Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീൻ കഴിച്ച മകൾക്ക് ആദ്യം വയറുവേദന തുടങ്ങി പിന്നാലെ ഭാര്യക്കും ഭർത്താവിനും; തിരുവനന്തപുരത്ത് മത്സ്യം കഴിച്ച നാല് പേർ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രയിൽ; കുടുംബം മത്സ്യം വാങ്ങിയ കല്ലറ പഴയചന്തയിലെ കടയിൽ നിന്ന് മറ്റൊരു വ്യക്തി വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി

മീൻ കഴിച്ച മകൾക്ക് ആദ്യം വയറുവേദന തുടങ്ങി പിന്നാലെ ഭാര്യക്കും ഭർത്താവിനും; തിരുവനന്തപുരത്ത് മത്സ്യം കഴിച്ച നാല് പേർ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രയിൽ; കുടുംബം മത്സ്യം വാങ്ങിയ കല്ലറ പഴയചന്തയിലെ കടയിൽ നിന്ന് മറ്റൊരു വ്യക്തി വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മത്സ്യം കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇതിന് പിന്നാലെ നാല് പേർക്കും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ബിജു എന്നയാളാണ് മത്സ്യം വാങ്ങിയത്. ഇയാളുടെ കുടുംബത്തിലെ നാല് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയിൽ നിന്ന് വാങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മീൻകറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകൾക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകൾക്കും വയറുവേദന അനുഭവപ്പെട്ടു.

അതിനിടെ ഇന്ന് വൈകുന്നേരം ബിജു മീൻ വാങ്ങിയ അതേ കടയിൽ നിന്ന് മീൻ വാങ്ങിയ മറ്റൊരാൾക്ക് ചൂര മീനിൽ നിന്ന് പുഴുവിനെ ലഭിക്കുകയായിരുന്നു. തുടർന്ന് കളക്ടറേറ്റിൽ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പൊലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതർ. നാളെ ആരോഗ്യവകുപ്പിന്റെ കൂടുതൽ പരിശോധനകൾ ഈ കട കേന്ദ്രീകരിച്ച് നടക്കുമെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP