അച്ചന്റെ മൊഴി വന്നതോടെ കേസിൽ ബിജോയിയും പ്രതിയായി മാറി.

കല്ലറ തകർക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ബിജോയ് ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അങ്കമാലി സിഐ മറുനാടനോട് പറഞ്ഞത്. കല്ലറ തകർത്തത് പള്ളിയിലെ കൈക്കാരന്മാരാണെന്ന് വികാരി അടക്കമുള്ളവർ കരിയൽ പിതാവിന് മുന്നിൽ പറഞ്ഞതായി അറിഞ്ഞല്ലോ എന്ന് പറഞ്ഞപ്പോൾ അത് നോക്കേണ്ടതുണ്ട് എന്നാണ് സിഐ പറഞ്ഞത്. നേരിട്ട് സംസാരിക്കാം എന്നും പറഞ്ഞു. പ്രശ്‌നത്തിൽ പൊലീസും സമ്മർദ്ദത്തിൽ അകപ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് പൊലീസിന്റെ ഇടപെടലിൽ നിന്നും ലഭിക്കുന്നതും. കഴിഞ്ഞ ഇരുപത്തിയേഴിനാണ് തന്റെ ഭാര്യയുടെ കല്ലറ തകർത്തതായി ജയ്‌സണിന്റെ പിതാവ് ഇമ്മാനുവേൽ ഡിജിപിക്കും മറ്റും പരാതി നൽകുന്നത്. കല്ലറ ക്യാമറാ നിരീക്ഷണത്തിലായതിനാൽ പ്രതികളെ കണ്ടെത്താൻ ബുദ്ധിമുട്ട് വരില്ലെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഈ രീതിയിൽ ക്യാമറാ ദൃശ്യങ്ങൾ തന്നെ തെളിവായതിനാലാണ് ഇടവക വികാരി ഫാദർ ജോഷി ചിറക്കൽ കരിയൽ പിതാവിന് മുന്നിൽ കൈക്കാരന്മാരാണ് കല്ലറ തകർത്തത് എന്ന് സമ്മതിച്ചത്. പ്രശ്‌നം അറിഞ്ഞാണ് ഇമ്മാനുവേലിന്റെ മകൻ ജയ്‌സൺ ഓസ്ട്രിയയിൽ നിന്നും എത്തിയത്. ഇരുപത്തിയെട്ടിനു എയർപോർട്ടിലിറങ്ങിയ ജയ്‌സൺ അങ്കമാലി പൊലീസിൽ അറിയിച്ചതിനു ശേഷമാണ് അതേ ദിവസം സുഹൃത്തുക്കൾക്കൊപ്പം സെമിത്തേരിയിലേക്ക് പോയത്. ഇതേ സമയം ഇവർ ഇളക്കിയിട്ടിരുന്ന തലഭാഗത്തേ സ്ലാബ് ഒരു സുഹ്യത്ത് നേരേ എടുത്തു വച്ചു, പൊളിച്ചതിന്റെ തെളിവിനായി പൊലീസിലും , കോടതിയിലും സമർപ്പിക്കുന്നതിന് വേണ്ടി മൊബൈലിൽ ഫോട്ടോസും എടുത്തു. ഇതും സിസിടിവിയിൽ ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആരോപണങ്ങൾ നിലനിൽക്കില്ലാ എന്നറിഞ്ഞതുകൊണ്ടാണ് കല്ലറ തകർത്ത സംഭവത്തിൽ ബിജോയ് പ്രതിയാക്കി പൊലീസ് കേസ് എടുക്കാതിരുന്നത്.

ജയ്സണിനൊപ്പം ബിജോയ് പോയി എന്നറിഞ്ഞവരാണ് ഞായറാഴ്ച പള്ളിയിൽ പോയപ്പോൾ ബിജോയിയെ തടഞ്ഞു വെച്ചത്. കല്ലറ തകർത്ത ആരോപണങ്ങൾ ബിജോയ്ക്ക് നേരെ ഉയർത്തുകയും ചെയ്തു. ഇതോടെയാണ് ബിജോയ്ക്ക് മർദ്ദനമേൽക്കേണ്ടി വന്നത്. കടുത്ത മർദ്ദനവും അപമാനവുമാണ് തടഞ്ഞു വെച്ചപ്പോൾ ബിജോയിക്ക് നേരിട്ടത് എന്നാണ് ഇടവകാംഗങ്ങൾ മറുനാടനെ അറിയിച്ചത് . ഭാര്യയും അമ്മയും കരഞ്ഞു പറഞ്ഞതിന് ശേഷം മർദ്ദനം നിർത്തിയത്. പൊലീസ് വന്ന് ബിജോയിയെ വാഹനത്തിൽ കൊണ്ട് പോകുമ്പോൾ ജനം ബിജോയിയുടെ കടുംബത്തെ അവഹേളിച്ച് കൂവി. രാവിലെ പൊലീസ് കസ്റ്റഡിയിൽ സ്റ്റേഷനിൽ ഇരുന്നിരുന്ന ബിജോയിയെ ദേഹാസ്ഥാസ്യം മൂലം ആശുപത്രിയിൽ കൊണ്ട് പോയി പരിശോധന നടത്തി. അച്ചന്റെ മൊഴി പ്രകാരം രാത്രി 7.30 മണിയോട് കൂടി വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ജാമ്യത്തിലിറങ്ങിയ ബിജോയിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്-ഇടവകാംഗങ്ങൾ പറയുന്നു.

ഫാദർ ജോഷി ചിറക്കലിന്റെ മൊഴി പ്രകാരം ബിജോയിക്കും മറ്റുള്ളവർക്കും നേരെ പൊലീസ് കേസ് എടുക്കുമ്പോൾ ഒരു കാര്യം പൊലീസ് ഓർത്തില്ല. ഇതേ ഫാദർ ഒന്നാം പ്രതിയായി അങ്കമാലി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇടവകാംഗമായ പയ്യപ്പിള്ളി കൊളുവൻ പൗലോ ഇമ്മാനുവലിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി മകൻ ജയ്‌സന് നേരേ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. അങ്കമാലി പൊലീസ് ചാർജ് ചെയ്ത കേസിലാണ് ഫാദർ ജോഷി ചിറക്കൽ ഒന്നാം പ്രതി. ഇതേ ഫാദറാണ് കല്ലറ തകർത്ത സംഭവവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നൽകുന്നത്. ഫാദറിന്റെ മൊഴി പ്രകാരമാണ് ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാൽ ഇമ്മാനുവേൽ നൽകിയ കേസിലെ ഒന്നാം പ്രതിയായി എഫ്‌ഐആർ നിലനിൽക്കുന്ന കാര്യവും ഒന്നാം പ്രതിയായ ഫാദറാണ് തങ്ങൾക്ക് മുന്നിൽ മൊഴി നൽകുന്നത് എന്ന കാര്യവും ബോധപൂർവ്വം പൊലീസ് മറന്നു. അതുകൊണ്ട് തന്നെയാണ് വാതക്കാടു ഇടവകയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പൊലീസ് സമ്മർദ്ദത്തിലാണ് എന്ന് മറുനാടൻ ചൂണ്ടിക്കാട്ടുന്നത്.

ഫാദർ ജോഷി ചിറക്കലിനെ വാതക്കാട് ഇടവകയിൽ നിന്നും അതിരൂപത സ്ഥലം മാറ്റിയിട്ടുണ്ട്. പുതിയ വികാരി വരുന്ന ആഴ്ക തന്നെ എത്തും എന്നാണ് ഇടവകയുമായി ബന്ധപ്പെട്ടവർ മറുനാടനെ അറിയിച്ചിട്ടുണ്ട്. പക്ഷെ ഏത് വിധേനയും ഇടവകയിൽ നിന്നും സ്ഥലം മാറ്റം വരരുത് എന്നാണ് ഫാദർ ജോഷി ചിറക്കലിന്റെ ആഗ്രഹം. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇടവകയിൽ ഉള്ളവർ വിരൽ ചൂണ്ടുന്നു. സ്ഥലം മാറ്റാനുള്ള രൂപതയുടെ തീരുമാനം വന്ന ശേഷവും അച്ചനെ അനുകൂലിക്കുന്നവർ രൂപതയിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് ഇവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. 28-ാം തിയതി രാവിലെ രണ്ട് ബസ്സുകളിലായി അച്ചനെ അനുകൂലിക്കുന്നവർ രൂപതയിൽ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. പക്ഷെ ഫാദർ ജോഷി ചിറക്കലിനെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിൽ ഇതുവരെ മാറ്റവും വരുത്തിയിട്ടില്ല.

ഇടവകവികാരിക്കെതിരെ കേസ് നൽകിയ ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറയാണ് തകർക്കപ്പെട്ടത്. സംഭവം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഡിജിപിക്കും ഒപ്പം ആർച്ച് ബിഷപ്പിനും ഇമ്മാനുവേൽ പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർത്തവർ ഭാര്യയുടെ ദേഹം അവിടെനിന്ന് മാറ്റിയിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ഇമ്മാനുവേൽ ചൂണ്ടിക്കാട്ടുന്നത്. വയോധികനായ പി.പി.ഇമ്മാനുവേൽ നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഈ ഇടവകാംഗത്തിന്റെ അധീനതയിലുള്ള ഷെഡിന്റെ അടുത്ത് ഗുണ്ട് പൊട്ടിച്ച് ഓടു തകർത്തത്. അതിനു ശേഷം ഷെഡിനു അടുത്തുള്ള തേക്ക് മരം പൂർണമായി ഷെഡിനു മുകളിലേക്ക് വെട്ടിയിട്ട് ഷെഡ് പാടെ തകർക്കുകയും ചെയ്തത്. 2000ത്തോളം തേങ്ങയുണ്ടായിരുന്ന ഷെഡിൽ നിന്ന് തേങ്ങ നഷ്ടമായതായതായും സൂചനയുണ്ട്. ഇതിന്റെ പേരിൽ അങ്കമാലി പൊലീസിൽ പരാതി വന്നെങ്കിലും നടപടി വന്നിരുന്നില്ല. ഈ സംഭവം നിലനിൽക്കെ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത നടപടിയും വന്നിരിക്കുന്നത്. രണ്ടു സംഭവങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

കേരളത്തിൽ ഒരു ഇടവകയിലും നടക്കാത്ത പ്രശ്നമാണ് തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ നടക്കുന്നത്. പള്ളി വികാരിയും ഇടവകാംഗങ്ങളുമാണ് ഇവിടെ ചേരിതിരിഞ്ഞു പോരാടുന്നത്. ഇടവകാംഗങ്ങളെ നയിക്കാൻ ബാധ്യസ്ഥനായ വികാരി തന്നെ ഇടവകയ്ക്കെതിരെ തിരിഞ്ഞതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി അതിരൂപതയും. ഈ ഘട്ടത്തിലാണ് വികാരിയുടെ പക്ഷം പിടിക്കുന്നവർ എതിർ ചേരിക്കാരുടെ വീടിനു നേരെ പന്തം കൊളുത്തി പ്രകടനവും ആക്രമണവും നടത്തിയത്. ഇതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തു. ഇപ്പോൾ കല്ലറ തകർത്ത പ്രശ്നമാണ് ഇടവകയിൽ നീറിപ്പുകയുന്നത്. വിശ്വാസികളുടെ വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും മുറിവേൽപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തിയുടെ പേരിലായതിനാൽ വികാരം ഇപ്പോൾ കത്തിപ്പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ അങ്കമാലി-എറണാകുളം അതിരൂപതയുടെ ഇടപെടൽ വന്നിട്ടുണ്ട്. ഫാദർ ജോഷി ചിറക്കലിനെ സ്ഥലം മാറ്റാനാണ് രൂപതയുടെ തീരുമാനം എന്നാണ് അറിയുന്നത്. മാർച്ച് എട്ടിന് പുതിയ വികാരിയായി റോക്കി കൊല്ലംകുടി ഈ ഇടവകയിൽ ചുമതലയേൽക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചിരിക്കുന്നത് എന്നാണ് ഇടവകാംഗങ്ങൾ മറുനാടനോട് പറഞ്ഞത്. മുൻപ് പരാതി നൽകിയിരുന്നെങ്കിലും അതിരൂപത വിഷയത്തിൽ ഇടപെട്ടിരുന്നില്ല. പക്ഷെ കല്ലറ തകർത്ത പ്രശ്നവും കേസുകളും വന്നതോടെയാണു രൂപതയുടെ നടപടി വന്നിരിക്കുന്നത്.

മാർച്ച് ഏഴാം തീയതി ഫാദർ ജോഷി ചിറക്കൽ വാതക്കാട് പള്ളിയിൽ നിന്നും പോയിരിക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചത് എന്നാണ് ഒരു ഇടവകാംഗം മറുനാടനെ അറിയിച്ചത്. മാർച്ച് എട്ടാം തീയതി റോക്കി കൊല്ലംകുടി എന്ന അച്ചൻ ചാർജ് എടുത്തിരിക്കും. കരിയൽ പിതാവ് തങ്ങൾ വന്നു കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു എന്നാണ് ഇടവകാംഗങ്ങൾ അറിയിച്ചത്. ഇതോടെ ഫാദർ ജോഷി ചിറക്കൽ അനുകൂലികളെ സംഘടിപ്പിച്ച് അതിരൂപതയിലേക്ക് മാർച്ച് നടത്തിച്ചിരുന്നു. പക്ഷെ ഗേറ്റ് അടച്ചിട്ടാണ് അതിരൂപത പ്രതികരിച്ചത്. അതേസമയം റോക്കി അച്ചനെ പൂട്ടിയിടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഇപ്പോൾ ഇടവകയിൽ നിന്നും മുഴങ്ങുന്നുമുണ്ട്. വിവാദങ്ങളും കേസുകളും ആക്രമങ്ങളും വന്നതോടെ വാതക്കാട് ഭാരതറാണി പള്ളിഇടവക ഇപ്പോൾ പ്രശ്നങ്ങളുടെ കേന്ദ്രമാണ്.

മുൻപും ജോഷി ചിറക്കലിനെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് ഇടവകാംഗങ്ങൾ പരാതി നൽകിയിരുന്നു. ഇടവക അംഗങ്ങളുടെ എതിർപ്പ് മറികടന്നു അനധികൃതമായി വികാരി പണിയുന്ന പാരിഷ് ഹാൾ നിർമ്മാണം മുതൽ ഇടവകയുമായി ബന്ധപ്പെട്ടു വികാരി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും എതിർപ്പ് അറിയിച്ചുള്ള സമഗ്ര പരാതിയാണ് ഇടവകക്കാർ ആർച്ച് ബിഷപ്പായ മാർ ആന്റണി കരിയിലിന് കൈമാറിയിരുന്നത്. പാരിഷ് ഹാൾ പഞ്ചായത്ത് അനുമതിയില്ലാതെ തീർത്തും അനധികൃതമായാണ് നിർമ്മിക്കുന്നത്. വിവരാകാശ പ്രകാരം പഞ്ചായത്തിൽ നിന്ന് നൽകിയ രേഖയും ഇവർ ആർച്ച് ബിഷപ്പിന് കൈമാറിയിട്ടുണ്ട്. പക്ഷെ പരാതി നൽകി കാത്തിരുന്നിട്ടും ഉന്നതതലത്തിൽ വികാരിക്കെതിരെ ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല.

തന്നെ എതിർക്കുന്നവർക്കെതിരെ പ്രതികാരം തീർക്കാൻ അച്ചൻ ബലിവേദിയെ കൂട്ട് പിടിക്കുമ്പോൾ പലപ്പോഴും നിസ്സഹായ അവസ്ഥയിലാകുകയാണ് ഇടവകക്കാർ. ഇത് മനസിലാക്കി ചാപ്പലിൽ പ്രസംഗിക്കുമ്പോൾ 'ഒരു പട്ടി കുരയ്ക്കുന്നുണ്ട്. കടിക്കാത്ത പട്ടിയാണ്. പക്ഷെ പള്ളിയിൽ കുട്ടികളെയും കൂട്ടി വരുന്ന അമ്മമ്മാർ ശ്രദ്ധിക്കണം'എന്നൊക്കെ പള്ളി പ്രസംഗത്തിൽ പറയുന്ന അച്ചനെ പൂട്ടാൻ കഴിയാത്ത ധാർമ്മിക രോഷമാണ് ഇപ്പോൾ ഇടവകയിൽ തിളയ്ക്കുന്നത്. എന്നാൽ അച്ചനാകട്ടെ ഒരു വികാരിയും ഇതുവരെ അനുവർത്തിക്കാത്ത വിധത്തിൽ പള്ളിയും കൂദാശകളും ആയുധമാക്കി ഇടവകക്കാർക്കെതിരെ ആഞ്ഞടിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP