Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധ്യാനഗുരു ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും; ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ജനിക്കുന്നത് അവിഹിതബന്ധവും സ്വയംഭോഗവും സ്വവർബന്ധങ്ങളും മൂലമാണെന്ന് പ്രസംഗിച്ച മലയാളി വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയും രംഗത്ത്;വിവാദ സീറോ മലബാർ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിൽ

ധ്യാനഗുരു ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും; ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ജനിക്കുന്നത് അവിഹിതബന്ധവും സ്വയംഭോഗവും സ്വവർബന്ധങ്ങളും മൂലമാണെന്ന് പ്രസംഗിച്ച മലയാളി വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയും രംഗത്ത്;വിവാദ സീറോ മലബാർ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച് കൊണ്ട് സംസാരിച്ചതിന്റെ പേരിൽ വൻ വിവാദത്തിൽ അകപ്പെട്ട സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും രംഗത്തെത്തി. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ജനിക്കുന്നത് രക്ഷിതാക്കളുടെ അവിഹിതബന്ധവും സ്വയംഭോഗവും സ്വവർബന്ധങ്ങളും മൂലമാണെന്ന് പ്രസംഗിച്ച ഈ മലയാളി വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയുാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തൽഫലമായി വിവാദ സീറോ മലബാർ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിലായിരിക്കുകയാണ്.

അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിനാണ് വാളമനാലിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈസ്റ്റേൺ സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് അയർലണ്ടിൽ ഏതാണ്ട് 4000ത്തോളം അംഗങ്ങളാണുള്ളത്.ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.അവിഹിത ബന്ധം, സ്വയംഭോഗം, സ്വവർഗബന്ധം, നീലച്ചിത്രങ്ങൾ കാണൽ, തുടങ്ങിയ ദുശീലങ്ങൾക്ക് അടിമപ്പെടുന്നവർ തുടർന്ന് വിവാഹിതരാവുമ്പോൾ അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസം , ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവ ബാധിക്കാൻ കാരണമാകുമെന്നായിരുന്നു വിശ്വാസികൾക്കായുള്ള പ്രസംഗത്തിൽ വാളമനാൽ ആരോപിച്ചിരുന്നത്.

ഇത്തരക്കാർ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഫാദർ ആരോപിച്ചിരുന്നത്. അതിനാൽ ഇത്തരക്കാർക്ക് ജനിക്കുന്ന കുട്ടികൾ മൃഗതുല്യരായിരിക്കുമെന്നും ഫാദർ വാളമനാൽ ആരോപിച്ചിരുന്നു. ഇതിന് മുമ്പ് താൻ ഡബ്ലിൻ സന്ദർശിച്ചപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ സുഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവും വളമനാൽ പുറപ്പെടുവിച്ചിരുന്നു. ഓട്ടിസത്തിന്റെയും ഹൈപ്പർ ആക്ടിവിറ്റിയുടെയും ദുരാത്മാവുകളെ താൻ ജീസസിന്റെ ബലത്തിൽ പിടിച്ച് കെട്ടിയെന്നാണ് ഫാദർ അവകാശപ്പെട്ടിരുന്നത്.

അയർലണ്ടിലേക്കുള്ള മറ്റൊരു സന്ദർശനത്തിനിടെ ലിമെറിക്കിലെ മറ്റൊരു കുട്ടിയെ സുഖപ്പെടുത്തിയെന്നും വളമനാൽ അവകാശപ്പെട്ടിരുന്നു.നിലവിൽ ആ കുട്ടി സ്വാഭാവികമായി പഠിച്ച് മുന്നോട്ട് പോകുന്നുവെന്നും ഫാദർ വെളിപ്പെടുത്തിയിരുന്നു. ഈ വരുന്ന ഒക്ടോബർ 26, 27, 28 തീയതികളിലായി തലാഗ്ട്ടിൽ വച്ച് നടക്കുന്ന വചന പ്രഘോഷണം നടത്താനാണ് വളമനാലിനെ സീറോ മലബാർ കത്തോലിക്കാ സഭ ക്ഷണിച്ചിരുന്നത്. വളമനാലിനെ അയർലണ്ടിലേക്ക് വചനപ്രഘോഷണത്തിന് ക്ഷണിക്കരുതെന്നാണ് ഡബ്ലിൻ അതിരൂപതയുടെ ചുമതലയുള്ള വ്യക്തി ആർച്ച് ബിഷപ്പ് മാർട്ടിന്റെ വക്താവ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്ന വളമനാലിനെ അയർലണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയർലണ്ടിലെ സീറോ മലബാർ സഭയിലെ അംഗങ്ങളിൽ ചിലർ ഒരു പെറ്റീഷൻ ലോഞ്ച് ചെയ്ത് മിനിസ്റ്റർ ഫോർ ജസ്റ്റിസ് ചാർലി ഫ്ലാനഗനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാൾ അയർലണ്ടിൽ വന്ന് ഇവിടെ ജീവിക്കുന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നാണ് അയർലണ്ടിലെ സീറോ മലബാർ സഭയിലെ ഒരു അംഗം ദി ഐറിഷ് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഈ പുരോഹിതന്റെ മറ്റൊരു പ്രസംഗം കേൾക്കാനിട വരരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്.ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്. വളമനാൽ വംശീയ വെറി പൂണ്ട വൈദികനാണെന്നാണ് ഈ പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്ന ന്യൂസിലാണ്ടിലെ റിച്ചാർഡ് തുറുതേൺ പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP