Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗണിത ശാസ്ത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കിട്ടിയത് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും; സ്വർണ്ണമെഡലിന് സമാനമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ലാസുകാരൻ; കൊവിഡ് പ്രതിരോധത്തിന് തന്നാലാവും വിധം സഹായിക്കുകയാണ് ചെയ്തതെന്ന് ഭഗത്

ഗണിത ശാസ്ത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കിട്ടിയത് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും; സ്വർണ്ണമെഡലിന് സമാനമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ലാസുകാരൻ; കൊവിഡ് പ്രതിരോധത്തിന് തന്നാലാവും വിധം സഹായിക്കുകയാണ് ചെയ്തതെന്ന് ഭഗത്

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ ഈ വർഷം നടത്തിയ മാത്സ് ടാലന്റ് സെർച്ച് (എം ടി.എസ്)പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി തനിക്ക് ലഭിച്ച സ്വർണ്ണമെഡലിന് സമാനമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വടകര തെക്കേടത്ത് അദ്ധ്യാപക ദമ്പതികളായ ബിജിത്ത് ലാലിന്റെയും അനുഷയുടെയും മകൻ ഭഗത് എന്ന നാലം ക്ലാസുകാരനാണ് തനിക്ക് സമ്മാനമായി ലഭിച്ച സ്വർണ്ണമെടലിന് സമാനമായ തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സ്വർണമെഡലിനു തുല്യമായ സംഖ്യ ഇന്ന് വടകര തഹസിൽദാർ രവീന്ദ്രന് കൈമാറി.

കുറുന്തോടി യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഭഗത് ഒന്നാംക്ലാസ് മുതൽ വിവിധ ഗണിത മത്സരങ്ങളിൽ പങ്കെടുത്തു വരുന്നുണ്ട്. ഗണിത ശാസ്ത്ര പരിഷത്തിന്റെ മാത്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം ക്ലാസ് മുതൽ തുടർച്ചയായി ആദ്യ 10 സ്ഥാനങ്ങളിലൊന്ന് ഭഗതിനുണ്ടായിരുന്നു. ഈ വർഷത്തെ അവാർഡ് വിതരണം ലോക്ഡൗണിന് ശേഷം കോട്ടയത്ത് വച്ചാണ് നടക്കുന്നത്.

വിവിധ മത്സരങ്ങളിൽ ജില്ല, സംസ്ഥാന തലത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വിദ്യാർത്ഥിയാണ് ഭരത്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന സഹപാഠി സംസ്ഥാനതല മത്സരത്തിൽ മികച്ച വിജയം നേടി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിൽ നിന്ന് ക്യാഷ് അവാർഡും മൊമെൻേറായും ഏറ്റുവാങ്ങിയിരുന്നു. നിരവധി ക്വിസ് മത്സരങ്ങളിൽ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികളോട് മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈ ലോക്ഡൗൺ വേളയിൽ തന്നെ ഹാന്റ് വാഷ് എളുപ്പത്തിൽ നിർമ്മിക്കുന്ന വീഡിയോ പങ്കുവച്ചും കോവിഡ്-19 ട്രാക്കൽ വെബ്സൈറ്റ് ൃേമരസലൃ ഉപയോഗിച്ച് കൊറോണ അവലോകനം നടത്തിയും സാമൂഹിക മാധ്യമങ്ങളിൽ താരമാണ് ഭഗത് തെക്കേടത്ത്. ഈ സാഹചര്യത്തിൽ തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് സ്വർണമെഡൽ നൽകാമെന്ന  തീരുമാനത്തിലെത്തിയതെന്ന്
ഭഗത് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP