Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിൽ റിസർവ്വ് വനത്തിൽ അഴിഞ്ഞാട്ടം; അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വന പ്രദേശത്ത് പ്രവേശിച്ചത് അനുമതിയൊന്നുമില്ലാതെ; വനത്തിൽ താമസവും ട്രക്കിംഗും വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഹോം സ്‌റ്റേകൾ സജീവം; പൂയംകുട്ടി വനത്തിലെ കുഞ്ചിയാർ ഭാഗത്ത് പിടിയിലായത് ഏഴംഗ സംഘം; കുട്ടമ്പുഴ-പൂയംകുട്ടി ഭാഗത്ത് റെയ്ഡ് കർശനമാക്കാൻ തീരുമാനിച്ച് വനംവകുപ്പും

മദ്യലഹരിയിൽ റിസർവ്വ് വനത്തിൽ അഴിഞ്ഞാട്ടം; അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വന പ്രദേശത്ത് പ്രവേശിച്ചത് അനുമതിയൊന്നുമില്ലാതെ; വനത്തിൽ താമസവും ട്രക്കിംഗും വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഹോം സ്‌റ്റേകൾ സജീവം; പൂയംകുട്ടി വനത്തിലെ കുഞ്ചിയാർ ഭാഗത്ത് പിടിയിലായത് ഏഴംഗ സംഘം; കുട്ടമ്പുഴ-പൂയംകുട്ടി ഭാഗത്ത് റെയ്ഡ് കർശനമാക്കാൻ തീരുമാനിച്ച് വനംവകുപ്പും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മദ്യലഹരിയിൽ റിസർവ്വ് വനത്തിൽ അഴിഞ്ഞാടിയതിന്റെ പേരിൽ വിനോദ സഞ്ചാരികളെ വനംവകുപ്പ് അറസ്റ്റുചെയ്തു. വന്യജീവികൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനും അതിക്രമിച്ച് വനത്തിൽ പ്രവേശിച്ചതിനുമാണ് 9 അംഗ സംഘത്തിനെതിരെ കേസെടുത്തിട്ടുള്ളത്.

പൂയംകുട്ടി വനത്തിലെ കുഞ്ചിയാർ ഭാഗത്ത് കുട്ടമ്പുഴ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വ പ്രദേശത്താണ് സഞ്ചാരികൾ വനംവകുപ്പിന്റെ അനുവാദമില്ലാതെ പ്രവേശിച്ചത്. എറണാകുളം പള്ളിപ്പുറം കുഴുപ്പള്ളി സ്വദേശികളായ തേവാരിയിൽ വീട്ടിൽ സതീഷ് ടി. ഹരി, പടിഞ്ഞാറെ വീട്ടിൽ മഹേഷ് ബാബു, വീരപ്പൻ ചിറ വീട്ടിൽ പ്രജിത്, പ്രശാന്ത്, പഴം പള്ളി വീട്ടിൽ ജീവൻ, കൊല്ലങ്കോട് വീട്ടിൽ സഞ്ജു, അറയ്ക്കപ്പറമ്പിൽ വീട്ടിൽ ജോയൽ, തോട്ടപ്പള്ളി വീട്ടിൽ ശരത് ടി.എസ്. എന്നിവരാണ് അറസ്റ്റിലായ സഞ്ചാരികൾ.

ഇവർക്ക് വനത്തിൽ പ്രവേശിക്കാൻ അവസരമൊരുക്കിയ കോതമംഗലം മാമലക്കണ്ടം ചാമപ്പാറ നിവാസിയായ കോട്ടക്കകത്ത് വീട്ടിൽ മന്മുടി ഔസേഫ് എന്ന് വിളിക്കുന്ന ജോസഫ് കുര്യനെയും അറസ്റ്റ് ചെയ്തതിട്ടുണ്ട്. കുട്ടമ്പുഴ, മാമലക്കണ്ടം ഭാഗങ്ങളിലുള്ള ചില അനധികൃത ഹോംസ്റ്റേ നടത്തിപ്പുകാരും പ്രദേശവാസികളിൽ ചിലരും വനത്തിൽ താമസവും ട്രക്കിംഗും മറ്റും വാഗ്ദാനം ചെയ്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വനമേഖലയിൽ അധികൃതർ നിരീക്ഷണം കർശനമാക്കിയിരുന്നു.

വന്യജീവികളുടെ നിരന്തരസാന്നിദ്ധ്യം ഉള്ള കുട്ടമ്പുഴ വനം റെയിഞ്ചിലെ പുഴകളിലും വനഭാഗങ്ങളിലും യാതൊരു വിധ ടൂറിസം പ്രവർത്തനങ്ങളും അനുവദിച്ചിട്ടില്ലാന്നും ആരുടെയെങ്കിലും പ്രലോഭനങ്ങൾക്ക് വഴങ്ങി പുഴ, വനഭാഗങ്ങളിൽ സഞ്ചാരികൾ പ്രവേശിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ചാഫീസർ എസ്. രാജൻ വ്യക്തമാക്കി.

പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. എസ്. ബൻസിലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജറ്റിൻ തോമസ്, റെനി മാത്യു, വിശാൽ റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് നീരീക്ഷണത്തിനിടെ അനധികൃതമായി വനത്തിൽ പ്രവേശിച്ചവരെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP