Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുലിയും കരടിയും കാട്ടുപോത്തും രാത്രികാല ഭീഷണികൾ; കുട്ടിയാന അടക്കം ആറ് ആനകൾ ജനവാസ മേഖലയിൽ; സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമമല്ലാത്തിടത്തു കൂടി വന്യമൃഗങ്ങളുടെ നാട്ടിൽ കറക്കം; കോരുത്തോടിൽ ജനമാകെ ആശങ്കയിൽ; വനം അധികാരികൾ അറിയാൻ ഒരു ഗ്രാമം ഭീതിയിലായ കഥ

പുലിയും കരടിയും കാട്ടുപോത്തും രാത്രികാല ഭീഷണികൾ; കുട്ടിയാന അടക്കം ആറ് ആനകൾ ജനവാസ മേഖലയിൽ; സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമമല്ലാത്തിടത്തു കൂടി വന്യമൃഗങ്ങളുടെ നാട്ടിൽ കറക്കം; കോരുത്തോടിൽ ജനമാകെ ആശങ്കയിൽ; വനം അധികാരികൾ അറിയാൻ ഒരു ഗ്രാമം ഭീതിയിലായ കഥ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോരുത്തോടിലെ ശബരിമല വനം അതിർത്തിയിൽ വീണ്ടും വന്യമൃഗങ്ങൾ. കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനയെ തുരത്താൻ ശാസ്ത്രീയ മാർഗങ്ങൾ ഒന്നും സ്വീകരിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. കോരുത്തോട് കണ്ടങ്കയം പ്രദേശത്ത് ഒരാഴ്ചയായി വ്യാപക നാശനഷ്ടങ്ങൾ വരുത്തുകയാണു കാട്ടാനകൾ. ജനവാസ മേഖലകളിലേക്ക് ആനകൾ എത്തുകയാണ്. നാലു വർഷമായി വനം അതിർത്തി ഗ്രാമങ്ങൾക്കു സമീപം നടക്കുന്ന കാട്ടാന ശല്യമാണ് പുതിയ തലത്തിലെത്തുന്നത്.

ആനകളുടെ അലർച്ചയും വന്മരങ്ങൾ വനത്തിൽ കടപുഴകി വീഴുന്ന ശബ്ദവും സ്ഥിരമാണ് രാത്രികാലത്ത് ഇവിടെ. നാട്ടുകാർ ഒന്നുചേർന്ന് പടക്കം പൊട്ടിച്ചും വനപാലകരെത്തി വെടി മുഴക്കിയും ആനകളെ താൽക്കാലികമായി തുരത്തുകയായിരുന്നു പതിവ്. എന്നാൽ സ്ഥിരം സംവിധാനം വനംവകുപ്പ് ഒരുക്കുന്നില്ല. ആളുകളെ ആക്രമിക്കുന്ന സംഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നതു മാത്രമാണ് ഈ മേഖലയിൽ ആശ്വാസമായി നിൽക്കുന്നത്.

കുട്ടിയാന അടക്കം 6 ആനകൾ അടങ്ങുന്നതാണു ഇപ്പോഴത്തെ സംഘം. മടുക്ക കൊമ്പുകുത്തി റൂട്ടിൽ വനപാതയിൽ പകൽ പോലും ആനകളുണ്ട്. ഗതാഗതവും തടസ്സപ്പെടുന്നു. കോരുത്തോട് പഞ്ചായത്തിലെ കാളകെട്ടി, കണ്ടങ്കയം, കൊമ്പുകുത്തി, മടുക്ക ടോപ്പ്, പനക്കച്ചിറ, മഞ്ഞക്കൽ, പെരുവന്താനം പഞ്ചായത്തിലെ ഇഡികെ തുടങ്ങിയ ഗ്രാമങ്ങളെല്ലാം പ്രതിസന്ധിയിലാണ്.

വനം അതിർത്തിയിൽ സൗരോർജ വേലികൾ ഉണ്ടെങ്കിലും അതൊന്നും ആന സഞ്ചാരത്തിന് തടസ്സമില്ല. വനം വകുപ്പ് നിസ്സഹായരാണ്. ആനകളെ ഉൾവനത്തിലേക്ക് ഓടിക്കാനും നടപടികൾ സ്വീകരിക്കുന്നില്ല. സൗരോർജ വേലികൾ പല സ്ഥലങ്ങളിൽ ഉണ്ടെങ്കിലും അതും ആനയെ തടയുന്നില്ല. വേലികൾ പ്രവർത്തനക്ഷമമല്ലാത്ത സ്ഥലത്തു കൂടി നാട്ടിലേക്ക് ആന വരുന്നു.

2017 മാർച്ചിൽ കൊമ്പുകുത്തിയിൽ കരടിയെ കിണറ്റിൽ വീണു മരിച്ചിരുന്നു. രാത്രി നാട്ടിലിറങ്ങിയ കരടി കിണറ്റിൽ വീഴുകയും മയക്കുവെടി വച്ചു പുറത്തെടുത്ത ശേഷം ചത്തുപോകുകയും ചെയ്തു. കരടി പിന്നീട് എത്തിയിട്ടില്ല. ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഇഡികെ, കുപ്പക്കയം, ചെന്നാപ്പാറ പ്രദേശങ്ങൾ പുലിഭീതിയിലാണ്. കൊമ്പുകുത്തി വനം പാതയിൽ കാട്ടുപോത്തുകളേയും ഇപ്പോൾ കാണാം,

കഴിഞ്ഞ ദിവസം ചെന്നാപ്പാറയിൽ നിന്നു രാജവെമ്പാലയെ പിടികൂടിയിരുന്നു. ഇതോടെ മലയോര മേഖലയിലെ വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ രാത്രിയാത്ര തന്നെ ഒഴിവാക്കുകയാണു നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP