Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓണക്കാല റെയ്ഡിൽ ഈടാക്കിയത് 19 ലക്ഷത്തോളം രൂപ; പൂട്ട് വീണത് 52 സ്ഥാപനങ്ങൾക്കും; ഏറ്റവും കൂടുതൽ പിഴ വന്നത് കോഴിക്കോട് ജില്ലയിൽ; കോഴിക്കോട് നിന്നും നാലരലക്ഷത്തോളം രൂപ പിഴയീടാക്കിയപ്പോൾ എറണാകുളം ജില്ലയിൽ നിന്നും ഈടാക്കിയത് മൂന്നര ലക്ഷത്തോളം രൂപ; റെയ്ഡ് വൻ വിജയമായതോടെ കൂടുതൽ ഉത്സാഹത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്; റെയ്ഡ് തുടരുമ്പോൾ ആശങ്കയോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും

ഓണക്കാല റെയ്ഡിൽ ഈടാക്കിയത് 19 ലക്ഷത്തോളം രൂപ; പൂട്ട് വീണത് 52 സ്ഥാപനങ്ങൾക്കും; ഏറ്റവും കൂടുതൽ പിഴ വന്നത്   കോഴിക്കോട് ജില്ലയിൽ; കോഴിക്കോട് നിന്നും നാലരലക്ഷത്തോളം രൂപ പിഴയീടാക്കിയപ്പോൾ എറണാകുളം ജില്ലയിൽ നിന്നും ഈടാക്കിയത് മൂന്നര ലക്ഷത്തോളം രൂപ; റെയ്ഡ് വൻ വിജയമായതോടെ കൂടുതൽ ഉത്സാഹത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്; റെയ്ഡ് തുടരുമ്പോൾ ആശങ്കയോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും

എം മനോജ് കുമാർ

 തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണക്കാല റെയിഡ് വൻ വിജയമെന്ന് വിലയിരുത്തൽ. ഓണക്കാലത്ത് മോശം ഭക്ഷണം ഹോട്ടലുകളും റെസ്റ്റാറന്റുകളും വിതരണം ചെയ്യാതിരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ റെയിഡിൽ പിഴയിൽ കുടുങ്ങിയത് 254 സ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കിയ പിഴയിൽ നിന്നു മാത്രം സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് പത്തൊമ്പത് ലക്ഷത്തോളം രൂപയും തുറന്നു നടത്താൻ യോഗ്യതയില്ലെന്ന് മനസിലാക്കിയ 52 സ്ഥാപനങ്ങൾക്ക് പൂട്ട് വീഴ്‌ത്തുകയും ചെയ്തു.

4841 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ 1801 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 52 സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകുകയും ചെയ്തു. ആരോഗ്യമന്ത്രി .കെ.കെ.ശൈലജ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഓണക്കാലത്തെ ഭക്ഷ്യസുരക്ഷ മുൻ നിർത്തി റെയ്ഡുകൾ നടത്തിയത്. ഓഗസ്റ്റ് 21 മുതൽ നടത്തിയ റെയിഡിനാണ് ഇത്രയും റിസൾട്ടുകൾ ലഭിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 4.44 ലക്ഷം രൂപ. മൂന്നു സ്ഥാപനങ്ങളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു.

കോഴിക്കോടിനു താഴെ പിഴയിൽ എറണാകുളം ജില്ലയാണ്. 3.28 ലക്ഷം രൂപ. നിയമലംഘനത്തിന് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ അടപ്പിച്ചതും ജില്ലയിലാണ്. 12 സ്ഥാപനങ്ങൾക്കാണ് ജില്ലയിൽ പൂട്ടുവീണത്. കൊല്ലം ജില്ലയിൽ 2.89 ലക്ഷം രൂപ പിഴയീടാക്കി, ഒമ്പതു സ്ഥാപനങ്ങൾ അടപ്പിച്ചു. തിരുവനന്തപുരത്ത് 1.68 ലക്ഷം രൂപ പിഴയീടാക്കി, 11 സ്ഥാപനങ്ങൾ അടപ്പിച്ചു. ഓഗസ്റ്റ് 21 സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിശോധനയിൽ 4841 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ 375 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 168000 രൂപ പിഴ ഈടാക്കുകയും 220 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 11 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തു.

കൊല്ലം:

കൊല്ലം ജില്ലയിൽ 378 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2,89,500 രൂപ പിഴ ഈടാക്കുകയും 160 സ്ഥാപനങ്ങൾക്ക് നോട്ടീസ്സ് നൽകുകയും 9 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയുംചെയ്തു.

പത്തനംതിട്ട:

ജില്ലയിൽ 252 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 109500 രൂപ പിഴ ഈടാക്കുകയും 84 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.

ആലപ്പുഴ:

ആലപ്പുഴ ജില്ലയിൽ 339 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 129 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 8 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തു.

കോട്ടയം:

കോട്ടയം ജില്ലയിൽ 438 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 148 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെയ്‌പ്പിച്ചു.

ഇടുക്കി:

ഇടുക്കി ജില്ലയിൽ 195 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 110000 രൂപ പിഴ ഈടാക്കുകയും 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

എറണാകുളം:

എറണാകുളം ജില്ലയിൽ 454 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 328500 രൂപ പിഴ ഈടാക്കി. 224 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 12 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.

തൃശൂർ:

തൃശ്ശൂർ ജില്ലയിൽ 264 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 102000 രൂപ പിഴ ഈടാക്കി. 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പാലക്കാട്:

പാലക്കാട് ജില്ലയിൽ 445 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 51500 രൂപ പിഴ ഈടാക്കുകയും 110 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 2സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിച്ചു.

മലപ്പുറം

മലപ്പുറം ജില്ലയിൽ 531 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 220 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 5 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തു.

കോഴിക്കോട്:

കോഴിക്കോട് ജില്ലയിൽ 457 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 444000 രൂപ പിഴ ഈടാക്കുകയും 146 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മൂന്നു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തു.

വയനാട്

ജില്ലയിൽ 219 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 56000 രൂപ പിഴ ഈടാക്കുകയും 56 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

കണ്ണൂർ:

കണ്ണൂർ ജില്ലയിൽ 301 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 182500 രൂപ പിഴ ഈടാക്കുകയും 141 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

കാസർകോട്:

ജില്ലയിൽ 207 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 40000 രൂപ പിഴ ഈടാക്കി. 78 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP