Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാട്ടുപ്പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കർഷകരുടെ നീണ്ടകാലത്തെ ആവശ്യം; കേന്ദ്ര കാര്യകാരണങ്ങൾ ചോദിച്ചിട്ടും മറുപടിയില്ല; നിമയസഭയിൽ മന്ത്രി നൽകിയത് തെറ്റിധരിപ്പിക്കും മറുപടി; അവകാശ ലംഘന നോട്ടീസും നൽകും; വന്യജീവി ആക്രമണം തുടരുമ്പോഴും സർക്കാർ കാട്ടുന്നത് അനാസ്ഥ മാത്രം

കാട്ടുപ്പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കർഷകരുടെ നീണ്ടകാലത്തെ ആവശ്യം; കേന്ദ്ര കാര്യകാരണങ്ങൾ ചോദിച്ചിട്ടും മറുപടിയില്ല; നിമയസഭയിൽ മന്ത്രി നൽകിയത് തെറ്റിധരിപ്പിക്കും മറുപടി; അവകാശ ലംഘന നോട്ടീസും നൽകും; വന്യജീവി ആക്രമണം തുടരുമ്പോഴും സർക്കാർ കാട്ടുന്നത് അനാസ്ഥ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വന്യജീവികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ കാട്ടുന്നത് ഗുരുതര അനാസ്ഥ. കാട്ടുപന്നി ശല്യത്തിൽ കേന്ദ്രത്തിന്റെ കത്ത് വനംവകുപ്പ് പൂഴ്‌ത്തിയിരുന്നു. എന്നാൽ ഇത്തരമൊരു കത്തിനെ പറ്റി അറിയില്ലെന്നായിരുന്നു വനംമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ കാട്ടു പന്നി വിഷയത്തിൽ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മറുപടി നൽകിയ വനം വകുപ്പ് മന്ത്രിക്കെതിരെ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവകാശ ലംഘനത്തിനു നോട്ടീസ് നൽകുമെന്ന് ചാലക്കുടി എം എൽ എ സനീഷ് ജോസഫ് സമ്മതിച്ചതായി കിഫ അറിയിച്ചു. കിഫ(കേരളാ ഇൻഡിപെൻഡന്റെ ഫാർമേസ് അസോസിയേഷൻ) കേന്ദ്ര സർക്കാരിന് കൊടുത്ത ആർടിഐയിൽ ആണ് വനം വകുപ്പ് മന്ത്രി നിയമസഭയിൽ തെറ്റായ വിവരമാണ് നൽകിയതെന്ന് വ്യക്തമായത്.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തിൽ കേന്ദ്ര സർക്കാർ കാര്യങ്ങൾ കേരളത്തോട് ചോദിച്ചിരുന്നു. ഇക്കാര്യം വനംമന്ത്രി അറിഞ്ഞില്ല. ഇതാണ് വിവാദമാകുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുമ്പിൽ കേരളമാണ് വച്ചത്. എന്നാൽ അപേക്ഷയിലെ സാങ്കേതികത്വം കാരണം അത് മടക്കി. വന്യജീവി സംരക്ഷണ വ്യവസ്ഥകൾ പാലിച്ചിരുന്നില്ലെന്ന് കേരളത്തെ കേന്ദ്രം അറിയിച്ചു.

ഈ വർഷം ജൂൺ 17ന് വീണ്ടും വനം വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് ശുപാർശ നൽകി. ഇതേ തുടർന്ന്‌സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് കേരളത്തോട് കേന്ദ്രം തേടി. പിന്നീട് വിവരങ്ങൾ കൈമാറിയില്ല. ഇതാണ് കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. വന്യ ജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി ഇന്നലെ പൊലിഞ്ഞിരിക്കുന്നു. തൃശൂർ ഇഞ്ചക്കുണ്ടിൽ കൈതക്കൽ സ്വദേശി സ്റ്റെബിൻ എന്ന ഇരുപത്തിരണ്ടു വയസ്സുള്ള ചെറുപ്പക്കാരൻ ആണ് ബൈക്കിൽ പോകുമ്പോൾ പന്നി വന്നിടിച്ചു ദാരുണമായി കൊല്ലപ്പെട്ടത്.

ഒരു മാസത്തിനിടെ തൃശൂർ ജില്ലയിൽ വന്യ ജീവി അക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് സ്റ്റെബിൻ. മയിൽ ഇടിച്ചും അപകടങ്ങൾ കേരളത്തിലുണ്ടായി. വന്യമൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലെത്തുന്നത് തടയാനും കേരളം വേണ്ടതൊന്നും ചെയ്യുന്നില്ല. കേന്ദ്ര ഫണ്ടുകൾ ലാപ്‌സാക്കുകയാണ്. കിഫ്ബി വഴി കടമെടുത്താണ് പദ്ധതികൾ നടപ്പാക്കുന്നത് എന്ന വിചിത്രതയും ഉണ്ട്.

സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കാൻ 2014 മുതൽ 2021 വരെ കേന്ദ്രം നൽകിയത് 74.84 കോടി രൂപ. എന്നാൽ കേരളം ചെലവിട്ടതാകട്ടെ 40.05 കോടി രൂപ മാത്രമെന്ന് വിവരാവകാശ രേഖ നേരത്തെ പുറത്തു വന്നിരുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിന് പിന്നാലെയാണ് പുതിയ അലംഭാവവും രംഗത്ത് വരുന്നത്.

മലയോര-വനമേഖലകളിൽ വന്യമൃഗശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം. ഈ ഫണ്ട് ഫലപ്രദമായി ചെലവഴിക്കാതിരിക്കുമ്പോഴാണ് കിഫ്ബിയിൽ നിന്നും ഫണ്ട് ചിലവഴിച്ചു സോളാർ വേലികൾ നിർമ്മിച്ചുവെന്ന് സർക്കാർ അവകാശപെടുന്നത്. വന്യമൃഗശല്യം തടയാൻ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തണമെന്നാണഅ ഉയരുന്ന ആവശ്യം. ജനങ്ങൾക്കും കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്താനും പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ, ഡെവലപ്‌മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്സ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ പ്രകൃതിയുടെ പുനഃസ്ഥാപനം, ജലസ്രോതസ്സുകൾ, കൃത്രിമ കുളങ്ങൾ സൃഷ്ടിക്കുക, സംരക്ഷിത പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷണം/കാലിത്തീറ്റ ഉറവിടങ്ങൾ വർദ്ധിപ്പിക്കുക എന്നിവയ്ക്കാണ് ഫണ്ട് ചിലവഴിക്കേണ്ടത്.

കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ മുള്ളുവേലി, സൗരോർജ്ജ വൈദ്യുത വേലി, റെയിൽവേലി, കിടങ്ങുകൾ, കള്ളിച്ചെടി ഉപയോഗിച്ചുള്ള ബയോ ഫെൻസിങ്, അതിർത്തി മതിൽ മുതലായവ നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും സംസ്ഥാനത്തിനുള്ള ധനസഹായവും ഇതിൽ ഉൾപ്പെടുന്നു. ഇത് കൃത്യമായി വിനിയോഗിക്കാത്തത് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആനശല്യം കാരണം മലയോര മേഖലകളിൽ തീരാ ദുരന്തമാണ്.

മലയോര-വനമേഖലകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ഈ അനാസ്ഥ. 2014 മുതൽ 2021 വരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് നൽകിയതുകയാണ് പാതിപോലും ചെലവഴിക്കാതിരിക്കുന്നത്. കൂട്ടമായെത്തുന്ന കാട്ടാനകൾ, കുരങ്ങുകൾ തുടങ്ങിയവയാണ് പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ഇവയെ തടയാനും ജനങ്ങൾക്കും കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്താനും ഈ തുക ഉപയോഗിക്കാനാകും.

ജനങ്ങളിൽ വന്യമൃഗ ആക്രമണങ്ങളെപ്പറ്റി അവബോധം നടത്തുകയുംവേണം. ഓരോവർഷവും ജനം ദുരിതമനുഭവിക്കുമ്പോൾ പരിഹാരത്തിനായുള്ള ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP