Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്ത്യാത്താഴത്തിൽ മാറിടം കാട്ടിയ സ്ത്രീയുടെ ചിത്രം വിശ്വാസികൾക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികം; പ്രതിസന്ധികളിൽ നടക്കേണ്ടത് സംഭാഷണമാണ്; സംവാദവും വാക്കു തർക്കവുമല്ല; മനോരമയുടെ മാതാഹരി ചിത്രത്തിന് എതിരെയുള്ള പ്രതിഷേധം ക്രൈസ്തവ രീതിയിലുള്ള ഇടപെടൽ അല്ലെന്ന് തിയോളജിക്കൽ സഭ: ഫാ ജേക്കബ് നാലുപറയിലിന്റെ വിലയിരുത്തൽ ഇങ്ങനെ

അന്ത്യാത്താഴത്തിൽ മാറിടം കാട്ടിയ സ്ത്രീയുടെ ചിത്രം വിശ്വാസികൾക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികം; പ്രതിസന്ധികളിൽ നടക്കേണ്ടത് സംഭാഷണമാണ്; സംവാദവും വാക്കു തർക്കവുമല്ല; മനോരമയുടെ മാതാഹരി ചിത്രത്തിന് എതിരെയുള്ള പ്രതിഷേധം ക്രൈസ്തവ രീതിയിലുള്ള ഇടപെടൽ അല്ലെന്ന് തിയോളജിക്കൽ സഭ: ഫാ ജേക്കബ് നാലുപറയിലിന്റെ വിലയിരുത്തൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇയ്യോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് സി ഗോപൻ കുപ്രസിദ്ധ ചാരവനിത മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ' മൃദ്യംഗിയുടെ ദുർമൃത്യു' എന്ന നാടകത്തിനു വേണ്ടി ടോം വട്ടക്കുഴി വരച്ച ചിത്രം ഉണ്ടാക്കിയ പൊല്ലാപ്പ് ഇനിയും മനോരമയെ വിട്ടുമാറിയിട്ടില്ല. മനോരമയുടെ ഭാഷാപോഷണിയിലാണ് ഈ ചിത്രം അടിച്ചു വന്നത്. മാസിക പിൻവലിച്ചെങ്കിലും മനോരമയോട് പൊറുക്കാൻ ക്രൈസ്തവ വിശ്വാസികൾക്കായില്ല. പ്രശ്നം ഏറ്റെടുത്ത് വഷളാക്കാൻ ദീപിക കൂടിയെത്തിയതോടെ വിശ്വാസികൾ തെരുവിലിറങ്ങി. ജ്വലിക്കുന്ന സൗന്ദര്യമുള്ള ചാരസുന്ദരിമാരുടെ കഥകൾ ലോകം കേട്ടിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തു യൂറോപ്പിനെ ഒന്നടങ്കം തന്റെ മാദക ശരീരം കൊണ്ടും നഗ്നനൃത്തം കൊണ്ടും പുളകം കൊള്ളിച്ച സ്ത്രീ ആയിരുന്നു മാതാഹരി. യേശുദേവന്റെ അന്ത്യത്താഴ ചിത്രത്തെ മാതാഹരിയുമായി സാമ്യപ്പെടുത്തിയത് അവർക്ക് അംഗീകരിക്കാനായില്ല. മനോരമ ബഹിഷ്‌കരിച്ചും പ്രതിഷേധം തുടർന്നു.

എന്നാൽ പ്രതിഷേധം പലപ്പോഴും അക്രമത്തിലേക്ക് നീളുന്ന അവസ്ഥയുണ്ടാക്കി. ഇതിന് ചില പുരോഹിതന്മാരുടെയും  പിന്തുണയുണ്ടാരുന്നു. വിശ്വാസത്തെ കത്തി്ജ്വലിപ്പിച്ച് തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോ എന്ന സംശയം പല കോണിൽ നിന്നും ഉയർന്നു. ഇക്കാര്യത്തിൽ സഭ നേതൃത്വം നിലപാട് വിശദീകരിച്ചതുമില്ല. ഈ വിഷയത്തിലാണ് കേരളാ തിയോളജിക്കൽ അസോസിയേഷൻ നിലപാട് വിശദീകരിക്കുന്നത്. ക്രൈസ്തവ ഏറെ സ്വാധീനമുള്ള പുരോഹിതനാണ് ഫാ. ഡോക്ടർ ജേക്കബ് നാലുപറയിൽ. സരസ്സമായി തന്നെ നാടകത്തോടും
ചിത്രകാരനോടും മാസികയോടും എടുക്കേണ്ട നിലപാട് ഫാദർ വിശദീകരിക്കുന്നുണ്ട്. പ്രതിഷേധമാകാം, പക്ഷേ അത് ക്രിസ്തുവിന് നിരക്കുന്ന തരത്തിലാകണമെന്ന ആഹ്വാനമാണ് ഫാദർ നടത്തുന്നത്. കാരുണ്യകൻ എന്ന മാസികയും അച്ചന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്നുണ്ട്. ഇതും സഭയിൽ വ്യാപക പ്രചാരമുള്ളതാണ്. അതുകൊണ്ട് തന്നെ നാലുപറയിലിന്റെ വിശദീകരണം സഭാ വിശ്വാസികളെ സ്വാധീനിക്കുമെന്നാണ് സൂചന.

പ്രതിസന്ധികളിൽ നടക്കേണ്ടത് സംവാദമാണ്. മറുപക്ഷത്തെ ക്ഷമയോടെ കേൾക്കുക. ചിത്രകാരനും എഴുത്തുകാരനും നാടകവും പറയുന്നത് എന്തെന്ന് കേൾക്കുക. കേൾവിയിൽ ആരംഭിച്ച് സംഭാഷണത്തിലൂടെ  വളരുന്നതാണ് ക്രൈസ്തവ സമീപനം. അക്രമത്തിന്റെ പ്രവണതകളെ തീർത്തും ഒഴിവാക്കണം. ഈ വിവാദത്തിൽ ക്രൈസ്തവ വിശ്വാസികൾ പ്രതികരിച്ചുവെന്നത് നല്ലകാര്യം തന്നെ. എന്നാൽ പ്രതികരണത്തിന്റെ ഗുണവും രീതിയും നിശ്ചയിക്കേണ്ടത് ക്രൈസ്തവ രീതിയിലാകണം. വിശ്വാസികളുടെ ആകുലതയും വേദനയും തിരിച്ചറിഞ്ഞ് മാസിക ചിത്രം പിൻവലിച്ചതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ആലഞ്ചേരി പിതാവ് പറഞ്ഞത് വീട്ടുവീഴ്ചയുടെ നിലപാടാണ്. അതാണ് ഏവരും സ്വീകരിക്കേണ്ടതെന്ന് വിശദീകരിക്കുകയാണ് ഫാദർ ഡോ. ജേക്കബ് നാലുപറയിൽ.

യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയിൽ അർധനഗ്‌നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകൾ ഇരിക്കുന്ന ടോം വട്ടക്കുഴിയുടെ ചിത്രം അന്ത്യഅത്താഴത്തെയല്ല കുറിക്കുന്നതെന്നായിരുന്നു ഒരു വിഭാഗം കലാകാരന്മാരുടെ വിലയിരുത്തൽ. ജ്വലിക്കുന്ന സൗന്ദര്യമുള്ള ചാരസുന്ദരിമാരുടെ കഥകൾ ലോകം കേട്ടിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തു യൂറോപ്പിനെ ഒന്നടങ്കം തന്റെ മാദക ശരീരം കൊണ്ടും നഗ്നനൃത്തം കൊണ്ടും പുളകം കൊള്ളിച്ച സ്ത്രീ ആയിരുന്നു മാതാഹരി. അതുകൊണ്ട് തന്നെ ആരെന്ത് പറഞ്ഞാലും ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അപമാനിക്കുന്നതാണ് ഭാഷാപോഷണിയുടെ ചിത്രമെന്ന വികാരവുമായി വിശ്വാസികൾ തെരുവിലെത്തി. മനോരമ പത്രം കത്തിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ചു. ഇത്തരത്തിലെ പ്രതിഷേധം
ക്രൈസ്തവ പാതയിൽ അല്ലെന്നാണ് ജേക്കബ് നാലുപറയിൽ വിശദീകരിക്കുന്നത്.

ഭാഷാ പോഷണി മാസികയുടെ കവർചിത്രത്തിലെ വിവാദം കെട്ടടങ്ങാതെ പടരുകയാണ്. ഈ വിഷയത്തിലെ ക്രിസ്തീയ പ്രതികരണം എങ്ങനെയായിരിക്കണമെന്ന ആമുഖത്തോടെയാണ് വിശദീകരണം തുടങ്ങുന്നത്. ഡാവിഞ്ചി വരച്ച അന്ത്യാത്താഴത്തെയാണ് ചിത്രം അനുസ്മരിപ്പിക്കുന്നത്. ക്രിസ്തുവിന്റേയും അപ്പോസ്തലന്മാരുടേയും സ്ഥാനത്ത് 12 കന്യാസ്ത്രീകളും മാറിടം അനാവൃതമാക്കിയ സ്ത്രീയും. യേശുവിനെ ദൈവപുത്രനായി ആരോധിക്കുന്നവർക്ക് സങ്കടവും രോക്ഷവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ചിത്രകാരനും മാസികയ്ക്കും നേരെ നീങ്ങുന്നത് സ്വാഭാവികവുമാണ്. എന്നാൽ പ്രാഥമിക പ്രതികരണം മാത്രമായിരിക്കണം. നാടകത്തിന്റെ വസ്തുതകൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന ആവശ്യമാണ് ഫാദർ മുന്നോട്ട് വയ്ക്കുന്നത്. വിശദമായി തന്നെ നാടകത്തെ വിശകലനം ചെയ്യുന്നു. ആ നാടകത്തിലൂടെ പോയാൽ പലയിടത്തും ഈ ചിത്രത്തെ കാണാനാകും.

ഒന്നാംലോകമാഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഫ്രഞ്ച് പട്ടാളകോടതി വെടിവച്ചു കൊന്ന നർത്തകിയാണ് മതാഹാരി. വധിക്കപ്പെടുന്നതിന്റെ തലേദിവസം ഒരു കന്യാസ്ത്രീ മഠത്തിൽ അടിയ നൃത്തവുമായി ബന്ധപ്പെട്ടതാണ് നാടകം. ഇതേ നൃത്തവുമായി ബന്ധപ്പെട്ട് വൈലോപ്പള്ളി ശ്രീധരമേനോൻ എഴുതിയ നർത്തകി എന്ന കവിതയേയും അനുസ്മരിക്കുന്നു. ആ കവിതയെ അടിസ്ഥാനമാക്കിയാണ് ഈ നാടകം രചിച്ചിരിക്കുന്നത്. വൈലോപ്പള്ളിയെ പോലും കഥാപാത്രമാക്കി കൊണ്ടു വരുന്നു. നാടകത്തിലെ പ്രധാന ഭാഗം കന്യാസ്ത്രീ മഠത്തിലെ അത്താഴമാണ്. അത് മാതാഹാരിയുടെ അന്ത്യാത്താഴമാണ്. അതിന് ശേഷം നൃത്തം. സൈനികരെത്തുന്നു. ഈയിടയിൽ അവരെ കൊല്ലുന്നു. നർത്തകിയുടെ അവസന ചുവടുപോലെ ശരീരം ഉലച്ച് ഇവിടെ മരിച്ചു വീഴുന്നു.

ഭക്ഷണമേശയ്ക്ക് അടുത്ത് പന്ത്രണ്ട് കന്യാസ്ത്രീകൾ. നടക്ക് മാറിടം പ്രദർശിപ്പിക്കുന്ന മാതാഹരി. നാടകത്തിൽ പറയുന്ന വെള്ളവും അപ്പീളും. പിന്നിൽ തോക്കേന്തിയ പട്ടാളക്കാർ. നാടകത്തിലെ രംഗം ഭാവനാത്മകമായി ചിത്രീകരിക്കാനുള്ള ചിത്രകാരന്റെ ശ്രമമാണ് ഇത്. അതിന് അദ്ദേഹം മാതൃകയാക്കിയത് ഡാവിഞ്ചിയുടെ അന്ത്യാത്താഴവും. നാടകം വായിച്ചു കഴിയുമ്പോൾ ആദ്യമുണ്ടായിരുന്ന പ്രതിഷേധത്തിന്റെ രൂക്ഷത കുറയുമെന്ന് ഉറപ്പാണ്. ചിത്രത്തിനെതിരെയുള്ള പ്രതിഷേധവും നൊമ്പരവും അൽപ്പം കൂടി മയപ്പെടും കുറയും. അന്ത്യാത്താഴത്തെ ഇതിന് ഉപയോഗിക്കണമായിരുന്നോ എന്ന വിശ്വാസികളുടെ ചോദ്യം അപ്പോഴും നിലനിൽക്കുമെന്നും ഫാദർ പറയുന്നു. അതിന് യേശു പറഞ്ഞ മാതൃക സ്വീകരിക്കണമെന്നാണ് ഫാദർ പറയുന്നു.

ഭൂത്തോച്ചോടകനെ എതിർക്കാനൊരുങ്ങുന്ന ശിക്ഷ്യരോട് അവരെ തടയരുതെന്ന് യേശു പറയുന്നു. നമുക്ക് എതിരല്ലാത്തവരെല്ലാം നമുക്ക് ഒപ്പമാണ് എന്ന് പറയുന്നു. നമുക്ക് ഒപ്പം അല്ലാത്തവരുമായും സഹകരിക്കണമെന്ന പാഠമാണ് മുന്നോട്ട് യേശു മുന്നോട്ട് വയ്ക്കുന്നത്. ഒന്നു നോക്കിയാൽ സി ഗോപനും വൈലോപ്പള്ളിയും രണ്ടും വിശ്വാസിയെ സംബന്ധിച്ചടത്തോളം നമ്മുടെ കൂടെയല്ല. എങ്കിൽ പോലും കലാരൂപമായി മാതാഹരിയെ അവതരിപ്പിച്ചത് വിശ്വാസികൾക്ക് എതിരായ ചിന്തയോടോ കാഴ്ചപോടോ കൂടിയല്ല. അതിനാൽ അവർ എതിരല്ല. വത്തിക്കാൻ രണ്ടാം കൗൺസിലിലെ പ്രബോധനവും വിശദീകരിക്കുന്നു. മത മേഖലയും മത ഇതര മേഖലയുമുണ്ട്. ഇവ തമ്മിൽ പരസ്പര സഹകരണം വേണമെന്നും കലഹിക്കുകയോ ആക്രമിക്കുകയോ ചെയ്യരുതെന്നുമാണ് പറയുന്നത്.

മാതാഹരിയുടെ കഥ പറയുമ്പോൾ ചിത്രകാരന്റെ ഭാവനയിൽ അതിന് മാതൃകയാക്കിയത് അന്ത്യത്താഴമാണ്. ഇവിടെ കലയ്ക്ക് കലയുടെ രീതിയും രീതിശാസ്ത്രവും ന്യായവുമുണ്ട്. മതത്തിനും നീതി ശാസ്ത്രമുണ്ട്. ഇത് മനസ്സിലാക്കാനാണ് സംഭാഷണത്തിലേക്ക് കടക്കേണ്ടത്. ഡാവിഞ്ചിയുടെ മാതൃക സ്വീകരിച്ചു എന്തിന് സ്വീകരിച്ചു. അത് മതത്തിന് എന്ത് ബുദ്ധിമുട്ടുണ്ടാക്കി തുടങ്ങിയ ചർച്ചകൾ നടക്കണം. മതാഹരിയെന്ന് പറയുന്നത് നഗ്ന നർത്തകിയായി ഉണ്ടായിരുന്നു. ഒരിക്കലും മാറിടം അനാവൃതമാക്കിയിരുന്നില്ല. എന്നാൽ അവസാന നടനത്തിൽ മാറിടം അനാവൃതമാക്കിയെന്ന് മിത്ത്. ചിത്രകാരൻ ഇതിനെ വിശദീകരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ഇത്തരം പ്രതിസന്ധികളിൽ നടക്കേണ്ടത് സംഭാഷണമാണ്. സംവാദവും വാക്കു തർക്കവുമല്ല. സംഭാഷണത്തിന്റെ ആദ്യപടിയായി മറുപക്ഷത്തെ ക്ഷമയോടെ കേൾക്കുകയാണ് വേണ്ടത്. ചിത്രകാരനും ചിത്രത്തിനും നാടകത്തിനും പറയാനുള്ളത് എന്താണ് എന്ന് വിശ്വാസികൾ കേൾക്കാനുള്ള പക്വത വിശ്വാസികൾ കാണിക്കണം. അതു പോലെ മറിച്ചും.

കേൾവിയിൽ ആരംഭിച്ച് സംഭാഷണത്തിലൂടെ വളർന്ന് പരസ്പര മനസ്സിലാക്കലിന്റെ തലത്തിലേക്ക് ഉയരുന്നതാണ് കടക്കുന്നതാണ് ക്രൈസ്തീയ രീതി. ആക്രമണോത്സുകമായ വാക്കും പ്രവർത്തിയും ക്രൈസ്തവ രീതിയല്ല. ഈ വിഷയത്തിലും അത് പാടില്ല. ഈ പ്രശ്‌നത്തിൽ ഗുണകരായി എടുത്തു കാട്ടാനുള്ളത് ക്രിസ്ത്യാനി പ്രതികരിച്ചു എന്നത് മാത്രമാണ്. എന്നാൽ പ്രതികരണത്തിന്റെ ഗുണവും രീതിയും നിർണ്ണയിക്കേണ്ടത് യേശുവിന്റെ വഴികളിലൂടെയാണം ഈ വിഷയത്തിൽ സ്ഥാപനം മാപ്പു പറഞ്ഞതിനാൽ മറ്റ് പ്രതികരണങ്ങൾ വേണ്ടെന്ന ആലഞ്ചേരി പിതാവിന്റെ പ്രസ്താവനയാണ് ഏവരും മാത്രകയാക്കണം. അപ്രിയകരമായ ആവിഷ്‌കാരത്തോട് പരസ്പര ബഹുമാനത്തിന്റെ പാതിയിൽ ക്രൈസ്തവ രീതിയിലെ ഇടപെടൽ മതിയെന്നാണ് കേരളാ തിയോളജിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്യുന്നത്.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നൊയിരുന്നു. ഇങ്ങനെയൊരു ചിത്രം മനോരമ പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സഭയുമായി അടുപ്പമുള്ളവർ അത് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും അധികം സർക്കുലേഷനുള്ള പത്രം വിവാദം ഒതുക്കാൻ മുൻകൈ സ്വീകരിക്കുകയായിരുന്നു. ഭാഷാപോഷിണി ഡിസംബർ ലക്കമാണ് വിപണിയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ഇതോടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ തടഞ്ഞു എന്ന വിധത്തിൽ സോഷ്യൽ മീഡിയയിലും പ്രതികരണങ്ങളുണ്ടായി. ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചതായിരുന്നു ഈ പെയിന്റിങ്. ചിത്രം വിവാദമായതിനെ തുടർന്ന് വിപണിയിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭാഷാപോഷിണി പിൻവലിച്ചത്.

ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തിൽ. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്മെന്റ് ഉടനടി ഇടപെടൽ നടത്തുകയായിരുന്നു. മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് വിശ്വപ്രസിദ്ധ നോവലിസ്റ്റ് പൗലോ കൊയ്ലോ എഴുതിയ ദ സ്പൈ എന്ന നോവൽ തരംഗമായതോടെ മാതാഹരിയുടെ ജീവിതം വീണ്ടും ചർച്ചയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്നാരോപിച്ചാണ് ഫ്രഞ്ച് പട്ടാളം മാതാഹരിയെ പിടികൂടി വെടിവച്ചുകൊല്ലുന്നത്. എന്നാൽ പൗലോ കൊയ്ലോ ഈ വാദത്തെ പൊളിച്ചാണ് ദ സ്പൈ എന്ന നോവലിൽ മാതാഹരിയെ ചിത്രീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാതാഹരിയുടെ അന്ത്യനിമിഷങ്ങളെ പ്രതിപാദിക്കുന്ന നാടകം സി ഗോപൻ എഴുതിയത്.

മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയത് പ്രശസ്ത കവി വൈലോപ്പള്ളി ശ്രീധരമേനോനാണ്. നർത്തകി എന്ന പേരിൽ എഴുതിയ ആ കവിതയെ അടിസ്ഥാനമാക്കിയാണ് സി ഗോപൻ 'മൃദ്വംഗിയുടെ ദുർമൃത്യു' എന്ന നാടകം എഴുതിയത്. വെടിവച്ചുകൊല്ലപ്പെടുന്നതിന് മുമ്പ് ഒരു കന്യാസ്ത്രീ മഠത്തിൽ മാതാഹരി ആടിയ അന്ത്യനൃത്തമാണ് വൈലോപ്പിള്ളിയുടെ നർത്തകിയുടെ പ്രമേയം. വൈലോപ്പിള്ളി അടക്കമുള്ളവർ കഥാപാത്രമായി രംഗത്തുവരുന്ന നാടകത്തിൽ കവിതയുടെ വരികൾ അപ്പാടെ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം അടക്കം സോഷ്യൽ മീഡിയയിൽ പ്രമുഖർ ചൂണ്ടിക്കാട്ടുകയും ചെയ്തു. മാതാഹരി കന്യാസ്ത്രീകളോടൊത്ത് മരണത്തിന്റെ തലേന്ന് അത്താഴത്തിനെത്തുന്ന പരാമർശമാണ് വിവാദമായ ചിത്രീകരണത്തിന് ആധാരമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP