Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടപ്പാറയിലെ ശല്യക്കാരായ കാട്ടാനകൂട്ടത്തെ ഇടമലയാർ മേഖലയിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ പദ്ധതിക്ക് തുടക്കം; വനംവകുപ്പിന്റെ പദ്ധതിയിൽ ആശങ്കയറിച്ച് ഇടമലയാർ മേഖലയിലെ നാട്ടുകാർ

കോട്ടപ്പാറയിലെ ശല്യക്കാരായ കാട്ടാനകൂട്ടത്തെ ഇടമലയാർ മേഖലയിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ പദ്ധതിക്ക് തുടക്കം; വനംവകുപ്പിന്റെ പദ്ധതിയിൽ ആശങ്കയറിച്ച് ഇടമലയാർ മേഖലയിലെ നാട്ടുകാർ

കോതമംഗലം:കോട്ടപ്പടി കോട്ടപ്പാറയിൽ നാട്ടുകാർക്ക് ശല്യാമായ കാട്ടാനക്കൂട്ടത്തെ സ്ഥലം മാറ്റി പാർപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ കർമ്മ പദ്ധതിക്ക് തുടക്കമായി. ഇതോടെ വടാട്ടുപാറ ഇടമലയാർ മേഖലയിലെ നാട്ടുകാരുടെ ഭയാശങ്കൾ ഇരട്ടിയായി. കോട്ടപ്പടി കോട്ടപ്പാറ വനമേഖലയിൽ പെറ്റുപെരുകിയ കാട്ടാനകൂട്ടത്തെ സമീപത്തെ ഇടമലയാർ കരിമ്പാനി വനത്തിലേക്ക് തുരത്തുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇത് നടപ്പിലാവുന്നതോടെ ഇടമലയാർ മേഖലയിൽ നിലവിലുള്ള കാട്ടാന ശല്യം പതിന്മടങ്ങ് വർദ്ധിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം

ആധൂനീകവും പരമ്പരാഗതവുമായ മാർഗ്ഗങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതിനുള്ള കർമ്മപദ്ധതി വനംവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.
പരിശീലം ലഭിച്ച വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെടുന്ന 200 -ളം പേർ ഉൾപ്പെടുന്ന സംഘമാണ് ഇതിനായി ഇന്ന് രാവിലെ 9 മണിയോടെ മെയ്‌ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് സംഗമിച്ചിരിക്കുന്നത്. 18 ഗ്രൂപ്പുകളായി തിരിച്ച് ഇവരെ വനമേഖലകളിലേക്ക് അയക്കുന്നതിനാണ് ഉന്നത തലത്തിൽ തീരുമാനമായിട്ടുള്ളത്.

കടുവയുടെ അലർച്ച മെഗാഫോൺ വഴി വലിയ ശബ്ദത്തിൽ കേൾപ്പിക്കുക,തീ പന്തം എറിയുക ,പാട്ടകൊട്ടുക തുടങ്ങി നിരവധിമാർഗ്ഗങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും ഇത്ര ബ്രഹത്തായ രീതിയിൽ ആനകളെ കൂട്ടത്തോടെ സ്ഥലം മാറ്റി പാർപ്പിക്കുന്നതിനുള്ള നീക്കം വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യാമാണെന്നുമാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. തൃശൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ മലയാറ്റൂർ ഡി .എഫ.ഒ., തുണ്ടം, കോടനാട് റേഞ്ച് ഓഫീസർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഒഴിപ്പിക്കൽ പരിപാടിക്ക് കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ആംബുലൻസ് ,ഡോക്ടർമാർ, തുടങ്ങി സർവ്വ സന്നാഹങ്ങളും സജ്ജമാക്കിയ ശേഷമാണ് 'കർമ്മസേന' കാട്ടിൽ പ്രവേശിക്കുന്നത്.മുഴുവൻ ആനകളും കരിമ്പാനികാട്ടിലെത്തിയെന്നുറപ്പാക്കിയ ശേഷമേ ദൗത്യസംഘം മടങ്ങു എന്നാണ് ഇപ്പോൾ അധികൃതർ നൽകുന്ന വിവരം.അടുത്തിടെയായി കോട്ടപ്പാറയിലെ ജനവാസമേഖലയിൽ കാട്ടാന ശല്യം വർദ്ധിച്ചിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് രുപയുടെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തതോടെ പ്രദേശവാസികൾ ആനശല്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു.ഇതിന്റെ പശ്ചത്താലത്തിലാണ് ഈ വനമേഖയിൽ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടത്തെ ഇടമലയാർ കരിമ്പാനി വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.

അടുത്തിടെ കോട്ടപ്പാറ വനത്തിൽ വനം വകുപ്പ് നടത്തിയ സർവ്വേയിൽ മുപ്പതോളം ആനകളെ കണ്ടെത്തിയിരുന്നു. ഇതിൽ 4 എണ്ണം കുഞ്ഞുങ്ങളാണ്. പത്ത് വർഷം മുൻപാണ് കരിമ്പാനി വനത്തിൽ നിന്നും ഏതാനും ആനകൾ കോട്ടപ്പാറ വനത്തിലേക്ക് എത്തിയത്.
ഇവ പെറ്റുപെരുകി ഇപ്പോൾ ഈ വനമേഖലയിൽ ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഇനിയും പെറ്റുപെരികിയാൽ ജനവാസമേഖല അപ്പാടെ ആനക്കൂട്ടം തരിപ്പണമാക്കുന്ന സ്ഥിതി സംജാതമാവുമെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് നേരിട്ടിറങ്ങിയിട്ടുള്ളത്.തുണ്ടം റേഞ്ചിന്റെ പരിധിയിൽ വരുന്ന പെരിയാർ തീരത്തുള്ള കരിമ്പാനി
വനം സുരക്ഷിതമേഖലയാണെന്ന കണക്കൂട്ടലിലാണ് വനംവകുപ്പ് ഇവിടേക്ക് ആനകളെ എത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുള്ളത്.

താപ്പാനകളുടെയും തിരുവനന്തപുരത്തു നിന്നും പ്രത്യേക പരിശീലനം ലഭിച്ച വനപാലകരുടെയും നേതൃത്യത്തിലുള്ള വലിയ ഒരു സംഘത്തിന്റെ സേവനമാണ് വനംവകുപ്പ് ഇതിനായി പ്രയോജനപ്പെടുത്തുത്.കരിമ്പാനി വനത്തിലേക്ക് കയറ്റി വിടുന്ന ആനകൾ തിരികെ കോട്ടപ്പാറയിലേക്ക് എത്താതിരിക്കുന്നതിന് സോളാർ കമ്പിവേലികൾ സ്ഥാപിക്കുകയും സാദ്ധ്യമായ സ്ഥലങ്ങളിൽ കിടങ്ങുകൾ സൃഷ്ടിക്കുന്നതിനുമാണ് വനംവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇത് എത്ര കണ്ട് ഫലപ്രദമാവുമെന്ന കാര്യത്തിൽ കർമ്മ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥ സംഘത്തിനുപോലും കാര്യമായ ഉറപ്പില്ലന്നതാണ് നിലവിലെ സ്ഥിതി.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP