Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവനെ ഇറക്കി വിട്...അവനെ ഇവിടെ ജോലി ചെയ്യാൻ സമ്മതിക്കില്ല... അല്ലെങ്കിൽ എന്നെ തിരിച്ചെടുക്ക്... ഇവനെ അടിച്ചിട്ടേ ഞാൻ പോകൂ...അവനെയും കൊണ്ടേ ഞാൻ പോകൂ... തന്നെ ഒഴിവാക്കിയതിനാൽ മറ്റേ ഡ്രൈവറെയും പിരിച്ചുവിടാൻ ആവശ്യപ്പെട്ട് വണ്ടി തടഞ്ഞ് ജീവനക്കാരന്റെ ഭീഷണി ഉടമയ്ക്ക് നേരെ; പെരുമാതുറ വന്നാൽ നിന്നെ വള്ളത്തിൽ മീൻ പിടിക്കാൻ കൊണ്ടുപോകും എന്ന ഫോൺ ഭീഷണികൂടി ആയതോടെ പൊലീസിൽ പരാതി നൽകി സ്ഥാപന ഉടമയും ജീവനക്കാരനും; ഒഴിവാക്കിയ ജീവനക്കാരന്റെ ഉപരോധത്തിൽ വലഞ്ഞു എആർ മോട്ടോഴ്‌സ്

അവനെ ഇറക്കി വിട്...അവനെ ഇവിടെ ജോലി ചെയ്യാൻ സമ്മതിക്കില്ല... അല്ലെങ്കിൽ എന്നെ തിരിച്ചെടുക്ക്... ഇവനെ അടിച്ചിട്ടേ ഞാൻ പോകൂ...അവനെയും കൊണ്ടേ ഞാൻ പോകൂ... തന്നെ ഒഴിവാക്കിയതിനാൽ മറ്റേ ഡ്രൈവറെയും പിരിച്ചുവിടാൻ ആവശ്യപ്പെട്ട് വണ്ടി തടഞ്ഞ് ജീവനക്കാരന്റെ ഭീഷണി ഉടമയ്ക്ക് നേരെ; പെരുമാതുറ വന്നാൽ നിന്നെ വള്ളത്തിൽ മീൻ പിടിക്കാൻ കൊണ്ടുപോകും എന്ന ഫോൺ ഭീഷണികൂടി ആയതോടെ പൊലീസിൽ പരാതി നൽകി സ്ഥാപന ഉടമയും ജീവനക്കാരനും; ഒഴിവാക്കിയ ജീവനക്കാരന്റെ ഉപരോധത്തിൽ വലഞ്ഞു എആർ മോട്ടോഴ്‌സ്

എം മനോജ് കുമാർ

കൊല്ലം: ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ട ഡ്രൈവർ സ്ഥാപനത്തിലെ മറ്റൊരു ഡ്രൈവർക്ക് നേരെ ഭീഷണിയുതിർക്കുന്നതായി പരാതി. ഭീഷണി കാരണം ജോലി ചെയ്യാനാകാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കഠിനംകുളം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. റിയാസ് ഖാൻ എന്ന ഡ്രൈവർക്ക് നേരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പെരുമാതുറ എ.ആർ.മോട്ടോഴ്‌സിലെ അനിൽകുമാറാണ് പരാതിക്കാരൻ. ബിൽഡിങ് കൺസ്ട്രക്ഷൻ മെറ്റീരിയൽ സപ്ലൈ ചെയ്യുന്ന എആർ മോട്ടോഴ്‌സിലെ തൊഴിലാളിയാണ് അനിൽകുമാർ. ഇതേ സ്ഥാപനത്തിലെ ഡ്രൈവർ ആയ റിയാസ്ഖാനെ ഉടമ അർഷാദ് ജോലിയിൽ നിന്ന് നീക്കിയിരുന്നു. ഇതോടെയാണ് ഭീഷണിയും ഉപരോധവുമായി റിയാസ് രംഗത്ത് വന്നത്. റിയാസിനെ പിരിച്ചു വിട്ടതിലല്ല റിയാസിനു എതിർപ്പ്. അനിലിനെക്കൂടി പിരിച്ചുവിടണം എന്നാണു ആവശ്യം. അതിനു ഉടമയായ അർഷാദ് തയ്യാറല്ല. ഇതോടെയാണ് അനിലിനെ ജോലി ചെയ്യിക്കാതിരിക്കാൻ റിയാസ് രംഗത്ത് വരുന്നത്.

രാവിലെ തന്നെ റിയാസും ആളുകളും എആർമോട്ടോഴ്‌സിന്റെ അടുത്ത് വരും. അനിലിനു ഉപരോധം പ്രഖ്യാപിക്കും. ഇതോടെയാണ് അനിലും സ്ഥാപന ഉടമയായ അർഷാദും കഠിനംകുളം പൊലീസിനു പരാതി നൽകിയത്. ഭീഷണിയുടെ വീഡിയോ-ഓഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴിയും പ്രചരിക്കുന്നുണ്ട്. റിയാസ് പ്രശ്‌നം ഉണ്ടാക്കിയപ്പോൾ കഠിനംകുളം എസ് ഐ സ്ഥലത്ത് വന്നെങ്കിലും പ്രശ്‌നം തീർക്കാനുള്ള ഇടപെടൽ വന്നില്ല. ഇത് പൊഴിയാണ്. ഒരു തീപ്പൊരി വന്നാൽ മതി... ആളിക്കത്തും...അതിനാൽ നീ ഒതുങ്ങിപ്പോ... അടികിട്ടിയ എന്നോടാണ് എസ്‌ഐ ഇങ്ങിനെ പറഞ്ഞത്-അനൂപ് മറുനാടനോട് പറഞ്ഞു. നീതി കിട്ടാത്തത് മാത്രമല്ല ജോലി ചെയ്യാനാകാത്ത പ്രശ്‌നവും നിലനിൽക്കുന്നു എന്നാണ് അനൂപ് പറയുന്നത്. ഇപ്പോൾ ജോലിക്കെത്തിയാൽ റിയാസോ മറ്റുള്ളവരോ തടയും. ഒപ്പം ഫോൺ വഴിയുള്ള ഭീഷണിയും. ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പെരുമാതുറ ഇനി വന്നാൽ വള്ളത്തിൽ മീൻ പിടിക്കാൻ കൊണ്ടുപോകും എന്ന ഭീഷണിയും അനൂപിന് നേരേ റിയാസിന്റെ ആളുകൾ മുഴക്കുന്നു. പൊലീസ് ഒഴിഞ്ഞു മാറാതെ എനിക്ക് ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണം-അനിൽ ആവശ്യപ്പെടുന്നു,

അനിൽ മറുനാടനോട് പറഞ്ഞത്:

ഞാൻ പെരുമാതുറയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്. അർഷാദ് സഫീറയാണ് സ്ഥാപനത്തിന്റെ ഉടമ. ഇവിടെയാണ് ജോലി ചെയ്യുന്നത്. ബിൽഡിങ് കൺസ്ട്രക്ഷൻ മെറ്റീരിയൽ സപ്ലൈ ചെയ്യുകയാണ് ജോലി. എആർ മോട്ടോഴ്‌സ് എന്നാണ് സ്ഥാപനത്തിന്റെ പേര്. ഡ്രൈവർ മുതലാളിയുമായി തെറ്റി. എന്റെ കൂടെ ജോലി ചെയ്യുന്ന റിയാസ്ഖാനാണ് മുതലാളിയുമായി ഉടക്കിയത്. ഞാനും റിയാസുമാണ് അവിടെ ഡ്രൈവർമാർ. റിയാസിനെ പിരിച്ചുവിട്ടതിനാൽ എന്നെയും പിരിച്ചു വിടണം എന്നാണ് റിയാസിന്റെ ആവശ്യം. നാല് പേർ ഡ്രൈവർമാരുണ്ട്. ഇതിൽ റിയാസിനെയാണ് ഒഴിവാക്കിയത്. റിയാസ് ആളുകളെയും കൂട്ടിയാണ് സ്ഥാപനത്തിന്റെ അടുത്ത് വരുന്നത്. പിന്നെ അടിക്കണം എന്നൊക്കെ പറഞ്ഞുള്ള ഭീഷണിയാണ്. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ കഠിനംകുളം എസ്‌ഐയ്ക്ക് ഞങ്ങൾ പരാതി നൽകി.

സ്ഥാപന ഉടമയ്ക്ക് ഒപ്പം പോയാണ് പരാതി നൽകിയത്. എസ് ഐ പറഞ്ഞത് ഇനി ഒരു വിഷയവും വരില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ഫോൺ ചെയ്താൽ ഞാൻ വരും എന്നാണ് എസ്‌ഐ പറഞ്ഞത്. ഇനി പ്രശ്‌നം വന്നാൽ ഒരു വീഡിയോ കൂടി എടുക്കണം എന്ന് കൂടി എസ്‌ഐ പറഞ്ഞിരുന്നു. അപ്പോഴാണ് ഈ വീഡിയോ കൂടി എടുക്കുന്നത്. റിയാസ് പിന്നെയും വന്നു ഭീഷണി മുഴക്കിയപ്പോൾ എസ്‌ഐ വന്നിരുന്നു. അതാണ് ആ വീഡിയോയിൽ കാണുന്നത്. എസ്‌ഐ പോട്ടെ എന്ന് പറഞ്ഞിട്ടു അവനെ അങ്ങോട്ട് തട്ടിവിട്ടു. ഇത് പൊഴിയാണ്. ഒരു തീപ്പൊരി വന്നാൽ മതി... ആളിക്കത്തും...അതിനാൽ നീ ഒതുങ്ങിപ്പോ... അടികിട്ടിയ എന്നോടാണ് എസ്‌ഐ ഇങ്ങിനെ പറഞ്ഞത്.. എസ്‌ഐ പറഞ്ഞിട്ടാണ് ഞാൻ വീഡിയോ എടുത്തത്.

അടികിട്ടിയ ശേഷം ഇപ്പോഴും എനിക്ക് ഭീഷണിയാണ്. ഫോൺ വഴിയാണ് ഭീഷണിവരുന്നത്. കമ്പനിയുടെ മുന്നിൽ എന്റെ വണ്ടി തടയാനും ശ്രമം നടക്കുന്നു. മുതലാളി എന്നെയും കൂടെ പുറത്താക്കണം എന്നാണ് റിയാസിന്റെ ഡിമാൻഡ്. എന്റെ മുഖത്താണ് റിയാസ് അടിക്കുന്നത്. അപ്പോഴാണ് ഞാൻ വീഡിയോ എടുത്തതും എസ്‌ഐയെ വിളിച്ചതും. എസ്‌ഐ പക്ഷെ ഇത് പൊഴിയാണ്. പ്രശ്‌നം വേണ്ട എന്ന് പറഞ്ഞു റിയാസിനെ നൈസായി അങ്ങ് പറഞ്ഞുവിട്ടു. ഇപ്പോഴും പ്രശ്‌നം അതേപടി നിലനിൽക്കുകയാണ്. റിയാസ് ആളുകളെയും കൂട്ടി വരും. ഞാൻ മാറിപ്പോവും. അതാണ് ഇപ്പോൾ നടക്കുന്നത്. പക്ഷെ നിലവിൽ ജോലി ചെയ്യാൻ കഴിയാത്ത പ്രശ്‌നമാണ് ഈ ഭീഷണി കാരണം വരുന്നത്.

വീഡിയോയിൽ കാണുന്നത്:

ഒരു സംഘം ആളുകൾ വണ്ടി തടഞ്ഞിടുന്നു...

റിയാസ്: നിങ്ങൾ അഞ്ചു പേരാണ്....ഞാൻ ഒറ്റയ്ക്കാണ് വന്നു നിൽക്കുന്നത്...ഞാൻ വിളിച്ചാൽ നൂറു പേരും വരും... മനസിലായോ...റിയാസ് ഒരു മറ്റേ മോൻ എന്ന് കരുതരുത്... ചിന്തിച്ചോ...എനിക്ക് നിന്റെ പണി വേണ്ടാ...അവനും ഒന്നാകേണ്ടാ...വരട്ട്....(റിയാസിന്റെ വെല്ലുവിളി)..

വണ്ടിയിൽ ഡ്രൈവർ സീറ്റിലിരുന്ന അർഷാദിനെ റിയാസ് വെല്ലുവിളിക്കുന്നു....

ഡ്രൈവർ: നിന്റെ വീട്ടിൽ പോയി സംസാരിക്കു...

റിയാസ്: വണ്ടിയിൽ ഡ്രൈവിങ് സീറ്റിൽ ഇരുന്നആളിനെ നോക്കി... ഇവിടെ വന്നു സംസാരിച്ചാൽ നീ എന്ത് ചെയ്യും? അവനെ ഇറക്കി വിട്...

ഡ്രൈവർ: അവനെ എന്തിനു ഇറക്കി വിടണം...

റിയാസ്; അവൻ കാണിച്ച ഫൗൾ...നിങ്ങൾ ചിന്തിക്കണം....ഞാൻ സംസാരിക്കും... എന്ത് ചെയ്യും നിങ്ങൾ...

ഡ്രൈവർ: ഇവിടെ കിടന്നു സംസാരിക്കരുത്... നീ എന്റെ അടുത്ത് സംസാരിക്കരുത്.. നീ വേറെ വല്ലിടത്തും പോയി സംസാരിക്കൂ...

റിയാസ്: അവനെ ഇറക്കി വിട്...അവനെ ഇവിടെ ജോലി ചെയ്യാൻ സമ്മതിക്കില്ല... അവനെ ഇറക്കിവിട്...അവനെ ഇവിടെ ജോലി ചെയ്യാൻ സമ്മതിക്കില്ല... അല്ലെങ്കിൽ എന്നെ തിരിച്ചെടുക്ക്...ഇവനെ അടിച്ചിട്ടേ ഞാൻ പോകൂ...അവനെയും കൊണ്ടേ ഞാൻ പോകൂ...

ഡ്രൈവർ: എസ്‌ഐയെ വിളിക്കും.. നീ...

റിയാസ്: പോകാൻ മനസില്ല....

ഡ്രൈവർ: നിനക്ക് എന്റെ വണ്ടി ഓടിക്കാൻ തരാൻ പറ്റൂല...എന്റെ വണ്ടി ആര് ഓടിക്കണം എന്ന് ഞാൻ തീരുമാനിക്കും...

റിയാസ്; എവിടുന്നോ വന്ന ഒരുത്തനെ വിളിച്ച് ഇവിടെ കയറ്റിയിട്ട്... ഞാൻ ഒറ്റയ്ക്കാണ് ഇവിടെ വന്നിരിക്കുന്നത്.... എന്നെ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യ്... എനിക്ക് നിന്നെ ഒന്നും ചെയ്യേണ്ടതില്ല... പിന്നെ നീ വാ...

ഡ്രൈവർ: എസ്‌ഐയെ വിളിക്കുന്നു....ഞാൻ അർഷാദ് ആണ്...ഇവിടെ വന്നു പ്രശ്‌നമുണ്ടാക്കുന്നു...സാർ ഒന്ന് ഇവിടം വരെ ഒന്ന് വരണം.. ഡ്രൈവർ വണ്ടി തുറന്നു പുറത്ത് ഇറങ്ങുന്നു...

വീഡിയോ സംഭാഷണത്തിനു പിറകെ ഓഡിയോ സംഭാഷണത്തിലും ഭീഷണിയുണ്ട്

ഓഡിയോ ഭീഷണി ഇങ്ങനെ:

ഭീഷണി വരുന്നത് റിയാസിന്റെ ഫോണിൽ നിന്ന്: എന്റെ പേര് സിർജൂ എന്നാണ്... നിങ്ങളെ ഞാൻ കണ്ടു....നിങ്ങൾ എന്താ പോയ്ക്കളഞ്ഞത് എന്ത്? ഇവിടുത്തെ കാര്യം എന്താണ്?
അനൂപ്: നിങ്ങൾ അല്ലെ വിളിച്ചത്... ഞാൻ അല്ലല്ലോ?

ഭായ് ഇനി ഇവിടെ വരരുത്....

അനിൽ : എവിടെ വരരുത്?

ഭായിയെ വെള്ളത്തിൽ കൊണ്ട് പോകും...

അനൂപ്: എന്തിനു?

മീൻ പിടിക്കാൻ....

ഭീഷണി: മീൻ പിടിക്കാൻ വേണ്ടി കൊണ്ടുപോകും....ഇനി നീ വന്നു നോക്ക്... നിന്നെ മീൻ പിടിക്കാൻ കൊണ്ടുപോകും...

അനിൽ : എവിടെ വന്നാൽ?

അനിൽ : പെരുമാതുറ വന്നാൽ...

: വള്ളത്തിൽ പോകാം....

അനിൽ : എത്ര മണിക്ക് വരണം?

ഞാൻ രാവിലെ എട്ടുമണിക്ക് വരും...

നമുക്ക് വെള്ളത്തിൽ പോകാം...

നീ എവിടെ നിൽക്കുന്നു

ഇതൊക്കെ അന്വേഷിക്കാൻ നിങ്ങൾ ആര്?

ഞാൻ എവിടെ നിൽക്കേണ്ടു എന്ന് പറയേണ്ട കാര്യം?

അപ്പുറത്ത് നിന്ന് തെറിവിളി... ... മോനേ...... മോനേ....തുടർന്ന് തള്ളയ്ക്ക് വിളികൾ....

ഇത്തരം ഭീഷണികൾ പതിവായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പക്ഷെ ഇപ്പോഴും പ്രശ്‌നം തുടരുകയാണ് എന്നാണ് അനിൽ പറയുന്നത്. കഠിനംകുളം പൊലീസ് സ്റ്റേഷനിൽ മറുനാടൻ ബന്ധപ്പെട്ടപ്പോൾ സംഭവം അന്വേഷിക്കാമെന്നും അനിലിനെ വിളിച്ചു വരുത്താമെന്നുമാണ് എസ്‌ഐ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP