Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബെംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലായ വിദേശി മരിച്ചു; മരണമടഞ്ഞത് കോംഗോ പൗരനായ ജോയൽ മല്ലു; ജെ സി നഗർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ജോയലിന്റെ സുഹൃത്തുക്കൾ

ബെംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലായ വിദേശി മരിച്ചു; മരണമടഞ്ഞത് കോംഗോ പൗരനായ ജോയൽ മല്ലു;  ജെ സി നഗർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ജോയലിന്റെ സുഹൃത്തുക്കൾ

ബുർഹാൻ തളങ്കര

ബെംഗളൂരു: ബെംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ വിദേശി മരിച്ചു. ആഫ്രിക്കൻ വംശജനായ ജോയൽ മല്ലു എന്ന കോംഗോ പൗരനാണ് മരിച്ചത്. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് ജെ.സി നഗർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ടോടെയാണ് ജോയൽ മല്ലു മരിച്ചതായുള്ള വിവരം ഇയാളുടെ കൂടെയുള്ള ആഫ്രിക്കൻ പൗരന്മാരെ അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലുള്ള ആഫ്രിക്കൻ പൗരന്മാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. നേരത്തെ പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡ് ഉപരോധിച്ച ആഫ്രിക്കൻ പൗരന്മാരെ പൊലീസ് മർദ്ദിക്കുകയും ഓടിക്കുകയും ചെയ്തിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ജോയൽ മല്ലു പൂർണ ആരോഗ്യവാനായിരുന്നു. കസ്റ്റഡിയിലിരിക്കെ എങ്ങനെയാണ് ജീവൻ നഷ്ടമായതെന്ന് അറിയണമെന്നും സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് പ്രതിഷേധിച്ച ആഫ്രിക്കൻ പൗരന്മാരുടെ ആവശ്യം. എന്നാൽ ഈ വീട് മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി ആഫ്രിക്കൻ പൗരന്മാരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. മയക്കുമരുന്നിന്റെ മൊത്തവിപണി കയ്യടക്കി വെച്ചിരിക്കുന്നത് ഇവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP