Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക്; കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കും കോവിഡ് രോഗബാധ; രോഗം ബാധിച്ച രണ്ട് പേർ എത്തിയത് വിദേശത്തു നിന്നും രണ്ട് പേർക്ക് സമ്പർക്കം വഴിയും; നാല് പേർ രോഗമുക്തരായി; ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 123 പേർ; കാസർകോട് ജനറൽ ആശുപത്രിയിലെ 89 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു മുഖ്യമന്ത്രി; മാസ്‌ക്ക് ധരിക്കുന്നത് ജീവിത ശീലമാക്കേണ്ടി വരുമെന്നും പിണറായി വിജയൻ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക്; കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കും കോവിഡ് രോഗബാധ; രോഗം ബാധിച്ച രണ്ട് പേർ എത്തിയത് വിദേശത്തു നിന്നും രണ്ട് പേർക്ക് സമ്പർക്കം വഴിയും; നാല് പേർ രോഗമുക്തരായി; ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 123 പേർ; കാസർകോട് ജനറൽ ആശുപത്രിയിലെ 89 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു മുഖ്യമന്ത്രി; മാസ്‌ക്ക് ധരിക്കുന്നത് ജീവിത ശീലമാക്കേണ്ടി വരുമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിചിയ്യത്. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായ രണ്ടുപേർ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

നാലുപേർ രോഗമുക്തി നേടി. കണ്ണൂരിൽ രണ്ടുപേരും കാസർകോട്ട് രണ്ടുപേരുമാണ് രോഗമുക്തരായത്. 485 രോഗികളാണ് ആകെയുള്ളത്. 123 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതുവരെ 23980 സാമ്പിളുകൾ പരിശോധിച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആരാഗ്യ പ്രവർത്തകർ അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടിയവർ എന്നിവരിൽ നിന്ന് 885 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 801 നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിൽ പരിശോധിച്ചു. 2682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസൾട്ട് വരാനുണ്ട്. 25 സാമ്പിളുകൾ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് കാസർകോട്, 175. കാസർകോട് ജനറൽ ആശുപത്രിയിൽ 89 പേരെ ചികിത്സിച്ച് ഭേദമാക്കി. ഇവിടുത്തെ അവസാനത്തെ രോഗിയെയും ഇന്ന് വിട്ടയച്ചു. 200 പേരടങ്ങിയ അവിടുത്തെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമ്പത്തിക മേഖല, കൃഷി, വ്യവസായം, ഐടി, ടൂറിസം എന്നീ രംഗത്തുണ്ടായ തിരിച്ചടികൾ മറികടക്കാൻ പെട്ടെന്നാവില്ലെന്ന് മുഖ്യമന്ത്രി.

അതത് മേഖലയിലെ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് വിശദമായ പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാർക്ക് ഇതിന്റെ ചുമതല നൽകി. വകുപ്പുകൾ പ്രത്യേകം പദ്ധതികൾ തയ്യാറാക്കും ഇവ സമാഹരിച്ച് സംസ്ഥാനത്തിന്റെയാകെ പദ്ധതിക്ക് രൂപം നൽകും. ആസൂത്രണ ബോർഡും വിശദമായ പഠനം നടത്തും.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കും. ലോക്ക് ഡൗൺ പൂർണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകളെ അതിർത്തിയിൽ എത്തുമ്പോൾ പരിശോധിക്കും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതൽ നിബന്ധന ഏർപ്പെടുത്തും.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് മുഖ്യമന്ത്രി. ഇത് ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കണം. ഇതിൽ വലിയ അലംഭാവം കാണുന്നു. സ്‌കൂളുകളിലും യാത്രകളിലും ആൾക്കാർ കൂടുന്ന ഇടങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP