Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പുലിമുരുകൻ' ഷൂട്ടിങ്ങിന് മോഹൻലാൽ താമസിച്ച ഹോട്ടലാണെന്നും ലാലേട്ടൻ താമസിച്ച സൂട്ട് റൂം ആണ് താമസിക്കാൻ കിട്ടിയതെന്നും ത്രില്ലടിച്ച് വിവരണം; ഇവിടെ വരുന്നവർക്ക് രണ്ടെണ്ണം അടിക്കാൻ സൗകര്യമുണ്ടെന്നും പ്രോത്സാഹനം; ബാർ ഹോട്ടലിന്റെ പരസ്യത്തിനായി നേര്യമംഗലം-പൂയംകുട്ടി സംരക്ഷിത വനമേഖലയിൽ കയറി വീഡിയോ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും ബ്ലോഗർ സുജിത് ഭക്തനെതിരെ കേസെടുത്ത് വനംവകുപ്പ്

'പുലിമുരുകൻ' ഷൂട്ടിങ്ങിന് മോഹൻലാൽ താമസിച്ച ഹോട്ടലാണെന്നും ലാലേട്ടൻ താമസിച്ച സൂട്ട് റൂം ആണ് താമസിക്കാൻ കിട്ടിയതെന്നും ത്രില്ലടിച്ച് വിവരണം; ഇവിടെ വരുന്നവർക്ക് രണ്ടെണ്ണം അടിക്കാൻ സൗകര്യമുണ്ടെന്നും പ്രോത്സാഹനം; ബാർ ഹോട്ടലിന്റെ പരസ്യത്തിനായി നേര്യമംഗലം-പൂയംകുട്ടി സംരക്ഷിത വനമേഖലയിൽ കയറി വീഡിയോ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും ബ്ലോഗർ സുജിത് ഭക്തനെതിരെ കേസെടുത്ത് വനംവകുപ്പ്

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: ബാർ ഹോട്ടലിന്റെ പരസ്യത്തിനായി നേര്യമംഗലം-പൂയംകുട്ടി മേഖലകളിലെ സംരക്ഷിത വനമേഖലയിൽ കയറി വീഡിയോ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും ബ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പ് കേസെടുത്തു. കുട്ടമ്പുഴയിലുള്ള വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലിന്റെ മേന്മകൾ വിവരിച്ച് തയ്യാറാക്കിയ വീഡിയോയാണ് ബ്ലോഗർക്ക് പാരയായത്. സംരക്ഷിത വനമേഖലയാണെന്നും ഉള്ളിൽ പ്രവേശിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ അനുമതി വേണമെന്നും മറ്റും വീഡിയോയിൽ വ്യക്തമാക്കിയ സുജത് ഭക്തൻ തന്നെ നിയമലംഘനം നടത്തിയത് ഗൗരവമായി കാണുന്നുവെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് വനം വകുപ്പധികൃതർ വ്യക്തമാക്കുന്നത്.

.

നേര്യമംഗലം ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ വിക്രംദാസ്സാണ് സംഭവത്തിൽ കേസ്സെടുത്തത്. അനധികൃതമായി വനത്തിൽ പ്രവേശിക്കുക ,വീഡിയോ ചിത്രീകരിക്കുക, ഓഫ്റോഡ് ജീപ്പ് സഫാരി നടത്തുക എന്നിവയാണ് സുജിത് ഭക്തൻ, വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലുടമ, രണ്ട് ജീപ്പ് ഡ്രൈവർമാർ എന്നിവർക്കെതിരെ വനം വകുപ്പ് ചുമത്തിയിട്ടുള്ളത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പുകളിലൊന്ന് വനംവകുപ്പ് കസ്റ്റഡിയിയിലെടുത്തു. ജാമ്യം ലഭി്ക്കുന്ന വകുപ്പുകൾ മാത്രമാണ് കേസ്സിലുള്ളതെന്നും വാറണ്ടില്ലാതെ തന്നെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് ഇവരെ ഏതുസമയത്തും അറസ്റ്റുചെയ്യാമെന്നുമാണ് അധികൃതർ പറയുന്നത്.

വനം വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് സുജിത്തും കുടംബാംഗങ്ങളും കാടിനുള്ളിൽ പ്രവേശിച്ചത്. വനത്തിനുള്ളിലെ കാഴ്ചകൾ വീഡിയോ ആയി ചിത്രീകരിക്കുകയും ഈ വീഡിയോ തന്റെ ചാനലിൽ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. പുലിമുരുകൻ ചിത്രീകരണം നടന്നപ്പോൾ മോഹൻലാൽ താമസിച്ച ഹോട്ടലാണെന്നും ലാലേട്ടൻ താമസിച്ച സൂട്ട് റൂം ആണ് താമസിക്കാൻ ലഭിച്ചതിലുള്ളതെന്നും മറ്റും ത്രില്ലിൽ പറഞ്ഞ പോകുന്ന ബ്ലോഗർ ഇവിടെ വരുന്നവർക്ക് രണ്ടെണ്ണം അടിക്കാനുള്ള സൗകര്യമുണ്ടെന്നും വീഡിയോയിൽ വിവരിക്കുന്നുണ്ട്.

സംരക്ഷിത വനമേഖലയിൽ അപകടരമായ രീതിയിൽ വാഹനം ഓടിച്ചതിന്റെ പേരിൽ നാട്ടുകാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെയും വനംവകുപ്പ് അന്വേഷണം ആരംഭിച്ചതായി അറിയുന്നു. അനുമതിയില്ലാതെ സംരക്ഷിതവനത്തിനുള്ളിൽ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ ഇരുപത്തിയേഴാം വകുപ്പുപ്രകാരം അഞ്ചുവർഷം തടവും, പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നേര്യമംഗലം റേഞ്ചിൽപ്പെട്ട ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലും, മലയാറ്റൂർ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തുന്ന സാഹസിക ഓഫ് ജീപ്പ് സഫാരിയാണ് വിഡിയോയുടെ ഹൈലൈറ്റ്.

ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണമുള്ള അതിപുരാതനമായ ക്ണാച്ചേരി ക്ഷേത്രപരിസരത്തേയ്ക്ക് ീപ്പിൽ പോകുന്നതും പാറപ്പുറത്ത് സാഹസികമായി ജീപ്പ് കയറ്റുന്നതുമെല്ലാം വീഡിയോയിലുണ്ട്. കാട്ടിനുള്ളിൽ കുടുങ്ങിപ്പോകുന്ന ജീപ്പ് തള്ളി പുറത്തെത്തിക്കുന്നതും ഇരുപത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP