വൈദികനെ വിഷം കൊടുത്ത് ഭ്രാന്തനാക്കാൻ ആർച്ച് ബിഷപ്പ് ശ്രമിച്ചെന്ന കേസ് കളിക്കാൻ തുടങ്ങിയിട്ട് വർഷം ആറ്; ആർച്ച് ബിഷപ്പ് കോർണീലിയോ പ്രകോപിതനായത് അതിരൂപതയിലെ ഫണ്ട് ക്രമക്കേടിനെതിരെ ഫാ. ആനന്ദ് മുട്ടുങ്ങൽ കേസ് കൊടുത്തപ്പോൾ; അച്ചൻ റിയൽ എസ്റ്റേറ്റ് ഏജന്റെന്നും പണം തട്ടിപ്പിന്റെ ഉസ്താദെന്നും ആരോപിച്ച് ആർച്ച്ബിഷപ്പിന്റെയും കൂട്ടരുടെയും കേസ്; ഒടുവിൽ മുട്ടുങ്ങൽ അറസ്റ്റിൽ; മധ്യപ്രദേശിൽ കത്തോലിക്കാ സഭയ്ക്ക് നാണക്കേടാകാൻ മറ്റൊരു പകവീട്ടൽ കേസു കൂടി
മറുനാടൻ ഡെസ്ക്
ഭോപ്പാൽ: ആർച്ച് ബിഷപ്പ് വിഷം തന്ന് മനോരോഗിയാക്കാൻ ശ്രമിച്ചെന്ന് വൈദികൻ ആരോപിക്കുക. ..അതിനെതിരെ വൈദികൻ കേസ് കൊടുക്കുക...പക വീട്ടാൻ ആർച്ച് ബിഷപ്പ് വൈദികനെ പണംതട്ടിപ്പ് കേസിൽ കുടുക്കുക, ഒടുവിൽ വൈദികനെ അറസ്റ്റ് ചെയ്യുക..അങ്ങനെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് അങ്ങ് മധ്യപ്രദേശിലെ കത്തോലിക്ക സഭയിൽ നിന്ന് കേൾക്കുന്നത്. അതിരൂപതാംഗങ്ങൾ പലരും മലയാളികളുമാണ്. കത്തോലിക്കാ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും വക്താവുമായിരുന്ന ഫാ.ആനന്ദ് മുട്ടുങ്ങലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണ് ഏറെ നാളായി നീറിപ്പുകയുന്ന പ്രശ്നം അതിന്റെ പാരമ്യത്തിലെത്തിയത്. ഫാ.ആനന്ദ മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത് ചെറിയ കുറ്റങ്ങൾക്കൊന്നുമല്ല. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, രേഖകളിൽ കൃത്രിമം കാട്ടൽ എന്നിങ്ങനെ അച്ചനെ അകത്തിടാൻ പോന്ന വകുപ്പെല്ലാം ചുമത്തിയിട്ടുണ്ട്. 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അച്ചൻ. മധ്യപ്രദേശ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഫാ. ആനന്ദ് മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത്.
രണ്ടുവർഷത്തെ അന്വേഷണം; ഒടുവിൽ അച്ചനെ കുരുക്കി
പ്രാഥമിക അന്വേഷണം നടന്നത് രണ്ടുവർഷം. 47 കാരനായ ഫാ.ആനന്ദ് മുട്ടുങ്ങലിനെതിരെ കേസ് എടുത്തത് ഒക്ടോബർ 17 നാണ്. ഭോപ്പാലിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് സ്റ്റേഷനിൽ. അച്ചനടക്കം എട്ടുപേരാണ് കേസിലെ പ്രതികൾ. 2017 ഏപ്രിലിൽ സി.ജെ.ജോൺ എന്നയാൾ അടക്കം ചിലർ നൽകിയ പരാതി പ്രകാരമാണ് ഫാ.ആനന്ദ് മുട്ടുങ്ങലിനെതിരെ വ്യാജരേഖ ചമയ്ക്കൽ കേസെടുത്തത്. ഭോപ്പാലിലെ പ്രാന്തപ്രദേശത്ത് വീട് വയ്ക്കാൻ പ്ലോട്ടുകൾ സംഘടിപ്പിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 377 പേരിൽ നിന്ന് സെന്റ് ജൂഡ് കോളനൈസേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം പണം തട്ടിച്ചുവെന്നായിരുന്നു പരാതി. 2009 ൽ രജിസ്റ്റർ ചെയ്ത് ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് ജോൺ ചെറിയാൻ എന്ന വ്യക്തിയാണ്. റിച്ചാർഡ് ഡിസിൽവ, വിപിൻ തോപ്പോ, റോയ് ജോൺ താട്ട, റോയ് ജോൺ താട്ട, ജെറി പോൾ, സജി തോമസ് എന്നിവരാണ് ഈ സൊസൈറ്റിയുടെ അംഗങ്ങൾ. ഇതിൽ തോപ്പോയും താട്ടയുമാണ് കേസിലെ പ്രതികൾ. ഫാ.മുട്ടുങ്ങൽ ഈ സൊസൈറ്റിയിലെ അംഗമല്ലെങ്കിലും അദ്ദേഹമാണ് വ്യാജരേഖ ചമയ്ക്കൽ കേസിലെ മുഖ്യപ്രതി. അതിരൂപത പിആർഒ ആയിരിക്കെ, തോപ്പോയും താട്ടയുമായി ചേർന്ന് പണം തട്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.
തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് ഫാ.മുട്ടുങ്ങൽ
ആർച്ച് ബിഷപ്പ് കോർണീലിയോയും ഡിസിൽവയും ഒരു മാധ്യമപ്രവർത്തകനും ചേർന്ന് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നാണ് ഫാ.മുട്ടുങ്ങൽ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താൻ ടിടി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അദ്ദേഹം പറയുന്നു. കേസിൽ നിന്ന് തലയൂരാനും, മാധ്യമങ്ങളിൽ പേരുവരാതിരിക്കാനും നാൽവർ സംഘം തന്നോട് പണം ആവശ്യപ്പെട്ടുവെന്ന് അച്ചൻ ആരോപിക്കുന്നു. ഇതിന്റെ തെളിവുകൾ അച്ചൻ ഹാജരാക്കിയിട്ടില്ലെങ്കിലും, ഫാ.പി.ചിന്നപ്പൻ എന്നയാൾ എഴുതിയ രണ്ടുപേജുള്ള കത്ത് പുറത്തുവിട്ടിട്ടുണ്ട്. ഭോപ്പാൽ ജില്ലാ കോടതിയിൽ നടക്കുന്ന കേസ് ആർച്ച് ബിഷപ്പുമായി ഒത്തുതീർപ്പാക്കാൻ ഫാ.രാജമാണിക്കം തന്നെ വിളിച്ചുവെന്നാണ് കത്തിൽ പറയുന്നത്.
എന്നെ പഴിക്കുക മുട്ടുങ്ങലിന്റെ തൊഴിൽ: ആർച്ച് ബിഷപ്പ് കോർണീലിയോ
മുട്ടുങ്ങലിന്റെ ജീവിതത്തിൽ എന്തുസംഭവിച്ചാലും തന്നെയാണ് പഴിക്കുകയെന്ന് ആർച്ച് ബിഷപ്പ് കോർണീലിയോ പ്രതികരിച്ചു. 2016 ൽ പബ്ലിക് റിലേഷൻസ് ഓഫീസർ പദവിയിൽ നിന്ന് മാറ്റിയ ശേഷമാണ് ഈ പഴിചാരൽ. ഫാ.മുട്ടുങ്ങൽ അതിരൂപത സൊസൈറ്റിക്കും തനിക്കുമെതിരെ ആറ് കള്ളക്കേസുകൾ നൽകിയിട്ടുണ്ട്. അഴിമതി ആരോപണത്തിന് പുറമേ, താൻ അച്ചനെ വിഷം കൊടുത്ത് ഭ്രാന്തനാക്കാൻ ശ്രമിച്ചെന്നും പഴിച്ചു. വ്യാജരേഖ ചമയ്ക്കലിനെ കുറിച്ച് താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ബ്ലാക്ക് മെയിലിങ് നടത്തിയെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണ്. കോടതിയിലെ കേസുകൾ അവിടെ തന്നെ നേരിടുകയാണ് തന്റെ പോളിസി. ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, ആർച്ച് ബിഷപ്പ് പറഞ്ഞു.
സെന്റ് ജൂഡ് കോളനൈസേഴ്സിന്റെ പിന്നിൽ ഫാ. മുട്ടുങ്ങലാണ് എന്നാണ് പരാതിക്കാരുടെ മുഖ്യആരോപണം. അതിരൂപതാ പിആർഒ ആയിരിക്കെയാണ് ക്രമക്കേടുകൾ നടത്തിയത്. സൊസൈറ്റിയുടെ എല്ലാ യോഗങ്ങളും മുട്ടുങ്ങലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നത്. സൂത്രശാലിയായ അച്ചൻ സൊസൈറ്റിയിൽ അംഗമാകാതിരുന്നതും മന: പൂർവമാണ്. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ സൂത്രധാരൻ ഫാ.മുട്ടുങ്ങൽ തന്നെ, പരാതിക്കാരുടെ ഹർജിയിൽ പറയുന്നു.
അച്ചനെ വിഷം കൊടുത്ത് മനോരോഗിയാക്കാൻ ശ്രമിച്ചുവോ?
2013 ലാണ് സംഭവം. ഫാ.മുട്ടുങ്ങൽ ഭോപ്പാൽ അതിരൂപതാ വികാരിയായിരിക്കെ, ആർച്ച് ബിഷപ്പ് ലിയോ കോർണീലിയോ, വികാരി ജനറൽ ഫാ.മാത്യു വിസി, അതിരൂപതാ വക്താവ് ഫാ.ജോണി പി.ജെ എന്നിവർക്കെതിരെ പരാതി നൽകിയിരുന്നു. അതിരൂപതാ സൊസൈറ്റിയുടെ ഫണ്ടുകളിലെ ക്രമക്കേട് ഫാ.മുട്ടുങ്ങൽ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിച്ചതെന്നും മുട്ടുങ്ങൽ പറഞ്ഞു. ഫണ്ട് തിരിമറി ആരോപിച്ച് മധ്യപ്രദേശ് ഹൈക്കോടതിയെയും മുട്ടുങ്ങൽ സമീപിച്ചു. തനിക്ക് ചില വിഷവസ്തുക്കൾ നൽകി ഭ്രാന്തനാക്കാൻ ശ്രമിച്ചുവെന്നായിരുന്നു മുട്ടുങ്ങലിന്റെ ആരോപണം. ഇക്കാര്യം ഫാ.ഫിലിപ്പ് കെ.പി എന്ന മറ്റൊരു വൈദികനും ശരിവച്ചിരുന്നു. ആർച്ച് ബിഷപ്പും വികാരി ജനറാലും കൂടി ഫാ.മുട്ടുങ്ങലിന് ചില വിഷവസ്തുക്കൾ നൽകാൻ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും അത് മുട്ടുങ്ങലിനെ ഉന്മാദിയാക്കാനായിരുന്നുവെന്നുമാണ് ഫാ.ഫിലിപ്പ് വെളിപ്പെടുത്തിയത്. ഇതിന് വേണ്ടി അവർ ഒരു സൈക്യാട്രിസ്റ്റ്രിനെ പോലും സമീപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ ആർച്ച് ബിഷപ്പ് കോർണീലിയോ നിഷേധിക്കുകയും ചെയ്തു.
ഏതായാലും ഫാ. ആനന്ദ് മുട്ടുങ്ങലിന്റെ അറസ്റ്റോടെ പകയുടെ മറ്റൊരു അദ്ധ്യായത്തിനാണ് കത്തോലിക്ക സഭ സാക്ഷ്യം വഹിക്കുന്നത്. കേസിന്റെ മെരിറ്റ് എന്തായാലും, സഭയുടെ അന്തസ് കെടുത്തുന്നതാണ് സംഭവങ്ങളെന്ന കാര്യത്തിൽ സംശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍