Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ സർക്കാരിന്റെ കൈതാങ്ങ്; കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന മുൻദേശീയ ഹോക്കി താരം ഇനി സർക്കാർ ഉദ്യോഗസ്ഥ; ഡിവി ശകുന്തളയ്ക്ക് രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ സ്വീപ്പർ തസ്തികയിൽ സ്ഥിര നിയമനം; ഉത്തരവ് കായിക മന്ത്രി ഇപി ജയരാജൻ കൈമാറി; അറുതിയാകുന്നത് 15 വർഷം നീണ്ട കഷ്ടപ്പാടുകൾക്ക്

ഒടുവിൽ സർക്കാരിന്റെ കൈതാങ്ങ്; കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന മുൻദേശീയ ഹോക്കി താരം ഇനി സർക്കാർ ഉദ്യോഗസ്ഥ; ഡിവി ശകുന്തളയ്ക്ക് രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ സ്വീപ്പർ തസ്തികയിൽ സ്ഥിര നിയമനം; ഉത്തരവ് കായിക മന്ത്രി ഇപി ജയരാജൻ കൈമാറി; അറുതിയാകുന്നത് 15 വർഷം നീണ്ട കഷ്ടപ്പാടുകൾക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആഹാരത്തിനുള്ള വകതേടി പാളയം മാർക്കറ്റിൽ നാരങ്ങയും മുട്ടയും വിറ്റ് കഴിഞ്ഞിരുന്ന മുൻ വനിതാ ഹോക്കി താരം ഡിവി ശകുന്തള ഇനി സർക്കാർ ഉദ്യോഗസ്ഥ. പതിനഞ്ച് വർഷക്കാലം തിരുവനന്തപുരം പാളയം മാർക്കറ്റിൽ പച്ചക്കറികളും മറ്റും വിറ്റ് ജീവിച്ച ശകുന്തളക്ക് വൈകിയാണെങ്കിലും സർക്കാർ ജോലി ലഭിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ സ്വീപ്പർ തസ്തികയിൽ സ്ഥിരം നിയമനമാണ് ശകുന്തളക്ക് ലഭിച്ചത്. സ്പോർട്സ് മന്ത്രി ഇ പി ജയരാജൻ നിയമന ഉത്തരവ് ശകുന്തളക്ക് കൈമാറി.

കഴിഞ്ഞ മൂന്ന് വർഷമായി രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ പാർട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു ശകുന്തള. പഴങ്ങൾ വിറ്റ് ജീവിച്ച മുൻ ദേശീയ ഹോക്കി താരത്തെക്കുറിച്ച് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നത്. ഇതിന് പിന്നാലെയാണ് രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ പാർട്ട് ടൈമായി ജോലി ലഭിച്ചത്. 1978ൽ സംസ്ഥാന ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു വി ഡി ശകുന്തള.

ശകുന്തളയും കിടപ്പിലായ ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്നതാണ് ശകുന്തളയുടെ ജീവിതം. പെൺകുട്ടികൾ കായികരംഗത്ത് അപൂർവമായി പങ്കെടുത്തിരുന്ന കാലത്ത് കോട്ടൺഹിൽ സ്‌കൂളിലെ ഹോക്കി ടീമിലെ താരമായിരുന്നു ശകുന്തള. 1978ൽ സംസ്ഥാന ഹോക്കി ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു.ഒരുകാലത്ത് സംസ്ഥാന ഹോക്കി ടീമിലെ ഉരുക്ക് വനിതയായിരുന്നു വിഡി ശകുന്തള. ഓമനയുടെ ദേശീയതലത്തിൽ കളിച്ച ഹോക്കിതാരവും 1978ൽ സംസ്ഥാനഹോക്കി ടീമിന്റെ വൈസ് ക്യാപ്ടനുമായിരുന്നു ശകുന്തള. 1972-76 കാലഘട്ടത്തിൽ കേരള ഹോക്കി ടീമിലെ 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്‌മിഷൻ നേടി ഡോക്ടർമാരായി. ബാക്കിയുള്ളവർക്ക് സർക്കാർ ജോലി ലഭിച്ചു.

1976 ൽ ഗ്വാളിയോറിൽ നടന്ന ജൂനിയർ വനിതാ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി സംസ്ഥാനടീമിലും ഇവരുണ്ടായിരുന്നു. മിൽക്കാ സിംഗിന്റെ ഭാര്യ നിർമ്മൽ കൗറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന ഫോട്ടോ ശകുന്തള നിധിപോലെ സൂക്ഷിക്കുന്നു. 1977 ൽ ബാംഗ്ലൂരിൽ നടന്ന വനിതകളുടെ ദേശീയ കായികമേള, 1979 ൽ കൊൽക്കത്തയിൽ നടന്ന ദേശീയ കായികമേള എന്നിവയുൾപ്പെടെ ശകുന്തളയുടെ ഹോക്കി വിജയഗാഥകൾ അനവധിയാണ്. പത്താം ക്ലാസിനുശേഷം ഗവ. വനിതാകോളേജിൽ പ്രീഡിഗ്രി ബയോളജിക്ക് ചേർന്നു. പക്ഷേ, സോഡാ കമ്പനി നടത്തിയിരുന്ന വേലായുധനും ഭാര്യ ദേവികക്കും മകളെ തുടർന്ന് പഠിപ്പിക്കാൻ നിവൃത്തിയുണ്ടായില്ല. പഠനവും ഹോക്കിയും പാതിവഴിയിൽ നിറുത്തി.

82 ൽ ബി.എസ്.എഫ് ജവാനായിരുന്ന വിക്രമനെ വിവാഹം കഴിച്ചു. എന്നാൽ അസുഖം മൂലം വിക്രമന്റെ ജോലി നഷ്ടമായി. ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ശകുന്തള തൊഴിൽതേടിയിറങ്ങി. സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മനി തോമസിനെ കണ്ടെങ്കിലും തന്നെയവർ ആട്ടിയിറക്കിയെന്ന് ഒരിക്കൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP