Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖർ; ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്; ആദ്യ 15ൽ പത്തും മലയാളികൾ; എട്ടുപേർ ശതകോടീശ്വരന്മാർ; ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ അദീബ് അഹമ്മദ് പുതുതലമുറയിലെ സാന്നിദ്ധ്യം

മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖർ; ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്; ആദ്യ 15ൽ പത്തും മലയാളികൾ;  എട്ടുപേർ ശതകോടീശ്വരന്മാർ; ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ അദീബ് അഹമ്മദ് പുതുതലമുറയിലെ സാന്നിദ്ധ്യം

ന്യൂസ് ഡെസ്‌ക്‌

അബുദാബി: ഫോബ്‌സ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ഇടംപിടിച്ച ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്വാനി, രവിപിള്ള, പി.എൻ.സി മേനോൻ, ഡോ. ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലുള്ളത്.

മിഡിൽ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്. ഈ മേഖലയിൽ തുടക്കം കുറിച്ച് വളർന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ ബ്രാൻഡുകൾ ഇന്ത്യൻ പ്രവാസികളാണ് ആരംഭിച്ചത്. ചില്ലറവിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖരും 2021-ലെ ഫോബ്‌സ്പട്ടികയിൽ ഉൾപ്പെടുന്നു.

മുതിർന്ന വ്യവസായ പ്രമുഖരാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ അദീബ് അഹമ്മദ് പട്ടികയിൽ ഇടംനേടിയത് മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി വ്യവസായികൾക്ക് വലിയ അംഗീകാരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP